> Education Loan (Repayment) : As Government Guidelines | :

Education Loan (Repayment) : As Government Guidelines

സംസ്ഥാനത്ത് വിദ്യാഭ്യാസവായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി ബജറ്റിൽ പ്രഖ്യാപിച്ച വിദ്യാഭ്യാസവായ്പാ തിരിച്ചടവ് സഹായപദ്ധതിയെക്കുറിച്ച്‌ ധനവകുപ്പ് വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഒൻപത് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസവായ്പകൾക്കാണ് സഹായം.
ആറുലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കും. നാൽപ്പത് ശതമാനത്തിനു മുകളിൽ അംഗവൈകല്യമുള്ള വിദ്യാർഥികൾക്ക് വാർഷികവരുമാന പരിധി ഒൻപതുലക്ഷം രൂപയാണ്.
ഇന്ത്യയിലെ അംഗീകൃത സാങ്കേതിക, പ്രൊഫഷണൽ കോഴ്‌സുകൾക്കാണ് ഈ പദ്ധതി ബാധകം. മാനേജ്‌മെന്റ്, എൻ.ആർ.ഐ. ക്വാട്ടയിൽ പ്രവേശം നേടിയവർക്കും അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളിൽ പഠിച്ചവർക്കും പദ്ധതിയുടെ സഹായം ലഭിക്കില്ല. മാനേജ്‌മെന്റ് ക്വാട്ടയിൽ നഴ്‌സിങ്‌ കോഴ്‌സുകൾക്ക് പ്രവേശം ലഭിച്ചവരെ സഹായപരിധിയിൽ പെടുത്തിയിട്ടുണ്ട്.
2016 ഏപ്രിൽ ഒന്നിന് മുൻപ് തിരിച്ചടവ് ആരംഭിച്ചവർക്കാണ് സഹായം ലഭിക്കുക. ആദ്യവർഷം 90 ശതമാനവും, രണ്ടാംവർഷം 75 ശതമാനവും, മൂന്നാംവർഷം 50 ശതമാനവും, നാലാംവർഷം 25 ശതമാനവും തുക സർക്കാർ നൽകും.
നാലുലക്ഷം രൂപവരെ വിദ്യാഭ്യാസവായ്പ എടുത്തതും 2016 മാർച്ച് 31ന് മുൻപ്‌ നിഷ്‌ക്രിയാസ്തിയായതുമായ വിഭാഗങ്ങളിൽ സർക്കാർ അടിസ്ഥാന തുകയുടെ 60 ശതമാനം സഹായം നൽകും. ബാക്കി 40 ശതമാനം വായ്പയെടുത്തയാൾ അടയ്ക്കണം. നേരത്തെ തുക അടച്ചിട്ടുണ്ടെങ്കിൽ അത് നാൽപ്പത് ശതമാനത്തിലെ വിഹിതമായി കണക്കാക്കും.
നാലുലക്ഷം രൂപയ്ക്കു മുകളിൽ പരമാവധി ഒൻപത് ലക്ഷം രൂപ വരെ വായ്പ എടുക്കുകയും നിഷ്‌ക്രിയാസ്തിയായി മാറുകയും ചെയ്ത വിഭാഗങ്ങളിൽ 50 ശതമാനം തുക, പരമാവധി 2.40 ലക്ഷം രൂപ, ബാങ്കുകളുടെ സമ്മതത്തോടെ പ്രത്യേക പാക്കേജിൽപ്പെടുത്തി നൽകും.
വായ്പാകാലയളവിൽ മരണപ്പെട്ടതോ അപകടംമൂലം ശാരീരികമായോ മാനസികമായോ വൈകല്യം നേരിടുകയോ ചെയ്ത വിദ്യാർഥികളുടെവായ്പയുടെ മുഴുവൻ പലിശയും ബാങ്ക് ഇളവ് ചെയ്യുമെങ്കിൽ മുഴുവൻ വായ്പാ തുകയും സർക്കാർ നൽകും.
ഇന്ത്യയിലെ അംഗീകൃത സാങ്കേതിക, പ്രൊഫഷണൽ കോഴ്‌സുകൾക്കാണ് ഈ പദ്ധതി ബാധകം



0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder