പത്താം
ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള
ശമ്പള കുടിശ്ശിക 01/04/2017, 01/10/2017, 01/04/2018, 01/10/2018
എന്നിങ്ങനെയുള്ള തിയ്യതികളില്‍ നാല് തുല്യ ഗഡുക്കളായി പണമായി നല്‍കുന്നതാണ്
എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം ഒരു പേ-റിവിഷന്‍ അരിയര്‍
സ്റ്റേറ്റ്മെന്റ് തയ്യാറാക്കി അതത് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്ക്
നല്‍കാനും ആവശ്യപ്പെട്ടിരുന്നു. അന്ന് ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ്
ഇറക്കിയ ഉത്തരവിലും പ്രഫോര്‍മയിലും ഓരോ ഗഢുക്കളുടെയും കൂടെ അന്ന്
പ്രൊവിഡന്‍റ് ഫണ്ടിന് നല്‍കി വന്നിരുന്ന 8.7 ശതമാനം നിരക്കില്‍ പലിശയും
ലഭിക്കുമെന്ന് കാണിച്ചിരുന്നു. എന്നാല്‍ പിന്നീട് .GO No:46/2016/Fin dated
19/05/2016 പ്രകാരം 2016 ജനുവരി മുതല്‍ പ്രവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക്
8 ശതമാനമായി കുറയ്ക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ പേ-റിവിഷന്‍
അരിയറിന്‍റെ ആദ്യ ഗഡുവായി ഈ ഏപ്രില്‍ മാസം ലഭിക്കാനിരിക്കുന്ന തുകയുടെ
മേല്‍ 8 ശതമാനം മാത്രമേ പലിശ ലഭിക്കുകയുള്ളൂ എന്ന് GO(P) No 40/2017 Fin
dated 22/03/2017 ഉത്തരവ് പ്രകാരം വ്യക്തമാക്കിയിരുന്നു. എന്നാല്‍
09/04/2017 ന് ഇറങ്ങിയ ഉത്തരവ് പ്രകാരം പേ റിവഷന്‍ അരിയറിന്‍റെ ആദ്യ ഗഡു
പി.എഫി ല്‍ ലയിപ്പിക്കണമെന്നാണ് വ്യക്തമാക്കുന്നത്. മാത്രമല്ല അരിയറിന്
ലഭിക്കുന്ന പലിശ നിരക്ക് 8.7 തന്നെയാണെന്ന് തിരുത്തുകയും ചെയ്തിട്ടുണ്ട്.
ഇങ്ങനെ ലയിപ്പിക്കുന്ന തുകയ്ക്ക് ലോക്കിംഗ് പീരിയേഡ് ഒന്നുംതന്നെ
ഇല്ലെന്നും ഇതില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും പി.എഫ് ലോണ്‍
എടുക്കാമെന്നും വ്യക്തമാക്കുന്നുണ്ട്.
0 comments:
Post a Comment