> MALAYALAM TYPING | :

MALAYALAM TYPING


ഹൈ സ്കൂള്‍ ക്ലാസുകളില്‍ മലയാളം ടൈപ്പിംങ്ങ് ഇന്ന് ഉപയോഗിക്കേണ്ടതായി വരുന്നുണ്ട്.  മാത്രമല്ല സമ്പൂര്‍ണ്ണ, സ്ക്കൂള്‍ വിക്കി തുടങ്ങിയ കാര്യങ്ങളിലും ഇത് ഒരാവശ്യമായി കഴിഞ്ഞു. മലയാളം ടൈപ്പിംഗ് തനിയെ പഠിക്കുന്നതിനാവശ്യമായ പഠനസാമഗ്രികള്‍ ഇവിടെ ചേര്‍ക്കുന്നു.
Malayalam Typing Tutorial

Downloads
Malayalam inscript keyboard 
Malayalam Letters and Keys
Font Problem ( computer ) -Help
Online Malayalam Keyboard
Google Input Tools for Windows
സമഗ്ര പോലുള്ളവ കൈകാര്യം ചെയ്യുമ്പോളും കത്തുകളോ നോട്ടീസോ തയ്യാറാക്കുന്നതിനും അധ്യാപകര്‍ക്ക് മലയാളം ടൈപ്പിങ്ങ് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം ആണല്ലോ. എന്നാല്‍ മലയാളം ടൈപ്പിങ്ങ് അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നവയെ  മലയാളം,തമിഴ്,ഹിന്ദി തുടങ്ങിയ ഭാഷകളില്‍ Translate ചെയ്ത് ഉപയോഗിക്കാന്‍ പറ്റിയ ഒരു മാര്‍ഗം ആണ് ചുവടെ നല്‍കുന്നത്. 
                          Language Transliteration -Add-ons for Firefox
https://addons.mozilla.org/en-US/firefox/addon/language-transliteration/ 
എന്ന ലിങ്ക് Copy ചെയ്ത് മോസില്ലയുടെ അഡ്രസ് ബാറില്‍ പേസ്റ്റ് ചെയ്ത് Enter കീ അമര്‍ത്തുക അപ്പോള്‍ താഴെക്കാണുന്ന ജാലകം ലഭിക്കും.


ഇതില്‍ Add to Firefox എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന താഴെക്കാണുന്ന ജാലകത്തില്‍ Add എന്ന ബട്ടണ്‍ അമര്‍ത്തുക


തുടര്‍ന്ന് മോസില്ലയില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിനായി ഓരോ തവണയും മോസില്ല തുറക്കുമ്പോള്‍ അഡ്രസ് ബാറിന് വലത് വശത്തായി Language Transliteration Icon കാണാവുന്നതാണ്.
ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ ഏത് ഭാഷയിലേക്കാണോ മാറ്റേണ്ടത് ആ ഭാഷ തിരഞ്ഞെടുക്കുക. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇംഗ്ലീഷില്‍ വാക്ക് ടൈപ്പ് ചെയ്‌ത് Space നല്‍കിയാല്‍ ആ വാക്ക് പ്രസ്തുത ഭാഷയിലേക്ക് മാറുന്നതാണ്.

തുടര്‍ന്ന് ഇവിടെ നിന്നും കോപ്പി എടുത്ത് ആവശ്യമായ സ്ഥലങ്ങളില്‍ പേസ്റ്റ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
( മറ്റൊരു രീതിയില്‍ Mozilla യിലെ Add-ons എന്നതില്‍ Language Transliteration എന്ന് Search ചെയ്യുക. തുറന്ന് വരുന്ന Add-ons ലിസ്റ്റില്‍ നിന്നും ഇതിനെ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതുമാണ്. )

Open Officeല്‍ മലയാളം ടൈപ്പ് ചെയ്യുന്നതിനായി ഇതേ പോലെ മറ്റൊരു മാര്‍ഗം ഉപയോഗിക്കാവുന്നതാണ്. 
https://extensions.openoffice.org/en/project/gxliterate-google-transliteration-service-based-transliterator-openofficeorg-indic-languages  എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന GXLiterate ജാലകത്തില്‍ നിന്നും Download extension എന്നത് വഴി ഡൗണ്‍ലോഡ് ചെയ്യുക


തുടര്‍ന്ന്  താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുക
  1. OpenOffice.org Writer തുറക്കുക
  2. Tools --> Extension Manager തുറക്കുക
  3. തുറന്ന് വരുന്ന ജാലകത്തിനു ചുവടെയുള്ള Add ബട്ടണ്‍ അമര്‍ത്തുക
    നേരത്തെ ഡൗണ്‍ലോഡ് ചെയ്ത gxliterate.oxt എന്ന ഫയല്‍ സെലക്ട് ചെയ്യുക
  4. ഇത് ഓപ്പണ്‍ ഓഫീസില്‍ Add ചെയ്‌ത് കഴിഞ്ഞാല്‍ Openoffice Writer Close ചെയ്യുക
  5. തുടര്‍ന്ന് Writer വീണ്ടും തുറക്കുക 
  6. Writer ജാലകത്തില്‍ മുകളില്‍ Show GXLiterate Settings എന്നതില്‍ ക്ലിക്ക് ചെയ്‌ത് Writer ജാലകത്തില്‍ ക്ലിക്ക് ചെയ്യുമ്പോല്‍ താഴെക്കാണുന്ന രീതിയില്‍ ജാലകം ലഭിക്കും 


ഇതില്‍ ഭാഷ തിരഞ്ഞെടുത്ത് തൊട്ട് താഴെയുള്ള Transiliteration Enabled എന്നതിന് നേരെയുള്ള ബോക്‌സില്‍ ടിക്ക് നല്‍കി Save and Close നല്‍കുക. തുടര്‍ന്ന് ജാലകത്തില്‍ വാക്കുകള്‍ ടൈപ്പ് ചെയ്ത് Space ബട്ടണ്‍ അമര്‍ത്തിയാല്‍ പ്രസ്തുത വാക്ക് ആ ഭാഷയിലേക്ക് മാറിയിട്ടുണ്ടാവും . ഇംഗ്ലീഷില്‍ ലഭിക്കുന്നതിന് ടിക്ക് മാര്‍ക്ക് ഒഴിവാക്കിയാല്‍ മതി. Internet Connection ഉണ്ടെങ്കില്‍ മാത്രമേ ഈ മാര്‍ഗം ഉപയോഗിക്കാന്‍ സാധിക്കൂ.

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder