> HM's (DDO) Retirement/ Transfer in SPARK | :

HM's (DDO) Retirement/ Transfer in SPARK

ഹെഡ്‍മാസ്റ്റര്‍മാര്‍ റിട്ടയേര്‍ഡ്/ട്രാൻസ്ഫർ ആകുമ്പോള്‍ സ്പാര്‍ക്കില്‍ ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഇല്ലെങ്കില്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ നിങ്ങളുടെ ഓഫീസിലെ സാലറി ബില്ല് മാറുന്നതിന് ചില പ്രയാസങ്ങള്‍ അനുഭവപ്പെട്ടേക്കാം. ഏതൊരു വിദ്യാലയത്തിലും HM മാറുമ്പോള്‍ സ്പാര്‍ക്കില്‍ ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എയിഡഡ് സ്കൂളുകളും ഗവണ്‍മെന്റ് സ്കൂളുകളും ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നു താഴെ വിശദമാക്കിയിരിക്കുന്നു.
റിട്ടയേര്‍ഡ് ആകുന്ന HM ന്റെ പേരില്‍ നിന്നും മറ്റൊരാളുടെ പേരിലേക്ക് Login Details മാറ്റാന്‍ സാധാരണ യുസര്‍ക്ക് കഴിയില്ല സ്പാര്‍ക്ക് ഹെല്‍പ്പ് ഡെസ്കിന് (SPARK Help Desk Contact details)  മാത്രമേ കഴിയൂ .
എയിഡഡ് സ്കൂളുകളിലെ HM റിട്ടയേര്‍ഡ് ആകുമ്പോള്‍
ഒരു HM റിട്ടയേര്‍ഡ്/ട്രാൻസ്ഫർആയതിനു ശേഷം പുതിയ HM ചാര്‍ജെടുക്കാന്‍ ചിലപ്പോള്‍ കാലതാമസം ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ സാലറി ബില്ലും മറ്റും പാസാക്കുന്നത് സൂപ്രണ്ട് ആയിരിക്കും
ഒന്നുകിൽ Senior Assistant ന് Full Additional Charge (Departmental Test Qualified) ന് AEO/DEO യിൽ അപേക്ഷ നൽകി അതു കിട്ടിയാൽ Senior Assistant പേരിൽ DSC എടുത്ത് Spark Form 3 and Form 5 Fill ചെയ്ത്(AEO/DEO Counter Signature ചെയ്തിരിക്കണം ) info@spark.gov.in ലേക്ക് അയച്ച് കൊടുത്ത്. DDO Set ചെയ്യിക്കാം. 

