സ്കൂൾ പാർലമെന്റിന്റെ രൂപവത്കരണവും നടപ്പാക്കലും സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കററി തുടങ്ങിയ എല്ലാ വിഭാഗങ്ങളും സ്കൂൾ പാർലമെന്ററി കൗൺസിൽ രൂപീകരീക്കണം. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സമാധാനപരവും രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലില്ലായ്മയും ആയിരിക്കണം. കലാപരിപാടികൾ, സ്പോർട്സ് മീറ്റ്, മാത്സ് ആന്റ് സയൻസ് ഫെയർ, സോഷ്യൽ സയൻസ് ഫെയർ തുടങ്ങിയവയുടെ ഭാഗമായി വിവിധ ക്ലബുകൾ സംഘടിപ്പിക്കണം. സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ-എയ്ഡഡ് അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ ഓരോ വിഭാഗവും ഒരു യൂണിറ്റ് ആയിരിക്കും. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദമായ മാർഗനിർദ്ദേശങ്ങൾ, നാമനിർദ്ദേശ പത്രിക, ഫോമുകൾ, സർക്കുലർ തുടങ്ങിയവ താഴെ ചേര്‍ക്കുന്നു.
School Parliament Election Software
- നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കുന്ന അവസാനദിവസം ആഗസ്ത് 9, 3PM
- നാമനിര്‍ദ്ദേശ പത്രികകള്‍ പരിശോധിച്ച് സ്വീകരിക്കുന്നത് ആഗസ്ത് 10, 3PM
- നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാനദിവസം ആഗസ്ത് 13, 3PM
- മല്‍സരാര്‍ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് ആഗസ്ത് 14
- വോട്ടെടുപ്പ് ആഗസ്ത് 18 ന് 11 മണിക്കകം
- പാര്‍ലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ആഗസ്ത് 18 ന് ഉച്ചക്ക് 2.30PM
- സ്കൂള്‍ പാര്‍ലമെന്റിന്റെ ആദ്യയോഗം ആഗസ്ത് 20 രാവിലെ
ചുവടെയുള്ള ലിങ്കില്‍ നിന്നും സമ്മതി സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ്
ചെയ്തെടുക്കാവുന്നതാണ്. ഓരോ സിസ്റ്റത്തിനും അനുയോജ്യമായവ ഡൗണ്‍ലോഡ് ചെയ്ത്
Right Click ചെയ്ത് Openwith gdebi Package Installer വഴി ഇന്‍സ്റ്റാള്‍
ചെയ്താല്‍ മതി . തുടര്‍ന്ന് Application -> Other -> Sammathi
Election Engine എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ഇത്
പ്രവര്‍ത്തിപ്പിക്കേണ്ട വിധം വിശദമാക്കിയ ഹെല്‍പ്പ് ഫയല്‍
സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സോഫ്ററ്‌വെയര്‍
തുറക്കുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Help എന്നതില്‍ നിന്നും ഇത്
ലഭിക്കുന്നതാണ്. ലാപ്പ്‌ടോപ്പിലും ഡെസ്ക്ടോപ്പിലും പ്രവര്‍ത്തിക്കാന്‍
സ്പീക്കറോട് കൂടിയ ഒരു കമ്പ്യൂട്ടറും മാത്രമാണ് ആവശ്യമായി വരുന്നത്. ശ്രീ
നന്ദകുമാര്‍ തയ്യാറാക്കിയ ഈ ഇലക്ഷന്‍ ആപ്പ് അദ്ദേഹത്തിന്റെ സൈറ്റില്‍
പ്രവേശിച്ച് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് (Download Sammathy Election App) ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഓരോ ക്ലാസിലേയും
സ്‌ഥാനാര്‍ഥികളുടെ പേരില്‍ ഓരോ സ്ലിപ്പ് തയ്യാറാക്കി അതിനെ Home Folder ല്‍
ഉള്ള sammaty_election എന്ന ഫോള്‍ഡറില്‍ png formatല്‍ Save ചെയ്യുക.
ഇതിനായി Gimp അല്ലെങ്കില്‍ Inkskape ഉപയോഗിക്കാവുന്നതാണ്
Inkscape ല്‍ തയ്യാറാക്കുന്നതിന് Inkscape തുറന്ന് File->
Document Properties എന്നതില്‍ Width 600ഉം Height 96 Units px എന്ന്
ക്രമീകരിച്ച് Close ചെയ്യുക . Text Tool ഉപയോഗിച്ച് സ്ഥാനാര്‍ഥിയുടെ പേര്
ടൈപ്പ് ചെയ്യുക. ചിഹ്നമോ ഫോട്ടോയോ വേണമെങ്കില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
തുടര്‍ന്ന് File -> Export PNG Image ക്രമത്തില്‍ സ്ഥാനാര്‍ഥിയുടെ പേര്
നല്‍കി Home ലെ sammaty_election എന്ന ഫോള്‍ഡറില്‍ സേവ് ചെയ്യുക.
Application -> Other -> Sammathi Election Engine എന്ന ക്രമത്തില്‍ തുറക്കുമ്പോള്‍ താഴെപ്പറയുന്ന ജാലകം ലഭിക്കും
ഇതില്‍
ചുവടെ Help എന്നതില്‍ ക്ലിക്ക് ചെയ്താല്‍ Help File ലഭിക്കുന്നതാണ്.
Election Setup എന്നതില്‍ Click ചെയ്യുമ്പോള്‍ ലഭിക്കുന്ന
ജാലകത്തില്‍ Electionന് പേര് നല്‍കണം. Class Election എന്നോ School
Election എന്നോ നല്‍കുക. തുടര്‍ന്ന് പാസ്‌വേര്‍ഡ് തയ്യാറാക്കുന്നതിന്
നിര്‍ദ്ദേശം ലഭിക്കും. English Small Letterല്‍ പാസ്‌വേര്‍ഡ് നല്‍കുക .
മുമ്പ് തയ്യാറാക്കിയ സ്ഥാനാര്‍ഥികളുടെ പേരുകളുള്ള png Formatലുള്ള സ്ലിപ്പുകള്‍
Home ലെ sammaty_election എന്ന ഫോള്‍ഡറില്‍ ഉണ്ടെങ്കില്‍ List of Candidates എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ അവ ദൃശ്യമാകും. എല്ലാ സ്ഥാനാര്‍ഥികളുടെയം പേരുകള്‍ ലഭിക്കുന്നു എങ്കില്‍ മൂന്നാമത്തെ ബട്ടണ്‍ Start Election ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ആരംഭിക്കാവുന്നതാണ്. കുട്ടികള്‍ മൗസ് ഉപയോഗിച്ച് സ്ഥാനാര്‍ഥിയുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍ വോട്ട് പോള്‍ ചെയ്യപ്പെടുകയും ബീപ്പ് ശബ്ദം പുറപ്പെടുവിക്കും. . തുടര്‍ന്ന് അടുത്ത സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നതിനായി Enter ബട്ടണ്‍ അമര്‍ത്തി സ്ക്രീന്‍ തയ്യാറാക്കുക.
എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്ത് കഴിഞ്ഞാല്‍ Tab കീ അമര്‍ത്തിയതിന് ശേഷം മുമ്പ് തയ്യാറാക്കിയ പാസ്‌വേര്‍ഡ് ടൈപ്പ് ചെയ്താല്‍ റിസള്‍ട്ട് സ്ക്രീനില്‍ ലഭിക്കുന്നതാണ്.

0 comments:
Post a Comment