നിങ്ങളുടെ
SBI അക്കൗണ്ടിൽ എത്ര രൂപ ബാലൻസ് ഉണ്ടെന്ന് അറിയാൻ ഇനി ബാങ്കിലും
എടിഎമ്മിലും പോകേണ്ട. കൈയിലുള്ള മൊബൈൽ ഫോണിൽ നിന്ന് ഒരു മിസ് കോൾ അടിച്ചാൽ
മാത്രം മതി. ബാലൻസ് അറിയാൻ മാത്രമല്ല ലോൺ എൻക്വയറി, മിനി സ്റ്റേറ്റ്മെന്റ്, എടിഎം കാർഡുമായി ബന്ധപ്പെട്ട
സേവനങ്ങൾ എന്നിവയ്ക്കും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക്
ഓഫ് ഇന്ത്യ മിസ് കോൾ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
മിസ്ഡ്
കോൾ സർവ്വീസ്/എസ്ബിഐ ക്വിക്ക് മിസ്ഡ് കോൾ സേവനം ഉപയോഗിക്കാൻ ഉപഭോക്താക്കൾ
മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണം. SBIൽ നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ
ചെയ്യുന്നതിന് 'REG അക്കൗണ്ട് നമ്പർ' എന്ന ഫോർമാറ്റിൽ 09223488888 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുക. ഉദാഹരണത്തിന്, REG 123456789 ഇതിനു ശേഷം നിങ്ങൾക്ക് ഒരു കൺഫർമേഷൻ മെസേജ് ലഭിക്കും. ശ്രദ്ധിക്കേണ്ട
കാര്യം നിങ്ങളുടെ മൊബൈൽ നമ്പർ ബാങ്കിന്റെ രേഖകളിൽ ഉണ്ടെങ്കിൽ മാത്രമേ
നിങ്ങൾക്ക് മിസ്‍ഡ് കോൾ സേവനം ലഭിക്കൂ. ഇല്ലെങ്കിൽ രജിസ്ട്രേഷൻ
പരാജയപ്പെടും. നിങ്ങളുടെ നിലവിലുള്ള മൊബൈൽ നമ്പർ നൽകാൻ ബാങ്കിൽ നേരിട്ട് എത്തണം.
ബാലൻസ് അറിയുന്നതെങ്ങനെ?
09223766666
എന്ന നമ്പറിലേക്ക് മിസ്സ് കോൾ അടിച്ചാൽ നിങ്ങൾക്ക് ബാലൻസ് പരിശോധിക്കാം.
കൂടാതെ എസ്എംഎസ് വഴിയും ബാലൻസ് അറിയാനാകും. അതിനായി 'BAL' എന്ന് ടൈപ്പ്
ചെയ്ത് 09223766666 എന്ന നമ്പറിലേയ്ക്ക് അയച്ചാൽ മതി. 'HELP' എന്ന് ടൈപ്പ്
ചെയ്ത് 09223588888 ഈ നമ്പറിലേക്ക് അയച്ചാൽ എസ്എംഎസ് വഴിയുള്ള എല്ലാ
സേവനങ്ങളുടെയും ലിസ്റ്റ് ലഭിക്കും. നിങ്ങൾക്ക് SBIയുടെ മിസ്ഡ് കോൾ സേവനം
ആവശ്യമില്ലെങ്കിൽ ‘DREG account number' എന്ന ഫോർമാറ്റിൽ 09223488888 എന്ന
നമ്പറിലേയ്ക്ക് എസ്എംഎസ് അയയ്ക്കാം. ഉദാഹരണത്തിന്, DREG 12345678901 എന്ന്
09223488888 എന്ന നമ്പറിലേയ്ക്ക് അയയ്ക്കുക. മറ്റ് സേവനങ്ങൾ SBI
അക്കൌണ്ടിന്റെ അവസാന 5 ഇടപാടുകളുടെ മിനി സ്റ്റേറ്റ്മെന്റിനായി നിങ്ങൾ
09223866666 എന്ന നമ്പറിലേയ്ക്ക് മിസ്ഡ് കോൾ നൽകിയാൽ മതി. നിങ്ങളുടെ എസ്ബിഐ
എടിഎം കാർഡ് ബ്ളോക്ക് ചെയ്യാൻ 'BLOCK' എന്ന് ടൈപ്പ് ചെയ്ത ശേഷം കാർഡ്
നമ്പറിന്‍റെ അവസാന 4 അക്കവും നൽകി 567676 എന്ന നമ്പറിലേയ്ക്ക് എസ്എംഎസ്
അയയ്ക്കുക. ഉദാഹരണത്തിന് BLOCK1234> 567676. ഹോം ലോണിനെക്കുറിച്ചോ കാർ
ലോണിനെക്കുറിച്ചോ അറിയുന്നതിന് 09223588888 എന്ന നമ്പറിലേക്ക് 'HOME'
അല്ലെങ്കിൽ 'CAR' എന്ന് ടൈപ്പ് ചെയ്ത് എസ്എംഎസ് അയയ്ക്കാം.
എസ്ബിഐ അക്കൗണ്ട് മറ്റൊരു ശാഖയിലേയ്ക്ക് ഓണ്‍ലൈന്‍വഴി മാറ്റാം
|
ശാഖയില്‍ പോകാതെയും ഇനി നിങ്ങളുടെ എസ്ബിഐ ബാങ്ക് അക്കൗണ്ട് ഇന്ത്യയിലെവിടേയ്ക്കും മാറ്റാം.
അപേക്ഷ പൂരിപ്പിക്കുകയോ, വീണ്ടും ഫോട്ടോ ഒട്ടിക്കുകയോ ഒന്നുംവേണ്ട. ഒരാഴ്ചകൊണ്ട് സൗജന്യമായി നിങ്ങള്‍ ആഗ്രഹിക്കുന്ന ബ്രാഞ്ചിലേയ്ക്ക് അക്കൗണ്ട് മാറ്റാം.
കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള സേവിങ് അക്കൗണ്ടുകളാണ് ഇങ്ങനെ മാറ്റാന്‍ കഴിയുക. നെറ്റ് ബാങ്കിങ് സൗകര്യം ആവശ്യമാണ്.
അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ബ്രാഞ്ചിന്റെ കോഡ് കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ അക്കൗണ്ടുള്ള ശാഖയിലേയ്ക്ക് ഫോണ്‍ വിളിച്ചാല്‍ കോഡ് ലഭിക്കും. വെബ് സൈറ്റ് സന്ദര്‍ശിച്ചാലും ലഭിക്കും.
അക്കൗണ്ട് ഓണ്‍ലൈനായി മാറ്റുന്നത് ഇങ്ങനെ:
1 www.onlinesbi.com സന്ദര്‍ശിക്കുക
2. 'പേഴ്‌സണല്‍ ബാങ്കിങ്' ക്ലിക്ക് ചെയ്യുക.
3. യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
4. ഇ-സര്‍വീസസ്-എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
5. ട്രാന്‍സ്ഫര്‍ ഓഫ് സേവിങ്‌സ് അക്കൗണ്ടില്‍-ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ അക്കൗണ്ട് നമ്പര്‍, ബ്രാഞ്ചിന്റെ പേര് എന്നിവ കാണാം. ഒന്നിലധികം അക്കൗണ്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും ഉണ്ടാകും.
6. ട്രാന്‍സ്ഫര്‍ ചെയ്യേണ്ട അക്കൗണ്ട് സെലക്ട് ചെയ്യുക.
7. അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ശാഖയുടെ കോഡ് നല്‍കുക.
8. കോഡ് നല്‍കിയാല്‍ ശാഖയുടെ പേര് തെളിഞ്ഞുവരും. സബ്മിറ്റ് ചെയ്താല്‍ അടുത്ത പേജില്‍ നിലവിലുള്ള ബ്രാഞ്ചിന്റെ കോഡ്, മാറ്റാനുദ്ദേശിക്കുന്ന ബ്രാഞ്ചിന്റെ കോഡ് തുടങ്ങിയവ കാണാം.
9. കണ്‍ഫേം ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി വരും.
10. അടുത്ത പേജില്‍ ഒടിപി നല്‍കി കണ്‍ഫേം ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ശാഖാമാറ്റത്തിനുള്ള അപേക്ഷ നിങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു-എന്ന സന്ദേശം തുടര്‍ന്ന് തെളിഞ്ഞുവരും. ഒരാഴ്ചകൊണ്ട് ബ്രാഞ്ച് മാറ്റം പൂര്‍ത്തിയാകും.

0 comments:
Post a Comment