> Scheme for Promoting Young talents in Science (SPYTIS) | :

Scheme for Promoting Young talents in Science (SPYTIS)

സ്‌കൂള്‍, കോളേജ്, പോളിടെക്നിക് വിദ്യാര്‍ഥികള്‍ക്ക്, സയന്‍സ് പ്രോജക്ടുകള്‍ ചെയ്യുന്നതിനായി ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതികാര്യങ്ങള്‍ക്കായുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ (KSCSTE) ) സാമ്പത്തിക സഹായം നല്‍കുന്നു.
Scheme for promoting young talents in science (SPYTIS) എന്ന പദ്ധതി പ്രകാരമാണ് ഇതു നടപ്പാക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉദ്ദേശിച്ചുള്ള SPYTIS - I എന്ന പദ്ധതി പ്രകാരം ഒരു സ്‌കൂളിലെ 8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന, രണ്ടോ അതിലധികമോ വിദ്യാര്‍ഥികളുടെ ഗ്രൂപ്പിന്, ഒരു സയന്‍സ് പ്രോജക്ട് ചെയ്യുന്നതിന് 5000 രൂപ സഹായമായി ലഭിക്കും. ഒരു വര്‍ഷം കൊണ്ടാണ് പ്രോജക്ട് പൂര്‍ത്തിയാക്കേണ്ടത്. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ സയന്‍സ് പ്രോജക്ടുകള്‍ ചെയ്യുവാനുള്ള താത്പര്യം വളര്‍ത്തിയെടുക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.
സയന്‍സ് പ്രോജക്ടുകള്‍ ചെയ്യുവാന്‍ പോളിടെക്നിക്കുകളിലും കോളേജുകളിലെ ബിരുദതല കോഴ്സുകളിലും പഠിക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനും ഗവേഷണതാത്പര്യം വളര്‍ത്തിയെടുക്കാനും ധനസഹായം നല്‍കുന്ന പദ്ധതിയാണ് SPYTIS-II. . ഇതനുസരിച്ച് നൂതനമായ ആശയങ്ങള്‍ ഉള്ള, ഈ വിഭാഗം സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സയന്‍സ് പ്രോജക്ട് ചെയ്യുവാന്‍ 10,000 രൂപ സഹായം അനുവദിക്കും. ഒരു വര്‍ഷം ആണ് കാലാവധി.
രണ്ടു പദ്ധതികള്‍ പ്രകാരവുമുള്ള ധനസഹായം മുന്‍കൂറായി വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിലേക്കു കൈമാറും. ഒരു അധ്യാപകന്റെ മാര്‍ഗനിര്‍ദേശത്തിലും മേല്‍നോട്ടത്തിലുമാണ് പ്രോജക്ട് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ധനസഹായം ലഭിക്കുന്നവര്‍ KSCSTE സംഘടിപ്പിക്കുന്ന സയന്‍സ് ടാലന്റ് ഫെയര്‍, ചില്‍ഡ്രണ്‍സ് സയന്‍സ് കോണ്‍ഗ്രസ്, കേരള സയന്‍സ് കോണ്‍ഗ്രസ് എന്നിവയിലൊന്നില്‍ പങ്കെടുത്ത്അവരുടെ പ്രോജക്ട്/കണ്ടെത്തലുകള്‍  അവതരിപ്പിക്കേണ്ടിവരും.
രണ്ടു പദ്ധതികള്‍ക്കും പ്രത്യേകം അപേക്ഷകളാണുള്ളത്. നിര്‍ദിഷ്ട പ്രോജക്ടിന്റെ തലക്കെട്ട്, വിദ്യാര്‍ഥിയുടെ ശാസ്ത്രമേഖലയിലെ നേട്ടങ്ങള്‍, മേല്‍നോട്ടം വഹിക്കുന്ന അധ്യാപകന്റെ പേര്, പ്രോജക്ടിന്റെ ലക്ഷ്യം, അതിനെക്കുറിച്ച് 300 വാക്കില്‍ കവിയാത്ത ഒരു വിശദീകരണം, പ്രോജക്ടിന്റെ പ്രസക്തി, പ്രതീക്ഷിക്കുന്ന ചെലവ് തുടങ്ങിയ കാര്യങ്ങള്‍ അപേക്ഷയില്‍ വ്യക്തമാക്കേണ്ടതുണ്ട്.
മേല്‍നോട്ടം വഹിക്കാന്‍ സമ്മതിച്ച അധ്യാപകന്റെ മേലെഴുത്ത് (Endorsement), , വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ സത്യപ്രസ്താവന എന്നിവ സഹിതം പൂര്‍ത്തിയാക്കിയ അപേക്ഷയും അനുബന്ധ രേഖകളും 2017 ഓഗസ്റ്റ് 21നകം ലഭിക്കത്തക്കവിധം 'The Head, Science Education Division (SED), Kerala State Council for Science, Technology and Environment, Sasthra Bhavan, Pattom, Thiruvananthapuram - 695 004' എന്ന വിലാസത്തിലേക്ക് അയയ്ക്കണം.
Downloads
Website
Guidelines
Application Format for SPYTIS-I
Statement of Expenditure & Utilization Certificate
Terms and Conditions
Application Format for SPYTIS-II
e-Payment form

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder