ഈ
മാർച്ച് 31 നു അവസാനിച്ച സാമ്പത്തികവർഷം 80 സിയിലെ 1.5 ലക്ഷം രൂപ
അടക്കമുള്ള നിക്ഷേപ ഇളവുകൾ പൂർണമായും ക്ലെയിം ചെയ്യാനാകാതെ പോയ വ്യക്തിയാണോ
നിങ്ങൾ? എങ്കിൽ 2020 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ പിഎഫ്, ഇൻഷുറൻസ്
പ്രീമിയം അടക്കമുള്ള നിക്ഷേപങ്ങൾ മുൻ വർഷത്തേക്ക് ഉപയോഗപ്പെടുത്തി നികുതി
ബാധക വരുമാനം കുറയ്ക്കാനും നൽകിയ മുൻകൂർ നികുതിയിൽ റീ ഫണ്ട് നേടാനും ഇപ്പോൾ
അവസരമുണ്ട്.
ലോക്ഡൗണിൽ ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങൾ അടച്ചതിനാൽ മാർച്ച് 31 നകം നിക്ഷേപം നടത്തി നികുതി ഇളവ് ഉറപ്പാക്കാനാകാതെ പോയവർ നിരവധിയാണ്. അവർക്കായി കേന്ദ്രസർക്കാർ നികുതി നിക്ഷേപങ്ങളുടെ അവസാന തീയതി മാർച്ച് 31ൽ നിന്നും ജൂൺ 30 വരെയാക്കി ദീർഘിപ്പിച്ചിട്ടുണ്ട്. ഇതാണ് നിക്ഷേപ ഇളവുകൾ പൂർണമായും ഉപയോഗിക്കാത്തവർക്ക് റീ ഫണ്ടിനു അവസരമാകുന്നത്.
ശമ്പളവരുമാനക്കാരിൽ നല്ലൊരു വിഭാഗത്തിനും നടപ്പു വർഷം ശമ്പളം പിടിച്ചേക്കും. പ്രൊഫഷണലുകൾക്കും ബിസിനസുകാർക്കും ലോക്ഡൗൺ മൂലം വരുമാനത്തിൽ വലിയ ഇടിവും സംഭവിക്കും. ഫലത്തിൽ നികുതിദായകരിൽ നല്ലൊരു ശതമാനത്തിനും നടപ്പു വർഷം നികുതി ബാധ്യത ഗണ്യമായി കുറയും.
മുൻകൂർ നികുതിയിൽ നിന്നും റീഫണ്ട്
ലോക്ഡൗണിൽ ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങൾ അടച്ചതിനാൽ മാർച്ച് 31 നകം നിക്ഷേപം നടത്തി നികുതി ഇളവ് ഉറപ്പാക്കാനാകാതെ പോയവർ നിരവധിയാണ്. അവർക്കായി കേന്ദ്രസർക്കാർ നികുതി നിക്ഷേപങ്ങളുടെ അവസാന തീയതി മാർച്ച് 31ൽ നിന്നും ജൂൺ 30 വരെയാക്കി ദീർഘിപ്പിച്ചിട്ടുണ്ട്. ഇതാണ് നിക്ഷേപ ഇളവുകൾ പൂർണമായും ഉപയോഗിക്കാത്തവർക്ക് റീ ഫണ്ടിനു അവസരമാകുന്നത്.
ശമ്പളവരുമാനക്കാരിൽ നല്ലൊരു വിഭാഗത്തിനും നടപ്പു വർഷം ശമ്പളം പിടിച്ചേക്കും. പ്രൊഫഷണലുകൾക്കും ബിസിനസുകാർക്കും ലോക്ഡൗൺ മൂലം വരുമാനത്തിൽ വലിയ ഇടിവും സംഭവിക്കും. ഫലത്തിൽ നികുതിദായകരിൽ നല്ലൊരു ശതമാനത്തിനും നടപ്പു വർഷം നികുതി ബാധ്യത ഗണ്യമായി കുറയും.
മുൻകൂർ നികുതിയിൽ നിന്നും റീഫണ്ട്
ഈ രണ്ടു അവസരങ്ങളും സമന്വയിപ്പിച്ചാൽ മുൻവർഷം നിങ്ങളടച്ച മുൻകൂർ നികുതിയിൽ നിന്നും നല്ലൊരുതുക റീഫണ്ടായി നേടാം. അതിനായി ഏപ്രിൽ, മെയ്, ജൂൺ് മാസങ്ങളിലെ നിക്ഷേപങ്ങൾ മുൻവർഷത്തേയ്ക്ക് ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
ഈ ഇളവുകൾ മുൻവർഷത്തേയ്ക്ക് ഉപയോഗിച്ചാലും നടപ്പുവർഷത്തിൽ പ്രശ്‌നമുണ്ടാകില്ല. കാരണം ഈ വർഷം വരുമാനം സ്വാഭാവികമായും കുറയുമെന്നതു തന്നെ. പക്ഷേ ഇവിടെ മുൻവർഷത്തിലേയ്ക്ക് എടുത്താൽ പിന്നെ നടപ്പു വർഷം അതു വീണ്ടും ക്ലെയിം ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
അഞ്ചു ലക്ഷത്തിൽ കുറവ് നികുതി ബാധക വരുമാനമുള്ളവർക്ക് ഇൻകം ടാക്‌സ് ഇല്ലെന്നതിനാൽ ഈ അവസരം ആവശ്യമില്ല. എന്നാൽ അതിൽ കൂടുതൽ വരുമാനമുള്ളവർ ഇളവു ഉപയോഗപ്പെടുത്തി വരുമാനം അഞ്ചു ലക്ഷത്തിനു താഴേയ്ക്ക് കൊണ്ടു വന്നാൽ നികുതി പൂർണമായും ഒഴിവാക്കാം. അടച്ച നികുതി മുഴുവൻ റീ ഫണ്ടായി നേടുകയും ചെയ്യാം. ഉയർന്ന സ്ലാബിൽ നികുതി നൽകേണ്ടവർക്കും ഈ അവസരം നല്ല നേട്ടം ഉറപ്പാക്കും.
എല്ലാ നികുതി ദായകർക്കും ഉപയോഗപ്പെടുത്താവുന്ന നിക്ഷേപ ഇളവാണ് 80സിയിലെ ഒന്നര ലക്ഷം രൂപ. പക്ഷേ 2020 മാർച്ചിനകം ആ പരിധി തികയ്ക്കാൻ കഴിയില്ലെന്നുള്ളവർ അതനുസരിച്ചാകും അഡ്വാൻസ് ടാക്‌സ് അടച്ചിരിക്കുക. അത്തരക്കാർക്ക് ജൂൺ വരെയുള്ള ഈ സമയം ഉപയോഗപ്പെടുത്താം. പക്ഷേ നിലവിൽ ബഹുഭൂരിപക്ഷത്തിനും നിക്ഷേപിക്കാൻ കൈയിൽ പണമുണ്ടാകില്ല. എങ്കിലും ഇളവു നേടാൻ ചില അവസരമുണ്ട്.
1. പിഎഫ് വിഹിതം
ശമ്പള വരുമാനക്കാരായവർക്ക് പിഎഫ് നിക്ഷേപം ഉണ്ട്. അത് അടയ്ക്കുന്നുമുണ്ട്. ജൂൺവരെയുള്ള മൂന്നു മാസത്തെ പി എഫ് തുക മുൻ
വർഷത്തേയ്ക്ക് ഉപയോഗപ്പെടുത്താം.
2. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന
കോവിഡ് പ്രതിസന്ധിയിൽ മറ്റുള്ളവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും മറ്റും ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയവർ ഏറെയാണ്. ഇത്തരക്കാർക്കെല്ലാം ഈ തുക നികുതിയിളവിനായി ഉപയോഗപ്പെടുത്താം
3. പണമുണ്ടോ,കൂടുതൽ അവസരങ്ങൾ
പിപിഎഫ്, ഇൻഷൂറൻസ് പോളിസി, മക്കളുടെ ഫീസ്, ഭവനവായ്പ മുതലിലേയ്ക്കുള്ള തിരിച്ചടവ് എന്നിവയിൽ ഈ മാസങ്ങളിൽ പണമടച്ചിട്ടുണ്ടെങ്കിൽ അതും കഴിഞ്ഞവർഷത്തേയ്ക്ക് എടുക്കാം. അതുകൂടി ക്ലെയിം ചെയ്താൽ നികുതി തുക നന്നായി കുറയാം. സ്വാഭാവികമായി അധികമായി നിങ്ങൾ അടച്ച തുക റീ ഫണ്ടായി കിട്ടും.
80 സിക്കു പുറത്തും അവസരം
എന്നാൽ അഞ്ചു ലക്ഷത്തിനു മേൽ വരുമാനമുള്ളവർ ബഹുഭൂരിപക്ഷവും 80 സി പൂർണമായും ഉപയോഗപ്പെടുത്തിയവരാകും. അത്തരക്കാർക്ക് 80 സിക്കു പുറമെ നിലവിൽ ഉപയോഗപ്പെടുത്താവുന്ന ചില സാധ്യതകൾ കൂടിയുണ്ട്. പക്ഷേ അതിനു
കൈയിൽ പണം വേണമെന്നു മാത്രം
1. മെഡി ക്ലെയിം പ്രീമിയം- കോവിഡ് ആശങ്ക വർധിച്ചതോടെ പലരും പുതിയതായിഹെൽത്ത് പോളിസി എടുക്കുകയോ, ടോപ് അപ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഇനി അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നവർ ജൂൺ 30 നകം അതു ചെയ്താൽ ഈ
പ്രീമിയവും മുൻവർഷത്തെ നികുതി കുറയ്ക്കാൻ ഉപയോഗിക്കാം.
2. എൻപിഎസിൽ നിക്ഷേപിക്കാം- 80 സി പരിധി കഴിഞ്ഞവർക്ക് ഇവിടെ പരിഗണിക്കാവുന്ന നിക്ഷേപമാണ് എൻപിഎസ്. 50,000 രൂപ വരെ ഇത്തരത്തിൽ നിക്ഷേപിച്ച് ഇളവു നേടാം.
തുക തിരിച്ച് നേടാം റീ ഫണ്ടിലൂടെ
കഴിഞ്ഞ വർഷത്തെ നികുതിയിളവിനുള്ള രേഖകൾ സമർപ്പിക്കുകയും അതനുസരിച്ചുമുൻകൂർ നികുതി പിടിച്ച് അടയ്ക്കുകയും ചെയ്തു കഴിഞ്ഞു എന്നതു ശരി തന്നെ. എന്നാൽ ജൂൺ 30 വരെ സമയം നീട്ടിയതോടെ നിങ്ങൾക്ക് ആദായ നികുതി ബാധ്യത കുറയ്ക്കാൻ ഇനിയും അവസരമുണ്ട്. അവ ഉപയോഗിച്ചാൽ അക്കാര്യങ്ങൾ നവംബറിൽ ടാക്സ് റിട്ടേൺ സമർപ്പിക്കുമ്പോൾ രേഖപ്പെടുത്താം. അതനുസരിചുള്ള
തുക റീഫണ്ടായി നേടുകയും ചെയ്യാം.
അടുത്ത വർഷവും ഉപയോഗിക്കാം
ഇനി മുൻ വർഷം അധിക ഇളവിനു അവസരമില്ല എന്നുള്ളവർ ആശങ്കപ്പെടേണ്ടതില്ല. അടുത്ത വർഷം ഉപയോഗിക്കാം. 2020 ജൂൺ വരെ ഉള്ള നിക്ഷേപങ്ങൾ മുൻ വർഷത്തേയ്ക്കോ 2020-21 വർഷത്തേയ്ക്കോ ആവശ്യാനുസരണം ഉപയോഗിക്കാം...
0 comments:
Post a Comment