> MEDISEP(Medical Insurance for State Employees and Pensioners) | :

MEDISEP(Medical Insurance for State Employees and Pensioners)

MediSep Online Updation നടത്തി Verification നടത്തിയതിൽ പ്രശ്നമുള്ളവരുടെ ലിസ്റ്റ്.
DDO മാർ Employee PEN Search ചെയ്ത് പരിശോധിക്കുക. ആരുടേയെങ്കിലും Issue List ൽ ഉണ്ടെങ്കിൽ Medisep Login ചെയ്ത് അത് തിരുത്തി Data വീണ്ടും Verify ചെയ്യു.
List ശ്രദ്ധയിൽ പെട്ടവരും Problem Solve ചെയ്തവരും വീണ്ടും ചെയ്യേണ്ടതില്ല.


MEDiSEP Correction List General Education 

MEDiSEP Correction List HSE
ലിസ്റ്റില്‍ നമ്മുടെ പെന്‍ വരുന്ന ഭാഗം നോക്കുക ,ആ ക്രമത്തിലാണ് നല്‍കിയിരിക്കുന്നത്
MEDISEP മായി ബന്ധപ്പെട്ട് ജീവനക്കാരുടെ വിശദാംശങ്ങള്‍ മെയ്‌മാസം 30 നകം വേരിഫൈ ചെയ്യേണ്ടതാണ് എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മെഡിസെപ്പ് സൈറ്റില്‍ വിദ്യാലയത്തിലെ DDO കോഡും DDOയുടെ മൊബൈല്‍ നമ്പരും ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്‌ത് പ്രവേശിക്കേണ്ടത് . (ചില എയ്‌ഡഡ് വിദ്യാലയങ്ങളില്‍ DDO ചിലപ്പോള്‍ PA ആയിരിക്കും അവിലെ ലോഗിന്‍ ചെയ്യുന്നതിന് PA യുടെ മൊബൈല്‍ നമ്പര്‍ ആണ് നല്‍കേണ്ടത്). http://medisep.kerala.gov.in/ എന്ന ലിങ്കിലൂടെ സൈറ്റില്‍ പ്രവേശിക്കുക. Login -> Department ക്ലിക്ക് ചെയ്യുക
തുറന്ന് വരുന്ന ജാലകത്തില്‍ Username, Password ഇവയായി പത്തക്ക DDO Code, DDO Mobile Number ഇവ നല്‍കി ലോഗിന്‍ ചെയ്യുക.
താഴെക്കാണുന്ന മാതൃകയില്‍ ജാലകം ലഭ്യമാകും .

ഇതില്‍ മുകളില്‍ വലത് ഭാഗത്തായി നമ്മുടെ വിദ്യാലയം ഉള്‍പ്പെട്ട General Educationന്റെ ഏത് ഗ്രൂപ്പിലെന്നും അതിന്റെ നോഡല്‍ ഓഫീസറുടെ IDയും ഉണ്ടാവും. Office എന്നതില്‍ നിന്നും നമ്മുടെ വിദ്യാലയം തിരഞ്ഞു കണ്ടു പിടിക്കണം.(വളരെ ബുദ്ധിമുട്ടേറിയ പണിയാണിത്. സ്പാര്‍ക്കില്‍ വിദ്യാലയത്തിന്റെ പേര് എങ്ങിനെയോണോ ഉള്‍പ്പെടുത്തിയിരിക്കുന്നത് അതേ രീതിയാലാവും ഇവിടെ ചേര്‍ത്തിട്ടുണ്ടാവുക). തുടര്‍ന്ന് ID/PEN No/PPO Number എന്നതില്‍ പെന്‍ നമ്പര്‍ നല്‍കി Search ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ ചുവടെ പട്ടികയായി ഇവരുടെ വിശദാംശങ്ങള്‍ തുറന്ന് വരും

ഇതിലെ View/Update എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ ഈ പെന്‍ നമ്പരുള്ള ജീവനക്കാരന്റെ വിശദാംശങ്ങള്‍ തുറന്ന് വരും വിവരങ്ങള്‍ പരിശോധിച്ച് മാറ്റം വരുത്തണമെങ്കില്‍ പേജിന്റെ ചുവട്ടിലുള്ള Edit ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. എഡിറ്റ് ചെയ്യുന്നതിനുള്ള ജാലകം ലഭിക്കും മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്യുക

  1. മറ്റ് വിദ്യാലയങ്ങളില്‍ നിന്നും മാറി വന്ന അധ്യാപകരുടെ വിവരങ്ങള്‍ നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഇല്ലെങ്കില്‍ മുമ്പ് പ്രവര്‍ത്തിച്ച വിദ്യാലയത്തില്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ആ വിദ്യാലയം ഇതേ ഗ്രൂപ്പിലുണ്ടെങ്കില്‍ വിദ്യാലയത്തിന്റെ പേര് മാറ്റി നല്‍കി നമുക്ക് പരിശോധിക്കാവുന്നതാണ്. അല്ലാത്ത പക്ഷം മുമ്പ് ജോലി ചെയ്‌തിരുന്ന വിദ്യാലയത്തിലെ DDO ലോഗിന്‍ മുഖേന പരിശോധിച്ച് വേരിഫൈ ചെയ്യണം. അപ്പോള്‍ വിദ്യാലയത്തിന്റെ പേര് Edit ചെയ്‌ത് ഇപ്പോളത്തെ സ്ഥാപനത്തിലേക്ക് മാറ്റാന്‍ സാധിക്കും.
  2. ഡിപ്പാര്‍ട്ട്‌മെന്റ് മാറി  വന്ന ജീവനക്കാരുടെ വിവരങ്ങള്‍ മുമ്പ് ജോലി ചെയ്‌തിരുന്ന സ്ഥാപനത്തില്‍ നിന്നും വേരിഫെ ചെയ്യിക്കുക. അവരെ നിലവിലുള്ള സ്ഥാപനത്തിലേക്ക് പോര്‍ട്ട് ചെയ്യുന്നതിന് നോഡല്‍ ഓഫീസര്‍ മുഖേനയാണ് മാറ്റം വരുത്തേണ്ടത്. നിലവിലെ സാഹചര്യത്തില്‍ അവരെ പോര്‍ട്ട് ചെയ്യേണ്ട കാര്യമില്ല. 
  3. ജീവനക്കാരുടെ Medisep ID യും പെന്‍നമ്പറിനുമാണ് പ്രാധാന്യം എന്നതിനാല്‍ ജോലി ചെയ്യുന്ന സ്ഥാപനം മാറിയത് കൊണ്ട് പ്രശ്‌നമില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഹെല്‍പ്പ്‌ഡെസ്‌കില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
  4. വിവരങ്ങള്‍ എല്ലാം നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍  ഓരോ ജീവനക്കാരനും  Acknowledgement നല്‍കേണ്ടതുണ്ട് -Login -Click Verify /Rejected Button -Select Employee -Click on View Button.
Downloads
MEDiSEP- Latest Govt Order & Scheme Details Dtd-15.07.2019
MEDiSEP- Latest Instructions Dtd 29-05-2019
MEDiSEP- Website & Login
MEDiSEP- Instructions to Nodal Officers and DDOs-Final
MEDISEP- വിവരശേഖരണം -നോഡൽ ഓഫീസർമാർ / ട്രഷറി ഓഫീസർമാർ എന്നിവർക്കുള്ള തുടർ നിർദ്ദേശങ്ങൾ
Downloads to get various Groups -MEDiSEP
USER ID & PASSWORD (EDUCATIONAL DEPT)
Medisep Instructions
Medisep Login Page (Select Department Menu )
Medisep User Manual
MEDiSEP New Instructions-Dated 12-12-2018
Govt. Employees Health Insurance Revised Guidelines Dtd:07/08/2018
Medisep Registration -Proforma for data collection of employees
Medisep Registration -Excel sheet for data consolidation
Medisep Registration -Help file for Excel sheet consolidation
Medisep Registration-Frequently Asked Questions
MEDISEP(Medical Insurance for State Employees and Pensioners) Portal
MEDISEP(Medical Insurance for State Employees and Pensioners) Time Limit Extended
MEDISEP Pensioners and Dependents Excel Format 

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder