> SPARK Deduction from Salary for CMDRF | :

SPARK Deduction from Salary for CMDRF

മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ ഫണ്ടിലേക്കു സർക്കാർ ജീവനക്കാരും അധ്യാപകരും ഓഗസ്റ്റ്‌/സെപ്റ്റംബര്‍  മാസത്തെ ശമ്പളത്തില്‍ നിന്നും രണ്ടു ദിവസത്തെ ശമ്പളത്തില്‍ കുറയാത്ത  തുക നല്‍കണമെന്ന് സർക്കാർ അഭ്യര്‍ത്ഥിച്ചു. എന്നാൽ എത്ര തുകയും സ്വീകരിക്കും. ശമ്പളത്തിൽനിന്നു പിടിക്കേണ്ട തുക എത്രയെന്നു ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സ്മെന്റ് ഓഫിസർമാരെ അറിയിക്കണം(DDO). തിരുവനന്തപുരം ജില്ലാ  ട്രഷറിയിലെ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലെ 701010200000080 നമ്പര്‍ ട്രെഷറി അക്കൗണ്ടിലാണ് ഈ സംഭാവന നിക്ഷേപിക്കുക.
സംഭാവന തുകക്കൊപ്പം, ജീവനക്കാരുടെ സമ്മതപത്രവും നല്‍കേണ്ടതുണ്ട്  സമ്മതപത്രം സ്വീകരിച്ച ശേഷം മാത്രം കിഴിവ് നടത്തുക  ദുരിതാശ്വാസ നികുതിയുമായി ബന്ധപ്പെട്ട സംഭാവനകളെല്ലാം ആദായ നികുതി ഇളവുകൾക്ക് അർഹയുണ്ടായിരിക്കും. മുഖ്യമന്ത്രി ദുരന്തനിവാരണ ഫണ്ടിനുള്ള സംഭാവനക്ക് ഐടി ആക്ട്, വിഭാഗം 80G (2) (IIIHF) പ്രകാരം നികുതി 100 ശതമാനം ഇളവ് ലഭിക്കും.സമ്മതപത്രം,,ഉത്തരവുകള്‍ തുടങ്ങിയവ ഡൌണ്‍ലോഡസില്‍ നല്‍കിയിരിക്കുന്നു.
CMDRF deduction in SPARK
സ്പാര്‍ക്കില്‍ CMDRF  Deduction നല്‍കാന്‍-Salary Matters >Changes in the Month>Present Salary >Select Employee >Deductions >Deduction Type :CMDRF >Enter Amount>Details :Disaster Relief Fund >From :01/08/2018 To:31/08/2018 >Insert.
ബില്‍ പ്രോസസ്സ് ചെയ്ത് ഷെഡ്യൂള്‍ പരിശോധിച്ച ശേഷം 2018 ഓഗസ്റ്റ്‌/സെപ്റ്റംബര്‍ മാസത്തെ സാലറി ബില്ലിനൊപ്പം Chief Minister's Distress Relief Fund(CMDRF)  ഇനത്തില്‍ വന്ന ആകെ തുകയും,(തുക രേഖപ്പെടുത്തുക) ദുരിതാശ്വാസ ഫണ്ട്‌ എന്നും രേഖപ്പെടുത്തിയ TSB ചെക്ക്‌  നിര്‍ബന്ധമായും DDOമാര്‍ അടക്കം ചെയ്യേണ്ടതാണ്.ചെക്കിന്റെ പിറക് വശത്ത് Please transfer Credit to    701010200000080 എന്ന് എഴുതി ഒപ്പ് വെക്കേണ്ടതാണ്. ബില്ലുകൾ Process ചെയ്യുന്നതിന് മുമ്പ് അവരവരുടെ Spl.TSB a/c നമ്പർ  ശരിയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.(Spl.TSB A/C നമ്പർ 7    14  എന്ന് തുടങ്ങുന്നതാണ്.) ബില്ലിന് മുകളിൽ നിങ്ങളുടെ SPL.TSB A/C നമ്പർ എഴുതേണ്ടതാണ്.SPL.TSB A/C നമ്പർ സ്പാര്‍ക്കില്‍ പരിശോധിക്കാന്‍:-Administration >Special TSB account of DDO നോക്കുക.
രണ്ട് ദിവസത്തെ സാലറി കണക്കാക്കാന്‍ :ഗ്രോസ് സാലറിയെ മുപ്പത്തിയൊന്ന് കൊണ്ട് ഹരിച്ച് കിട്ടുന്ന തുകയെ രണ്ട് കൊണ്ട് ഗുണിക്കുക .സെപ്റ്റംബര്‍ മാസത്തെ സാലറിയില്‍ നിന്നാണ് വിഹിതം പിടിക്കുന്നത്‌ എങ്കിലും ഇത് തന്നെ ചെയ്യണം

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder