> Medical Reimbursement Bill Preparation in SPARK | :

Medical Reimbursement Bill Preparation in SPARK

ആദ്യം  BiMS ൽ  ലോഗിൻ  ചെയ്തു  Allotment  എന്നതിൽ  View Allotment  നോക്കുക. അതിൽ
വന്നിരിക്കുന്ന Allotment അനുസരിച്ചു സ്പാർക്കിൽ ബിൽ  തയ്യാറാക്കാം.
BiMS Login Details
Website: www.treasury.kerala.gov.in/bims
User Code: 10 digit DDO Code
Password: 10 digit DDO Code +admin@123
Role: DDO or DDO Admin
റോള്‍ സാധാരണഗതിയില്‍ DDO Admin സെലക്ട് ചെയ്താല്‍ മതി

Allotment Details
Allotment മെനുവില്‍  View Allotment ല്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് സെര്‍ച്ച് ചെയ്യാം. Financial Year, DDO Code ഇവ ശരിയാണെന്നു ഉറപ്പു വരുത്തിയ ശേഷം List എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് ആയി ലഭിച്ച തുക കാണാന്‍ കഴിയും.അതില്‍ Allotted Amount നീലനിറത്തില്‍ കാണുന്നുണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ GO നമ്പര്‍, GO തീയതി, ഓര്‍ഡര്‍ നമ്പര്‍, തുക, അലോക്കേഷന്‍ തീയതി എന്നിവ കാണാന്‍ കഴിയും
BiMS കൂടുതൽ വിവരങ്ങൾ അറിയാൻ ഈ പേജ് നോക്കുക
Med Re-imbursement Bill എങ്ങനെ സ്പാര്‍ക്കില്‍ ചെയ്യാം -സ്പാർക്കിൽ Accounts എന്ന മെനുവിൽ  Claim Entry എടുക്കുക(Relive/Retire ചെയ്തവരുടെ Claim Entry നടത്താന്‍-Accounts >Claim Entry (Relived/Retired Employees ഉപയോഗിക്കുക)Department ,Office ,Name of Treasury ,Nature of Claim ,DDO Code ,Period of Bill  എന്നിവ സെലക്ട് ചെയ്യുക ഇതിൽNature of Claim എന്നത്    Med Re-imbursement /Medical Advance Settlement എന്നത്  Select  ചെയ്യുക.
Expenditure Head of Account എന്നത് നമുക്ക് ലഭിച്ച ഉത്തരവില്‍ ഉണ്ടാവും [2202-01-101-99-01-04-N-V]BiMS ൽ വന്നിരിക്കുന്ന Head of Account തന്നെ ഇവിടെത്തെ  Expenditure Head of Account ആയി Select ചെയ്യുക (Head of Account മാറ്റം വരുത്താൻ Accounts > Initilisation >Head Account എന്ന മെനുവിൽ കഴിയും)  Salary Head of Account ,Mode of Payment (BANK/TSB/CASH) എന്നിവയും   നൽകുക.
'Click on the image to view larger'
തുടര്‍ന്ന് PEN Number Select ചെയ്യുക ഇതില്‍ Period of Claim From   ,Period of Claim To എന്നത് ആദ്യ ഭാഗത്ത്‌ നല്‍കിയത് തന്നെ നല്‍കണം .Patient Name (updated) , Relation    System of Medicine  ,Total Bill Amount  (  less advance   Refund Amount  ,Refund Date  ,Refund challan no - ഇവ Medical Advance Settlement നടത്തിയവര്‍ ചെയ്യേണ്ടത്)   Sanction order No.    Sanction order Date , Amount Payable (ലഭിക്കേണ്ട തുക)  ഇവ നല്‍കി insert ചെയ്ത് submit കൊടുക്കുക.
തുടർന്ന് Claim Approval  എടുത്തു  Claim സെലക്ട് ചെയ്യുക ഇവിടെ  Balance Available എന്നത്  മൈനസ് ആയി കാണുകയും  Approve എന്ന ബട്ടൺ Select ചെയ്യാന്‍ പറ്റാതയും വന്നാല്‍..

 Accounts > Initilisation >Head Account ഇതിൽ Expenditure Head of Account  കണ്ടെത്തി Edit നൽകി BE (Budget Estimate) എന്നതിൽ Total Amount കൊടുത്തു(ലഭിക്കേണ്ട തുക)  Update  ചെയ്യുക .
ഇനി Claim Approval  എടുത്താൽ Amount ശരിയായി വരുകയും ബിൽ Approve ചെയ്യാൻ സാധിക്കുകയും ചെയ്യും.
തുടർന്ന്  Accounts >Bills >Make Bill from Approved Claims എടുത്തു Department ,Office, DDO Code ,Nature of Claim [Med Re-imbursement /Medical Advance Settlement ] എന്നിവ കൊടുത്തു ബില്‍ select ചെയ്യുക.Make Bill നല്‍കി ബില്‍ പ്രിന്‍റ് എടുക്കാം.

(.ഇവിടെ ഒരു Chalan ഫോമും പ്രിന്‍റ്എടുക്കാന്‍കാണിക്കും ഈ കാര്യത്തില്‍ ചലാന്‍ നമുക്കാവശ്യമില്ല.)ബില്‍ ശരിയെങ്കില്‍ e-Submit ചെയ്യാം ബില്‍ പ്രിന്‍റ്  വിണ്ടും എടുക്കാനും ,Bank Statement ലഭിക്കാനും -Accounts >Bills >View Prepared Contingent Claims എന്ന മെനു സെലക്ട്‌ ചെയ്യുക.
തെറ്റായ ബില്‍ ക്യാന്‍സല്‍ ചെയ്യാന്‍: ഇ-സബ്മിറ്റ് ചെയ്ത ബില്ലുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ ട്രെഷറിയിലെ സാധിക്കൂ .ട്രെഷറിയില്‍ നിന്നും ഒബ്ജെക്റ്റ് ചെയ്ത ബില്‍ Account >Bills>Cancel Bill വഴി ക്യാന്‍സല്‍ ചെയ്യാം തുടര്‍ന്ന് Accounts > Claim Approval എടുത്തു Reject നല്‍കുക, ശേഷം Accounts >Claim Entry എടുത്തു ബില്‍ ഡിലീറ്റ് ചെയ്യുക.

2 comments:

Book River Press said...

Thanks for sharing such a informative post with us
Birth Defect Negligence Claims

ST GEORGE'S H.S VELAMCODE said...

Thanks

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder