> SSLC Results March 2019 | :

SSLC Results March 2019

എസ്.എസ്.എല്‍.സി. ടി.എച്ച്.എല്‍.സി. ഫലം പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയവരില്‍ 98.11 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 37,334 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
പത്തനംതിട്ട റവന്യൂജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം(99.33), ഏറ്റവും കുറവ് വിജയശതമാനം വയനാട് റവന്യൂജില്ലയിലും(93.22). കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ വിദ്യാഭ്യാസജില്ല.
ഏറ്റവും കൂടുതല്‍ എപ്ലസ് ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയാണ് ഒന്നാമത്. ആകെ 2493 വിദ്യാര്‍ഥികള്‍ക്ക് മലപ്പുറത്ത് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. സംസ്ഥാനത്ത് 599 സര്‍ക്കാര്‍ സ്‌കൂളുകളും 713 എയ്ഡഡ് സ്‌കൂളുകളും 391 അണ്‍ എയ്ഡഡ് സ്‌കൂളുകളും നൂറുശതമാനം വിജയം കൈവരിച്ചു.
കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലും 2939 സെന്ററുകളിലായി 434729 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി. മൂല്യനിര്‍ണയം 14 പ്രവൃത്തിദിവസം കൊണ്ട് പൂര്‍ത്തിയാക്കി. ഈ വര്‍ഷം ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ല. ആരുടെയും ഫലം തടഞ്ഞുവച്ചിട്ടില്ല.
ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കായി മെയ് 20 മുതല്‍ 25 വരെ സേ പരീക്ഷ നടത്തും. ജൂണ്‍ ആദ്യവാരം സേ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായി മെയ് ഏഴുമുതല്‍ പത്തുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതിന്, ഒരു വിദ്യാർത്ഥിക്ക് കുറഞ്ഞത് D+ ഗ്രേഡ് ലഭിച്ചിരിക്കണം,ഗ്രേഡ് സൂചകം താഴെ ചേര്‍ക്കുന്നു.
90-100 A+
80-89 A
70-79 B+
60-69 B
50-59 C+
40-49 C
30-39 D+
 
സ്കൂൾ തിരിച്ചുള്ള ഫലം അറിയാനുള്ള ലിങ്ക് , വ്യക്തിഗതഫലം അറിയാനുള്ള ലിങ്ക് ,റിസള്‍ട്ട്‌ അനലൈസര്‍,ഉത്തരവുകള്‍ തുടങ്ങിയവ ഡൌണ്‍ലോഡ്സില്‍;-

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder