2018-2019
സാമ്പത്തിക വർഷത്തിലെ ആദായനികുതി കണക്കാക്കി സ്റ്റേറ്റ്മെന്‍റ്
തയ്യാറാക്കണം , കൂടാതെ 2019 ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിൽ ഇനി നല്‍കേണ്ട
ടാക്സ് പൂർണമായി നൽക്കുകയും വേണം.ഈ തയ്യാറെടുപ്പുകള്‍ നടത്താന്‍ സഹായകരമായ സോഫ്റ്റ്‌വെയറുകള്‍, മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങിയവ ഡൌണ്‍ലോഡ്സില്‍.(പെൻഷൻകാർക്ക് ആദായ നികുതി കണ്ടെത്താനുള്ള വർക്ക്ഷീറ്റും നല്‍കിയിട്ടുണ്ട്)
ഓരോ
വര്‍ഷവും ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ലഭിച്ച
വരുമാനമാണ് ടാക്സ് കണക്കാക്കാന്‍ പരിഗണിക്കേണ്ടത്. എന്നാല്‍ ഓരോ മാസത്തേയും
ശമ്പളം തൊട്ടടുത്ത മാസമാണ് ലഭിക്കുന്നത് എന്നത് കൊണ്ട് കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തിലെ മാര്‍ച്ചിലെ ശമ്പളം ഇതില്‍ ഉള്‍പ്പെടുത്തുകയും ഈ സാമ്പത്തിക
വര്‍ഷത്തിലെ മാര്‍ച്ചിലെ ശമ്പളം ഇതില്‍ നിന്ന് മാറ്റി നിര്‍ത്തുകയും
ചെയ്യുന്നു. മാര്‍ച്ച് 31 വരെ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ഡിഡക്ക്ഷനുകളും
കണക്കിലെടുക്കാവുന്നതാണ്. ശമ്പളം എന്നാല്‍ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത,
വീട്ടുവാടക ബത്ത, സാലറി അരിയര്‍, ഡി.എ.അരിയര്‍, സ്പെഷ്യല്‍ അലവന്‍സുകള്‍,
ഏണ്‍ഡ് ലീവ് സറണ്ടര്‍, ഫെസ്റ്റിവല്‍ അലവന്‍സ്, ബോണസ്, പേ റിവിഷന്‍ അരിയര്‍
എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം.
കഴിഞ്ഞ സാമ്പത്തിക ബജറ്റില്‍ ഈ വര്‍ഷത്തെ നികുതി നിരക്കുകളില്‍ മാറ്റങ്ങള്‍
ഒന്നും വരുത്തിയിട്ടില്ല. എന്നാല്‍ ശമ്പള വരുമാനക്കാര്‍ക്ക് പൊതുവായി
എല്ലാവര്‍ക്കും 40,000 രൂപ സ്റ്റാന്‍റേര്‍ഡ് ഡിഡക്ഷനായി അനുവദിച്ചു. ഇതിന്
പകരമായി യാത്രാ അലവന്‍സിനുണ്ടായിരുന്ന ഡിഡക്ഷനും മെഡിക്കല്‍
റീ-ഇംപേര്‍സ്മെന്‍റില്‍ 15,000 രൂപയുടെ കിഴിവ് നല്‍കിയിരുന്നതും
നിര്‍ത്തലാക്കി.
0 comments:
Post a Comment