> Chief Minister Distress Relief Fund and Income Tax returns | :

Chief Minister Distress Relief Fund and Income Tax returns

കേരളത്തെ സാരമായി ബാധിച്ച പ്രളയത്തിന്റെ ദുരിതങ്ങളില്‍ നിന്നും കരകയറുന്നതിന് വേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേരിട്ടും സാലറി ചലഞ്ജിന്‍റെ ഭാഗമായും ശമ്പളത്തിന്‍റെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. ഈ സംഭാവനകള്‍ക്ക് നികുതിയിളവ് ലഭിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പലര്‍ക്കും സംശയങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. സംശയങ്ങള്‍ക്കുള്ള മറുപടികള്‍ മുകളില്‍ നല്‍കിയിട്ടുള്ള വീഡിയോയില്‍ വിശദമാക്കുന്നുണ്ട്. എന്നിരുന്നാലും ചില സുപ്രധാനമായ പോയിന്റുകള്‍ താഴെ നല്‍കുന്നു.
CMDRF ലേക്ക് അടച്ച തുക ടാക്സബിള്‍ ഇന്‍കത്തില്‍ നിന്നാണ് കുറവ് ചെയ്യുന്നത്. അല്ലാതെ ടാക്സില്‍ നിന്നല്ല
ഒരു മാസത്തെ ശമ്പളം CMDRF ലേക്ക് അടച്ചവര്‍ 12 മാസത്തെ ശമ്പളവും വരുമാനമായി കാണിക്കണം. അല്ലാതെ 11 മാസത്തെ ശമ്പളം വരുമാനമായി കാണിച്ചാല്‍ പോര.
ഫെസ്റ്റിവല്‍ അലവന്‍സ് ഇത്തവണ നമുക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് അത് വരുമാനമായും 80 ജി യില്‍ കിഴിവായും കാണിക്കേണ്ടതില്ല.
 പേറിവിഷന്‍‌ അരിയര്‍ CMDRF ലേക്ക് നല്‍കിയവര്‍ അത് സാലറി അരിയര്‍ എന്ന ഭാഗത്ത് വരുമാനമായും കാണിക്കണം.
 ലീവ് സറണ്ടര്‍ CMDRF ലേക്ക് നല്‍കിയവര്‍ സറണ്ടര്‍ തുക വരുമാനമായി കാണിച്ചിട്ട് വേണം ഡിഡക്ഷനായി കാണിക്കാന്‍
പി.എഫില്‍ നിന്ന് NRA എടുത്ത് CMDRF ലേക്ക് അടച്ചവര്‍ ഈ തുക വരുമാനത്തില്‍ കാണിക്കേണ്ടതില്ല. 80ജി .യില്‍ ഡിഡക്ഷനായി മാത്രം കാണിച്ചാല്‍ മതി. 
സാലറി ചലഞ്ച് ഏറ്റെടുത്തവര്‍ക്ക് ഒരുമാസത്തെ ശമ്പളം മുഴുവനും ഈ വര്‍ഷം 80 ജി വകുപ്പില്‍ ഡിഡക്ട് ചെയ്യാന്‍ സാധിക്കില്ല. 
കാരണം 2019 ഫെബ്രുവരി മാസത്ത ശമ്പളം വരെ എത്ര രൂപ CMDRF ലേക്ക് നല്‍കിയോ അത്ര മാത്രമേ ഈ സാമ്പത്തിക വര്‍ഷത്തില്‍ കുുറവ് ചെയ്യാന്‍ സാധിക്കുകുയുള്ളൂ.
    2018 സെപ്തംബര്‍ മാസത്തിലെ ശമ്പളം മുതല്‍ പരമാവധി 10 ഗഡുക്കളായാണ് സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നത്. അങ്ങിനെയെങ്കില്‍ 2019 ഫെബ്രുവരി വരെ നല്‍കുന്നത് 6 ഇന്‍സ്റ്റാള്‍മെന്‍റുകളായിരിക്കും. ഇത് മാത്രമേ ഈ വര്‍ഷം ഡിഡക്ഷനായി കാണിക്കാന്‍ കഴിയൂ. ബാക്കി അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ക്ലെയിം ചെയ്യാം.
    ഇന്‍സ്റ്റാള്‍മെന്റിന്റെ എണ്ണം കുറച്ചിട്ടുള്ളവര്‍ക്ക് അവര്‍ അടുത്ത ഫെബ്രുവരി മാസം വരെ എത്ര രൂപ നല്‍കുന്നുവോ അത്രയും തുക കുറയ്ക്കാം.
    പി.എഫില്‍ നിന്ന് NRA ആയി നല്‍കിയവര്‍ക്കും, ലീവ് സറണ്ടര്‍ ചെയ്ത് സംഭാവന ചെയ്തവര്‍ക്കും അത് അടുത്ത ഫെബ്രുവരി മാസത്തിനുള്ളില്‍ ചെയ്യുകയാണെങ്കില്‍ ഒരു മാസത്തെ മുഴുവന്‍ ശമ്പളവും ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ കിഴിവായി കാണിക്കാം.
    എന്നാല്‍ പേ-റിവിഷന്‍ അരിയറിന്‍റെ നാലാമത്തെ ഗഡു  CMDRF ലേക്ക് മാറ്റി ബാക്കിയുള്ളത് ശമ്പളത്തില്‍ നിന്നും ഗഡുക്കളായി നല്‍കുന്നവര്‍ക്ക് നാലാമത്തെ ഗഡുവിന്‍റെ മൊത്തം തുകയും കൂടാതെ ബാക്കിയുള്ളതില്‍ 2019 ഫെബ്രുവരി മാസം വരെ വരുന്ന ഇന്‍സ്റ്റാള്‍മെന്‍റുകളും കൂട്ടിച്ചേര്‍ത്ത തുക ഈ സാമ്പത്തിക വര്‍ഷത്തിലെ കിഴിവായി കാണിക്കാവുന്നതാണ്.
 
ഈ വര്‍ഷത്തെ മാറ്റങ്ങള്‍
2018 ലെ സാമ്പത്തിക ബജറ്റില്‍ നികുതി നിരക്കുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ ശമ്പള വരുമാനക്കാരെ ബാധിക്കുന്ന ചില സുപ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്.

എല്ലാ ശമ്പള വരുമാനക്കാര്‍ക്കും മൊത്ത വരുമാനത്തില്‍ നിന്നും 40,000 രൂപ സ്റ്റന്‍ഡേര്‍ഡ് ഡിഡക്ഷനായി അനുവദിക്കും
ഇതിനു പകരമായി മെഡിക്കല്‍ റീ-ഇംപേര്‍സ്മെന്‍റ് ഇനത്തില്‍ അനുവദിച്ചിരുന്ന 15000 രൂപയുടെ ഡിഡക്ഷനും കണ്‍വെയന്‍സ് അലവന്‍സ് ഇനത്തില്‍ വര്‍ഷത്തില്‍ അനുവദിച്ചിരുന്ന 19200 രൂപയുടെ ഡിഡക്ഷനും നിര്‍ത്തലാക്കി.
എഡ്യുക്കേഷന്‍ സെസ് 3 ശതമാനമായിരുന്നത് അതിന്‍റെ പേര് ഹെല്‍ത്ത് ആന്‍റ് എഡ്യുക്കേഷന്‍ സെസ് എന്നാക്കി മാറ്റി 4 ശതമാനമാക്കി ഉയര്‍ത്തി.

ഇതില്‍ മെഡിക്കല്‍ റീ-ഇംപേര്‍സ്മെന്‍റിന്‍റെ നേട്ടം അപൂര്‍വ്വമായി ചിലര്‍ക്ക് ലഭിച്ചിരുന്നതാണ്. അതായത് ഒരാള്‍ക്ക് മെഡിക്കല്‍ റീ-ഇംപേര്‍സ്മെന്‍റ് ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും 60,000 രൂപ ലഭിച്ചുവെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതില്‍ 15000 fരൂപ കുറച്ച് ബാക്കി 45000 രൂപ വരുമാനമാക്കി കാണിച്ച് അതിന് നികുതി നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇനി മുതല്‍ ലഭിച്ച മുഴുവന്‍ തുകയ്ക്കും നികുതി നല്‍കണം.

അതു പോലെ ചുരുക്കം ചില ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തിന്‍റെ ഭാഗമായി കണ്‍വയന്‍സ് അലവന്‍സ് ലഭിച്ചിരുന്നു. അങ്ങനെ ലഭിച്ചിരുന്നവര്‍ക്ക് മാത്രം ഒരു മാസം 1600 രൂപ വീതം വര്‍ഷത്തില്‍ 19200 രൂപ വരെ കുറയ്ക്കാമായിരുന്നു. അതും ഇനി സാധ്യമല്ല.

ചുരുക്കി പറഞ്ഞാല്‍ ഈ രണ്ട് നേട്ടങ്ങളും നേരത്തെ ഉപയോഗപ്പെടുത്താത്ത ഒരാളെ സംബന്ധിച്ചിടത്തോളം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍റെ നേട്ടം നിസാരമല്ല. 5 ശതമാനം ടാക്സ് ബ്രാക്കറ്റിലുള്ള ഒരാള്‍ക്ക് 2000 രൂപയുടെയും 20 ശതമാനം ടാക്സ് ബ്രാക്കറ്റിലുള്ള ഒരാള്‍ക്ക് 8000 രൂപയുടെയും 30 ശതമാനം ടാക്സ് ബ്രാക്കറ്റിലുള്ളവര്‍ക്ക് 12000 രുപയുടെയും നേട്ടം ലഭിക്കും.

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder