എല്ലാ
കേന്ദ്രാവിഷ്കൃത സ്കോളര്‍ഷിപ്പുകളും ഒരു ഫ്ലാറ്റ് ഫോമില്‍(നാഷണല്‍
സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍-NSP-2.0)നടപ്പാക്കുന്നതിന്‍റെ ഭാഗമായി217-18
വര്‍ഷം മുതല്‍ National Means Cum Merit Scholarship/Incentives to girls scholarshipഎന്നീ
ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷിക്കുന്ന കുട്ടികള്‍ നാഷണല്‍ സ്കോളര്‍ഷിപ്പ്
പോര്‍ട്ടല്‍-NSP-2.0 വഴി ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം,ഓണ്‍ലൈന്‍
അപേക്ഷ സമര്‍പ്പിക്കാത്ത കുട്ടികളെ എന്നീ പദ്ധതികള്‍ പ്രകാരമുള്ള
ധനസഹായത്തിന് പരിഗണിക്കുന്നതല്ല ഈ മാസം 31നകം അപേക്ഷ നല്‍കണമെന്നാണ്
നിര്‍ദ്ദേശം.
ഇതിനായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍
നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ പ്രവേശിച്ച് പുതിയ User ആയി രജിസ്റ്റര്‍ ചെയ്യണം.
നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ പ്രവേശിച്ച് പുതിയ User ആയി രജിസ്റ്റര്‍ ചെയ്യണം.
തുടര്‍ന്ന് ലഭിക്കുന്ന രജിസ്ട്രേഷന്‍ ജാലകത്തില്‍ Student Category എന്നത് Pre-Metric എന്ന് സെലക്ട് ചെയ്യുക.
തുടര്‍ന്ന് വിശദാംശങ്ങള്‍ നല്‍കി Submit ചെയ്യുമ്പോള്‍ മൊബൈലില്‍ ലഭിക്കുന്ന Application IDയും Date of Birthഉം നല്‍കി ലോഗിന്‍ ചെയ്‌ത് പാസ്‌വേര്‍ഡ് മാറ്റുക. തുടര്‍ന്ന് ലോഗിന്‍ ചെയ്ത് ലഭിക്കുന്ന ജാലകത്തില്‍ Incomplete Registration Details എന്നതിന് നേരെയുള്ള Apply എന്നതില്‍ ക്ലിക്ക് ചെയ്യുക.
NMMSന് അപേക്ഷിക്കുന്ന കുട്ടികള്‍ Select Scheme to Apply എന്നതിന് നേരെ NATIONAL MEANS CUM MERIT എന്നതിന് നേരെയുള്ള റേഡിയോബട്ടണ്‍ സെലക്ട് ചെയ്യണം.
Academic Details എന്നതില്‍ താഴെക്കാണുന്ന രീതിയില്‍ വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ നല്‍കി വേണം അപേക്ഷ സമര്‍പ്പിക്കാന്‍.
കുട്ടികളുടെ ആധാര്‍ ബാങ്ക് വിശദാംശങ്ങള്‍
എന്നിവ നല്‍കുമ്പോള്‍ തെറ്റുകളില്ലാതെ പൂരിപ്പിക്കാന്‍ പ്രത്യേകം
ശ്രദ്ധിക്കണം. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം. Application ID
& Password എഴുതി സൂക്ഷിക്കണം. സ്ഥിരമായി ഉപയോഗിക്കുന്ന മൊബൈല്‍
നമ്പറാണ് നല്‍കേണ്ടത്. ഇത് മാറ്റാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്Incentive
to Girls Scholarshipന് സമര്‍പ്പിക്കേണ്ടത് ഈ അധ്യയനവര്‍ഷം ഒമ്പതാം
ക്ലാസില്‍ പഠിക്കുന്ന പട്ടികജാതി പട്ടിക വര്‍ഗത്തില്‍ പെട്ട
വിദ്യാര്‍ഥിനികള്‍ക്കാണ്. അപേക്ഷ പൂരിപ്പിക്കുന്ന സമയത്ത് ജാതി, മതം,
ക്ലാസ് , ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഇവ തെറ്റാതെ
നല്‍കണം .
Downloads
|
NMMS - Submission of online application Circular & Instructions |
National Scholarship Portal-NSP-2.0 |
For more information contact 9447980477, 0471-2328438 |
Scholarships for Students |
0 comments:
Post a Comment