> Invigilation Planner & SSLC Exam Manager | :

Invigilation Planner & SSLC Exam Manager

നമ്മുടെ പരീക്ഷാ കേന്ദ്രങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇന്‍വിജിലേറ്റര്‍മാര്‍ക്ക് ഡ്യൂട്ടി നിയോഗിച്ചു നല്‍കുക എന്നത് പരീക്ഷാ സമയങ്ങളില്‍ ഏറ്റവും പ്രയാസം നേരിടുന്ന ഒരു പ്രവര്‍ത്തനമാണ്. ഈ പ്രവര്‍ത്തനം ലളിതവല്‍ക്കരിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറാണ് Invigilation Planner. ഏതൊക്കെ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് ഏതൊക്കെ ദിവസങ്ങളില്‍ ഡ്യൂട്ടിയുണ്ട് എന്ന വിവരം കൃത്യമായി ആദ്യമായി ഡ്യൂട്ടിക്കെത്തുന്ന ദിവസം തന്നെ അറിയിക്കുകയാണെങ്കില്‍ അത് പരീക്ഷാ നടത്തിപ്പുകാര്‍ക്കും ഡ്യൂട്ടിക്ക് വരുന്ന ഇന്‍വിജിലേറ്റര്‍മാര്‍ക്കും ഏറെ പ്രയോജനപ്പെടും.
പരീക്ഷാ നടത്തിപ്പിനായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ I Exam ല്‍ ഡ്യൂട്ടി ലിസ്റ്റും  ഓരോ ദിവസത്തെക്കും ആവശ്യമായ റൂമുകളുടെ എണ്ണവും പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ മിനിട്ടുകള്‍ക്കകം തന്നെ അവസാനം വരെയുള്ള ഡ്യൂട്ടി നമുക്ക് നിര്‍ണ്ണയിച്ചു നല്‍കാവുന്നത്. ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ഡ്യൂട്ടിയുള്ള ദിവസങ്ങള്‍ കാണിച്ചുകൊണ്ടുള്ള ഒരു സ്ലിപ്പ് നല്‍കാനും സാധിക്കുന്നു.
കൂടാതെ ഓരോരുത്തര്‍ക്കും ഓരോ ദിവസവും ഡ്യൂട്ടി ചെയ്യേണ്ടുന്ന റൂം നമ്പരും കൃത്യമായും ഡ്യൂപ്ലിക്കേഷന്‍ വരാതെയും സെറ്റ് ചെയ്യാന്‍ സാധിക്കുന്നു. ഏതൊക്കെ ദിവസങ്ങളിലാണ് ഇന്‍വിജിലേറ്റര്‍മാര്‍ തികയാതെ വരുന്നത്  എന്ന് മനസ്സിലാക്കി ഉടനെത്തന്നെ ഉചിതമായ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുന്നു.
പൊതുപരീക്ഷയ്ക്ക് മാത്രമല്ല, പാദവാര്‍ഷിക പരീക്ഷയ്ക്കും അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്കും മറ്റുമെല്ലാം ഇതേ സോഫ്റ്റ് വെയര്‍ തന്നെ ഉപയോഗിച്ച് നമ്മുടെ സ്കൂളിലെ അധ്യാപകര്‍ക്ക് ഡ്യൂട്ടി നിര്‍ണ്ണയിച്ചു നല്‍കാന്‍ സഹായിക്കുന്നു.
സോഫ്റ്റ് വെയറില്‍ നല്‍കിയിട്ടുള്ള സ്കൂള്‍ ലിസ്റ്റില്‍ മാറ്റം വരുത്തിയാല്‍ ഇതേ സോഫ്റ്റ് വെയര്‍ തന്നെ വി.എച്ച്.എസ്.ഇ, ഹൈസ്കൂള്‍, കോളേജ് തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും  പ്രയോജനപ്പെടുത്താവുന്നതാണ്

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder