> How To Verify Fake GST Number ? | :

How To Verify Fake GST Number ?

അധിക വരുമാനം ഉണ്ടാക്കാൻ വ്യാജ ജിഎസ്ടി നമ്പ‍ർ ഉപയോ​ഗിച്ച് തട്ടിപ്പ് നടത്തുന്ന കച്ചവടക്കാ‍ർ വ്യാപകമാകുന്നു. ജനങ്ങളിൽ നിന്ന് കൂടുതൽ തുക ഈടാക്കുകയും സർക്കാരിന് കൃത്യമായ കണക്കുകൾ നൽകാതെയുമാണ് ഇത്തരക്കാരുടെ തട്ടിപ്പ്. എന്നാൽ വ്യാജ ജിഎസ്ടി നമ്പ‍ർ ഉപയോ​ഗിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള മാ‍ർ​ഗങ്ങൾഇവിടെ നല്‍കുന്നു.
എന്താണ് ജിഎസ്ടി ഇൻ (GSTIN)?
തട്ടിപ്പുകാരെ കണ്ടെത്തുന്നതിന് ആദ്യം എന്താണ് ജിഎസ്ടി ഇൻ എന്ന് മനസ്സിലാക്കണം. ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് ഐഡൻറിഫിക്കേഷൻ നമ്പർ അഥവാ ജിഎസ്ടി ഇൻ ഒരു 15 അക്ക തിരിച്ചറിയൽ കോഡാണ്. ആദ്യ രണ്ട് അക്കങ്ങൾ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക കോഡാണ്. അടുത്ത പത്ത് അക്കങ്ങൾ ബിസിനസ്സ് സ്ഥാപനത്തിന്റെ പാൻ നമ്പർ ആയിരിക്കും. 13-ാമത്തെ അക്കം ബിസിനസ് സ്ഥാപനത്തിന്റെ രജിസ്റ്റർ നമ്പറാണ് ഇത് അക്കമോ അക്ഷരമോ ആകാൻ സാധ്യതയുണ്ട്. 14-ാമത്തെ അക്കം Z എന്നായിരിക്കും. തെറ്റുകൾ കണ്ടുപിടിക്കുന്നതിനുള്ള നമ്പറാണ് 15-ാമത്തേത്. 


ജിഎസ്ടി നമ്പർ പരിശോധിക്കേണ്ടത് എങ്ങനെ?
നിങ്ങളുടെ ബില്ലിൽ ജിഎസ്ടി എന്ന് എഴുതിയതിന് ശേഷം ഒരു തിരിച്ചറിയൽ നമ്പർ കണ്ടെത്താം. ഈ നമ്പർ കുറിച്ചെടുക്കുക. അതിനു ശേഷം Https://services.gst.gov.in/services/searchtp എന്ന വെബ്സൈറ്റ് തുറക്കുക. തുറന്നു വരുന്ന വെബ്സൈറ്റിലെ ബോക്സിൽ ജിഎസ്ടി നമ്പർ നൽകുക. ക്യാപ്ച്ച കൃത്യമായി നൽകിയ ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങൾ സാധനം വാങ്ങിയ കടയുടെ അല്ലെങ്കിൽ ബിസിനസ് സ്ഥാപനത്തിന്റെ പേര് കാണാം. പേര് കാണിക്കുന്നില്ലെങ്കിൽ നിങ്ങൾ നൽകിയ ജിഎസ്ടി നമ്പർ വ്യാജമായിരിക്കും. നിങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ ബിൽ പരിശോധിക്കാറുണ്ടോ??? ബില്ലിൽ ഒളിഞ്ഞിരിക്കുന്ന കള്ളത്തരങ്ങൾ... പുതുതായി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ പുതുതായി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ നിങ്ങൾ പുതുതായി രജിസ്റ്റർ ചെയ്തിട്ടുള്ള ബിസിനസ്സുകളുടെ GSTIN സ്ഥിരീകരിച്ചിട്ടില്ലെങ്കിൽ ഒരു താത്ക്കാലിക ID ഉണ്ടായിരിക്കും. നിങ്ങൾക്ക് ആ ഐഡി ഉപയോഗിച്ച് https://services.gst.gov.in/services/track-provisional-id-status എന്ന ലിങ്ക് ഉപയോഗിച്ചും പരിശോധിക്കാം. ഇതിനായി നിങ്ങൾ സംസ്ഥാനം, ഏത് തരം ഐഡിയാണ് തുടങ്ങിയ കാര്യങ്ങൾ പൂരിപ്പിച്ച് സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയാതാൽ മതി.

വ്യാജ ജിസ്ടി നമ്പർ എങ്ങനെ റിപ്പോർട്ട് ചെയ്യാം?
ബിസിനസ്സ് സ്ഥാപനത്തിന്റെ ബില്ലിൽ GSTIN നൽകിയിട്ടില്ലെങ്കിൽ നിങ്ങളിൽ നിന്ന് ജിഎസ്ടി ഈടാക്കാൻ കഴിയില്ല. എന്നിട്ടും ജിഎസ്ടി ഈടാക്കിയാൽ ജിഎസ്ടി കംപ്ലെയ്ന്റ് ഇ-മെയിൽ ഐഡിയിലേയ്ക്ക് പരാതി അയയ്ക്കാവുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുകയും ചെയ്യാം.

Downloads
GST Verification Portal
GST Complaint e-mail ID :helpdesk@gst.gov.in
GST Helpline Numbers     :0124-4688999, 0120-4888999

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder