ദിവസവും
ആധാർ സംബന്ധിച്ച നിരവധി കാര്യങ്ങളാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്.
എന്നാൽ ഇവയിൽ പൊതുജനത്തെ ആശയക്കുഴപ്പത്തിലാക്കുന്ന നിരവധി കാര്യങ്ങളുണ്ട്.
ആധാർ സംബന്ധിച്ച് നിങ്ങളുടെ പ്രധാന സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ യുഐഡിഎഐ
തന്നെ നൽകുന്നുണ്ട്. താഴെ പറയുന്നവ അവയിൽ ചിലതാണ്.
ചോദ്യം 1
യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റിക്ക് (യുഐഡിഎഐ) ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട്, ബയോമെട്രിക് രേഖകൾ, പാൻ കാർഡ് വിവരങ്ങൾ തുടങ്ങിയവ ട്രാക്ക് ചെയ്യാൻ സാധിക്കുമോ?
ഒരിക്കലും കഴിയില്ല. കാരണം യുഐഡിഎഐ ഡേറ്റാ ബേസിൽ നിങ്ങളുടെ പേര്, വിലാസം, ജനന തീയതി, ലിംഗം, വിരലടയാളം, ഐറിസ് സ്കാൻ, ഫോട്ടോ, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി തുടങ്ങിയ വിവരങ്ങൾ മാത്രമേ അടങ്ങിയിട്ടുള്ളൂ. നിങ്ങളുടെ കുടുംബം, ജാതി, മതം, ബാങ്ക് അക്കൌണ്ട്, ഷെയറുകൾ, മ്യൂച്ച്വൽ ഫണ്ടുകൾ, സാമ്പത്തിക, സ്വത്ത് സംബന്ധമായ വിശദാംശങ്ങൾ, ഹെൽത്ത് റെക്കോർഡുകൾ മുതലായവ വിവരങ്ങൾ ഡേറ്റാബേസിൽ ഉണ്ടാവില്ല.
ചോദ്യം 2
ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ, ഓഹരി, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുമ്പോൾ ഈ വിവരങ്ങൾ യുഐഡിഎഐയ്ക്ക് ലഭിക്കില്ലേ?
തീർച്ചയായും ഇല്ല. ആധാറുമായി ബന്ധിപ്പിക്കുന്നതിനായി നിങ്ങൾ നിങ്ങളുടെ ആധാർ നമ്പർ ബാങ്ക്, മ്യൂച്വൽ ഫണ്ട് കമ്പനികൾ, മൊബൈൽ കമ്പനികൾ എന്നിവയുമായി കൈമാറുകയാണ് ചെയ്യുന്നത്. എന്നാൽ ഈ കമ്പനികൾ നിങ്ങളുടെ പേര്, ആധാർ നമ്പർ, ബയോമെട്രിക് വിവരങ്ങൾ എന്നിവ മാത്രമാണ് യുഐഡിഎഐയ്ക്ക് കൈമാറുന്നത്. അവർ ഒരിക്കലും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ യുഐഡിഎഐയ്ക്ക് അയയ്ക്കില്ല.
ചോദ്യം 3
ആർക്കെങ്കിലും എന്റെ ആധാർ നമ്പർ ലഭിച്ചാൽ അവ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാൻ സാധിക്കുമോ?
ഒരിക്കലും ഇല്ല. എടിഎം നമ്പർ അറിയാതെ എടിഎം കാർഡ് കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല അതുപോലെ തന്നെയാണ് ആധാറിന്റെ കാര്യവും. ആധാർ നമ്പർ മാത്രം കിട്ടിയതു കൊണ്ട് ഒരാളുടെ ആധാറുമായി ബന്ധിപ്പെട്ട വിവരങ്ങൾ അതായത് ബാങ്ക് അക്കൗണ്ടും മറ്റും ഹാക്ക് ചെയ്യാൻ സാധിക്കില്ല. ഒടിപി നമ്പർ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ സുരക്ഷിതമായിരിക്കും.
ചോദ്യം 4
ഒരാളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കുന്നതെന്തിന്?
ധനകാര്യമന്ത്രാലയത്തിന്റെ 2017, ജൂണ്‍ 1 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം 2017, നിങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം. നിങ്ങളുടെ സ്വന്തം സുരക്ഷയ്ക്കായാണിത്. പണ തട്ടിപ്പുകളും മറ്റും ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ആധാറുമായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ആരെങ്കിലും അനധികൃതമായി നിങ്ങളുടെ പണം പിൻവലിച്ചാൽ പിടികൂടാൻ വളരെ എളുപ്പമാണ്.
ചോദ്യം 5
മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതെന്തിന്?
രാജ്യത്ത് നിങ്ങളുടെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് വേണ്ടി തന്നെയാണ് മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കേണ്ടത്. ബാങ്ക് അക്കൗണ്ട് പോലെ തന്നെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ പേരിലുള്ള സിം ഉപയോഗിച്ച് ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗങ്ങൾ നടത്തിയാൽ അത് എത്രയും വേഗം കണ്ടെത്താനാകും.
ചോദ്യം 6
മൊബൈൽ കമ്പനികൾ എന്റെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്താൻ സാധ്യതയുണ്ടോ?
മൊബൈൽ ഫോൺ കമ്പനികൾ നിങ്ങളുടെ ബയോമെട്രിക്സ് സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. കാരണം ആധാർ ലിങ്ക് ചെയ്യുന്ന സമയത്ത് മാത്രമാണ് ആധാർ ഉടമ വിരലടയാൾ സെന്സറിന് മുകളിൽ കാണിക്കുന്നത്. ഈ വിവരങ്ങൾ നേരിട്ട് യുഐഡിഎഐയ്ക്ക് അയക്കുക മാത്രമാണ് ചെയ്യുന്നത്. ശേഖരിച്ച് വയ്ക്കുന്നതിനുള്ള ഓപ്ഷൻ ഇല്ല.
ചോദ്യം 7
പ്രവാസികൾ ആധാർ ബാങ്ക് അക്കൗണ്ട്, പാൻ, മൊബൈൽ നമ്പർ എന്നിവയുമായി ബന്ധിപ്പിക്കേണ്ട ആവശ്യമുണ്ടോ?
പ്രവാസികള്‍ ബാങ്ക് അക്കൗണ്ടുകളും പാനും ആധാറുമായി ബന്ധിപ്പിക്കേണ്ട. ആധാർ നിയമം അനുസരിച്ച്, ഇന്ത്യയിൽ സ്ഥിര താമസമാക്കിയവർക്ക് മാത്രമേ ആധാർ നമ്പർ ലഭിക്കാൻ അർഹതയുള്ളൂ.
ചോദ്യം 8
ഗുണഭോക്താവെന്ന നിലയില്‍ ആധാര്‍ അധിഷ്ഠിതമായ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം എങ്ങനെയാണ് എന്നെ സഹായിക്കുക?
താങ്കളുടെ പേരില്‍ ആൾമാറാട്ടം നടത്തി താങ്കളുടെ ആനുകൂല്യങ്ങളുടെ ഓഹരി വേറെയാർക്കും അവകാശപ്പെടാന്‍ കഴിയില്ലെന്നത് താങ്കളുടെ പദ്ധതിയെ ആധാറുമായി ബന്ധിപ്പിക്കുന്നതു വഴി സ്ഥിരീകരിക്കുന്നു. കൂടാതെ, പണം കൈമാറ്റങ്ങളുടെ കാര്യത്തില്‍, താങ്കളുടെ ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ടിലേക്ക് പണം നേരിട്ടെത്തുന്നു. ഈ പണം ലഭിക്കാന്‍ താങ്കള്‍ പലരുടെയും പിന്നാലെ പോകേണ്ടതില്ല. ഏത് ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം എടുക്കേണ്ടതെന്ന് താങ്കൾക്ക് തീരുമാനിക്കുകയും ചെയ്യാം. പക്ഷെ, എല്ലാ ആനുകൂല്യങ്ങളും പോകുന്നത് താങ്കളുടെ ആധാര്‍ ബന്ധിതമായ ഏറ്റവും പുതിയ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും. ആനുകൂല്യങ്ങള്‍ ഏതു ബാങ്ക് അക്കൗണ്ടിലേക്കു പോകണമെന്നു തീരുമാനിക്കാന്‍ താങ്കൾക്കാവില്ല.
ചോദ്യം 9
ചില ഏജൻസികൾ ഇ-ആധാർ സ്വീകരിക്കുന്നില്ല. അവർ ഒർജിനൽ ആധാർ ആവശ്യപ്പെടുന്നു. എന്തുകൊണ്ട്?
യുഐഡിഎഐ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ഇ-ആധാർ നിയമപരമായി സാധുവാണ്. ഇത് എല്ലാ ഏജൻസികളും സ്വീകരിക്കേണ്ടതാണ്. ഇ-ആധാർ സ്വീകരിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ആ ഏജൻസിക്ക് എതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാവുന്നതാണ്.

ചോദ്യം 10
ആധാർ സാധാരണക്കാരന് പ്രയോജനപ്പെടുന്നതെങ്ങനെ?
ആധാറെന്നാല്‍ അടിസ്ഥാനം എന്നാണ് അർത്ഥം. അതിനാല്‍, ഇതിന്മേലാണ് ഏതു വിതരണ സംവിധാനവും പടുത്തുയർത്തുന്നത്. താഴെപ്പറയുന്ന പദ്ധതികൾക്ക് ആധാര്‍ ഉപയോഗിക്കാവുന്നതാണ്:
ഭക്ഷണവും പോഷകാഹാരവും - പൊതുവിതരണ സംവിധാനം, ഭക്ഷ്യസുരക്ഷ, ഉച്ചഭക്ഷണം, സംയോജിത ശിശു വികസന പദ്ധതി
തൊഴില്‍ - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, സ്വര്ണാ ജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന, ഇന്ദിര ആവാസ് യോജന, പ്രധാനമന്ത്രിയുടെ തൊഴിലുറപ്പു പരിപാടി
വിദ്യാഭ്യാസം - സര്വ ശിക്ഷാ അഭിയാന്‍, വിദ്യാഭ്യാസത്തിനുള്ള അവകാശം
സാമൂഹിക സുരക്ഷ - ജനനി സുരക്ഷാ യോജന, ആദിമ ഗോത്ര സംഘങ്ങളുടെ വികസനം, ഇന്ദിര ഗാന്ധി ദേശീയ വാര്ദ്ധ്യ ക്യകാല പെന്ഷ്ന്‍ പദ്ധതി
ആരോഗ്യരക്ഷ - രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന, ജനശ്രീ ബീമാ യോജന, ആം ആദ്മി ബീമാ യോജന
സ്വത്ത് ഇടപാടുകള്‍, വോട്ടര്‍ ഐഡി, പാന്‍ കാർഡ് എന്നിവ ഉൾപ്പെടെയുള്ളവയക്കും ആധാർ ആവശ്യമാണ്.
ചോദ്യം 11

ആധാർ വിവരങ്ങൾ ചോർന്നു എന്ന വാർത്ത ശരിയാണോ?
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആധാർ ഡാറ്റാ ബേസ് ഒരിക്കൽ പോലും ചോർന്നിട്ടില്ല. ആധാർ ഹോൾഡർമാരുടെ ഡാറ്റകൾ പൂർണമായും സുരക്ഷിതമാണ്. ആധാർ ചോർന്നുവെന്നുള്ള വാർത്ത തികച്ചും തെറ്റായ റിപ്പോർട്ടാണ് .

0 comments:
Post a Comment