> Cyber Safety Protocol for the School Children | :

Cyber Safety Protocol for the School Children

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടി കേരള സ്റ്റേറ്റ് സൈബര്‍ സേഫ്റ്റി പ്രോട്ടോകോള്‍ പുറത്തിറക്കി. സ്ത്രീകളുടേയും കുട്ടികളുടേയും വികലാംഗരുടേയും ക്ഷേമവുമായി ബന്ധപ്പെട്ട് നിയമസഭ രൂപീകരിച്ച സമിതിയുടെ നിര്‍ദേശ പ്രകാരമാണ് കൈറ്റ് പ്രോട്ടോകോളിന് രൂപം നല്‍കിയത്.
സൈബര്‍ ലോകത്ത് സുരക്ഷ ഉറപ്പാക്കാന്‍ വിദ്യാര്‍ഥികള്‍ പാലിക്കേണ്ട കാര്യങ്ങള്‍ക്ക് പുറമേ അധ്യാപകര്‍ ഉറപ്പുവരുത്തേണ്ട കാര്യങ്ങളും രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രോട്ടോകോളില്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ സൈബര്‍ സേഫ്റ്റി ക്ലിനിക്കുകളേക്കുറിച്ചും എല്ലാവര്‍ക്കുമായുള്ള പൊതുനിര്‍ദേശങ്ങളും സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോളില്‍ നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ പാലിക്കേണ്ട കാര്യങ്ങള്‍
1) അധ്യാപകരുടെ നിര്‍ദ്ദേശാനുസരണം മാത്രമായിരിക്കണം വിദ്യാലയങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ടത്.
2) വിശ്വസനിയമല്ലാത്ത കേന്ദ്രങ്ങളില്‍നിന്നോ വെജെറ്റകളില്‍ നിന്നോ ലഭിക്കുന്ന - ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ, ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുകയോ ചെയ്യരുത്.
3) വിദ്യാലയങ്ങള്‍, ഓഫീസുകള്‍ തുടങ്ങി പൊതുഇടങ്ങളില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ വ്യക്തിഗത വിവരങ്ങളോ, ചിത്രങ്ങളോ സൂക്ഷിക്കരുത്. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും മറ്റുമെല്ലാം ദുരുപയോഗം ചെയ്യപ്പെടാം. മറ്റുള്ള കുട്ടികളുടെ (വ്യക്തികളുടെ) വിവരങ്ങള്‍ ഇപ്രകാരം ദുരുപയോഗം ചെയ്യരുത്.
4) മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ അപരിചിതരെ ഏല്‍പിക്കരുത്.
5) കുട്ടികള്‍ അവരുടെ സ്വകാര്യ വിവരങ്ങള്‍ അപരിചിതരുമായി ഇന്റര്‍നെറ്റില്‍ - സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കരുത്. ഓണ്‍ലൈന്‍ പരിചയം മാത്രമുള്ളവരെ രക്ഷിതാക്കളുടെയോ മറ്റോ കൂടെയല്ലാതെ ഒരിക്കലും നേരിട്ട് കാണാന്‍ ശ്രമിക്കരുത്. പരിചയമില്ലാത്തതോ, വിശ്വാസമില്ലാത്തതോ ആയ ആളുകള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ (ഇ-മെയിലുകള്‍) തുറക്കരുത്.
6) രക്ഷിതാക്കളുടേയോ മറ്റുള്ളവരുടേയോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിന്റെ പിന്‍ കോഡ്, പാസ്വേഡ്, ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ട് 'പാസ്വേഡ് തുടങ്ങിയവ ശേഖരിക്കുകയോ മറ്റുള്ളവര്‍ക്ക് കൈമാറുകയോ ചെയ്യരുത്.
7) ഓണ്‍ലൈന്‍ ഗെയിമുകളില്‍ വളരെ ശ്രദ്ധാപൂര്‍വ്വം ഇടപെടുക. പലപ്പോഴും ഇത്തരം ഗെയിമുകള്‍ക്ക് അടിമപ്പെടുന്ന അവസ്ഥവരെ ഉണ്ടാകും. പലതരം വെല്ലുവിളികള്‍ ഏറ്റെടുക്കല്‍, സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ആവശ്യപ്പെടല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഒരിക്കലും വഴങ്ങാതിരിക്കുക.
8) സൈബര്‍ സ്‌പേസില്‍ പ്രധാനമായും കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി കുറ്റകൃത്യങ്ങള്‍ (സൈബര്‍ ക്രൈമുകള്‍) നടക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലത് താഴെ നല്‍കുന്നു:
i. ഫിഷിംഗ് (Phishing); യഥാര്‍ത്ഥ സ്രോതസില്‍ നിന്ന് എന്ന ധാരണ പരത്തുന്നവിധം വ്യാജ ഇ-മെയിലുകളില്‍ നിന്നും, മൊബൈല്‍ ഫോണ്‍, ഫെയ്‌സ്ബുക്ക്‌ തുടങ്ങിയ അക്കൗണ്ടുകളില്‍ നിന്നും സന്ദേശം ലഭിക്കുക. നിങ്ങള്‍ ക്ക് ലോട്ടറി അടിച്ചു, അവാര്‍ഡ് ലഭിച്ചു. ജോലി ലഭിച്ചു എന്നൊക്കെ സൂചിപ്പിച്ചു വരുന്ന സന്ദേശങ്ങള്‍ ഈ വിഭാഗത്തിലുള്ളവയാണ്. ബാങ്ക് അക്കൗണ്ട് ഉള്‍ പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ് നടത്തുകയാണ് ഉദ്ദേശം. അയയ്ക്കുന്ന വ്യക്തിയുടെ യഥാര്‍ത്ഥ വിലാസം (അക്കൗണ്ട്) മറച്ചുവെക്കുന്ന സ്പൂഫിംഗ് (Spoofing) ഇതിന്റെ മറ്റൊരു രൂപമാണ്.
ii. സൈബര്‍ സ്റ്റാക്കിംഗ് (Cyber Stalking): നമ്മെക്കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയോ മറ്റോ ഒക്കെ ശേഖരിച്ച് ഭീഷണിപ്പെടുത്തിയും, ബ്ലാക്ക്‌മെയില്‍ ചെയ്തുമെല്ലാം ഉപദ്രവിക്കുക.
iii. ഡീപ്‌ഫെയ്ക്‌സ്‌(Deepfakes): ഒരു ചിത്രത്തില്‍ അല്ലെങ്കില്‍ വീഡിയോയില്‍ ചിത്രവും ശബ്ദവും ചലനങ്ങളുമെല്ലാം മാറ്റി ഒറിജിലിനെ വെല്ലുന്ന വ്യാജന്‍ നിര്‍മ്മിക്കുക. പെട്ടന്ന് തിരിച്ചറിയാന്‍ കഴിയാത്ത രൂപത്തിലാകും ഇവ. അതിനാല്‍ ആധികാരികത ഉറപ്പാക്കാത്ത വിഡിയോകള്‍-ചിത്രങ്ങള്‍-വോയ്‌സ് ക്ലിപ്പുകള്‍ മറ്റൊരാള്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യരുത്.
iv. ക്യാമറ ഹാക്കിംഗ് (camera hacking): അംഗീകാരമില്ലാത്ത കമ്പ്യൂട്ടര്‍/ ഐടി സംവിധാനങ്ങളില്‍ നുഴഞ്ഞു കയറുന്നതാണ് പൊതുവെ 'ക്രാക്കിംഗ്' എന്ന് വിശേഷിപ്പിക്കാറുള്ളത്. യഥാര്‍ത്ഥത്തില്‍ ഇത്തരം നശീകരണ ഉദ്ദേശ്യത്തോടെയുള്ള നുഴഞ്ഞു കയറല്‍ ഹാക്കിംഗ് ആണ്. ഇതുതന്നെ നമ്മുടെ ലാപ്‌ടോപ്പിലെയോ, മൊബൈലിലെയോ ക്യാമറ ഉപയോഗിച്ച് നമ്മുടെ അനുവാദമില്ലാതെത്തന്നെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും എടുക്കാന്‍ കഴിയുന്നതാണ് ക്യാമറ ഹാക്കിംഗ്. അതായത്, നാം ക്യാമറ ഉപയോഗിക്കുമ്പോള്‍ മാത്രമല്ല, നാമറിയാതെ നമ്മുടെ ഉപകരണത്തിന്റെ ക്യാമറ പ്രവര്‍ത്തിപ്പിക്കാന് വരെ ക്രാക്കര്‍മാര്‍ക്ക് കഴിയും. ഇത് സാധ്യമാക്കുന്നത് നാം ശ്രദ്ധിക്കാതെപോലും ഡൗണ്‍ലോഡ് ചെയ്യുന്ന ചില നശീകരണകാരികളായ പ്രോഗ്രാമുകള്‍, വൈറസുകള്‍, മാല്‍വെയറുകള്‍
വഴിയാണ് എന്നതിനാല്‍ വ്യക്തമായ ധാരണ ഇല്ലാത്ത ആപ്പുകളും അറ്റാച്ച്‌മെന്റുകളും ഡൗണ്‍ലോഡ് ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
9) ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്ന വിവരങ്ങള്‍ അവിടെ നിന്നും മാഞ്ഞുപോകില്ല എന്നതിനാല്‍ പലവട്ടം
ആലോചിച്ചതിന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. അശ്ലീല ചിത്രങ്ങള്‍ കൈമാറുന്ന 'സെക്‌സിംഗ്' ഉള്‍പ്പെടെ സൈബര്‍ കുറ്റകൃത്യങ്ങളുടെ ഗണത്തില്‍പ്പെടുന്നതും ഇന്ത്യന്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹവുമാണ് എന്നോര്‍ക്കുക.
10) സൈബര്‍ നിയമപ്രകാരം കുറ്റകരമായ രൂപത്തില്‍ സ്വന്തമായി സന്ദേശങ്ങള്‍ തയ്യാറാക്കുന്നതും 'ട്രോളുകള്‍ സൃഷ്ടിക്കുന്നതും മാത്രമല്ല മറ്റൊരാള്‍ തയ്യാറാക്കിയ വസ്തുതാവിരുദ്ധവും, ഹാനികരവുമായ സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ ഫോര്‍വേര്‍ഡ് ചെയ്യുന്നതും സൈബര്‍ നിയമപ്രകാരം കുറ്റകരമാണ് എന്നോര്‍ക്കുക.
11) സൈബര്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, ഭീഷണികള്‍ തുടങ്ങിയവ രക്ഷിതാക്കളുമായും അധ്യാപകരുമായും തുറന്ന് സംസാരിക്കുക.

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder