മാനവരാശി അഭിമുഖീകരിക്കുന്ന കോവിഡ്-19 എന്ന മഹാമാരിയെ ചെറുക്കാന്‍ രാജ്യമൊട്ടാകെ ലോക്ക്‌ഡൗണില്‍ പ്രവേശിക്കുകയും പരീക്ഷകളും പഠനപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുകയും ചെയ്‌ത പശ്ചാത്തലത്തില്‍ വീട്ടിലിരിക്കുന്ന വിദ്യാര്‍ഥികളുടെ സര്‍ഗശേഷി വര്‍ധിപ്പിക്കുന്നതിനും ക്രിയാത്‌മകമായ പ്രവര്‍ത്തനങ്ങള്‍ക്കായി ലോക്ക്ഡൗണ്‍ കാലഘട്ടം പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കൈറ്റ് ആവിഷ്കരിച്ച പദ്ധതിയായിരുന്നു അക്ഷരവൃക്ഷം. വിദ്യാര്‍ഥികളുടെ രചനകള്‍ (കഥ, കവിത, ലേഖനം ) എന്നിവ സ്കൂള്‍വിക്കിയില്‍ പ്രസിദ്ധീകരിക്കുകയും അവയില്‍ നിന്നും കോവിഡ്19 മായി ബന്ധപ്പെട്ട് തിരഞ്ഞെടുത്തവ പ്രസിദ്ധീകരിക്കുയുണ്ടായി . ചുവടെ നൽകിയിട്ടുള്ള ലിങ്കുകളില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
0 comments:
Post a Comment