HM in Charge എങ്കിൽ AEO Superintendent /PA ക്ക്‌ Charge നൽകി Form 3 and Form 5 Superintendent /PA പേരിൽ  Fill ചെയ്ത് (AEO/DEO Counter Signature ചെയ്തിരിക്കണം ) info@spark.gov.in ലേക്ക് മെയിൽ അയക്കുകയോ District Treasury യിൽ നിന്നോ DDO Set ചെയ്യിക്കാം.(ഇത് ഗവ.സ്കൂളുകള്‍ക്കും ബാധകമാണ് ) ഇങ്ങിനെ From 3 Fill ചെയ്യുമ്പോൾ School Senior Assistant നെ Spark User ആയി Create ചെയ്യാൻ Form 3 യിൽ Serial No: 17 എന്ന ക്രമത്തിൽ ആരുടെ പേരിൽ ആണോ Spark User Set ചെയ്യേണ്ടത് ആളുടെ PEN , Name , Designation തുടക്കിയവ എഴുതി ചേർക്കുക.
ഒരു കാര്യം ഓര്‍ക്കുക DDO റിട്ടയർ ആകുന്നതിനു മുൻപ് സീനിയർ സ്റ്റാഫിന്റെ പേരിൽ Form 3 അയച്ചു ലോഗിൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക .അല്ലെങ്കില്‍ ലോഗിന്‍ വിവരങ്ങള്‍ Terminate ആവാം ..
(SPARK FORM  അതാത് ജില്ലാ ട്രെഷറിയിലേക്ക് അയച്ചാലും മതി ചില ട്രെഷറികള്‍ സമ്മതിക്കുന്നില്ല അപ്പോള്‍ info@spark.gov.in എന്ന മെയില്‍ വിലാസത്തില്‍ എല്ലാ Documents  ഉള്‍പ്പെടെ അയക്കാം  )
ഗവണ്‍മെന്റ് സ്കൂളുകളിലെ HM റിട്ടയേര്‍ഡ് ആകുമ്പോള്‍SPARK From 3 യോടൊപ്പം കണ്‍ട്രോളിങ് ഓഫീസറെ ക്രിയേറ്റ് ചെയ്യാനുള്ള Form 5 (Setting Controlling Officer) ,കൂടാതെ Promotion Order (New HM) RTC ,Joining Report ,Covering Letter എന്നിവ സ്കാന്‍ ചെയ്ത് സ്പാര്‍ക്കിലേക്ക് അയക്കണം. കണ്‍ട്രോളിങ് ഓഫീസറെ ക്രിയേറ്റ് ചെയ്തെങ്കില്‍ മാത്രമേ ലോക്ക് ചെയ്ത സര്‍വ്വീസ് ഡാറ്റ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
ചാർജ് ഉള്ള ആൾക്ക് login ലഭിക്കുന്നതിന് form 3 അഡിഷണൽ ചാർജ് ഓർഡർ എന്നിവ covering letter സഹിതം സ്പാർക്കിലേക്ക് മെയിൽ ചെയുക. Login ലഭിച്ച തിന് ശേഷം പുതിയ hm നെ സ്പാർക്കിൽ ജോയിൻ ചെയ്യിക്കാം.  അതിന് ശേഷം form 3, 5,  posting order with a covering letter സഹിതം പുതിയ hm നെ controlling ഓഫീസർ ആയി സെറ്റ് ചെയ്യാൻ സ്പാർക്കിൽ മെയിൽ ചെയുക
ഒരു ജീവനക്കാരനെ സ്പാര്‍ക്കില്‍ നിന്നും റിട്ടയര്‍ ചെയ്യിക്കുന്ന രീതി
ഒരു ജീവനക്കാരന്‍ ജോലിയില്‍ നിന്ന് വിരമിക്കേണ്ട സന്ദര്‍ഭം സ്പാര്‍ക്കിലൂടെ എങ്ങനെ കൈകാര്യം ചെയ്യാമെന്നു നോക്കാം. 5 തരത്തിലുള്ള ടെര്‍മിനേഷന്‍സ് ആണ് സ്പാര്‍ക്കിലൂടെ ചെയ്യാവുന്നത്. Death, Resignation, Super Annuation , Voluntary Retirement, Termination എന്നിവയാണ് അവ. DDO യുടെ ചാര്‍ജുള്ള ജീവനക്കാരനാണ് പിരിയുന്നതെങ്കില്‍ Retire ചെയ്യിക്കുന്നതിനു മുമ്പ് DDO ചാര്‍ജ് മറ്റൊരു ജീവനക്കാരന്റെ പെന്‍ നമ്പറിലേക്ക് മാറ്റിയിരിക്കണം .
Service Matters -> Retirements -> Retirement എന്ന ക്രമത്തിലാണ് ഓപ്പണ്‍ ചെയ്യേണ്ടത്. തുടര്‍ന്ന് വരുന്ന പേജില്‍ District, Office, Employee എന്നിവ നല്‍കണം. Nature of Retirement or Termination എന്നുള്ളിടത്ത് സാധാരണ റിട്ടയര്‍മെന്റ് ആണെങ്കില്‍ Superannuation എന്നാണ് നല്‍കേണ്ടത്. തുടര്‍ന്ന് Date of Termination നല്‍കിയ ശേഷം Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യാം. 
സ്പാര്‍ക്കിലെ ജനനതീയതി അനുസരിച്ച് Terminate ചെയ്യപ്പെടും.
Promotion with Transfer
Promotion with Transfer - Aided School ആണെങ്കി : STEP-1 . Service matters >Transfer >Generate Transfer Order ഇതിൽ Type of Transfer എന്നത് Promotion with Transfer എന്ന്  നൽകുക .ബാക്കിയുള്ള എല്ലാ  ഫീൽഡും  പൂരിപ്പിച്ചു Confirm and update data നൽകുക.STEP-2 Service matters >Transfer>Relieve  on Transfer >Employee Select ചെയ്തു വേണ്ട  വിവരങ്ങൾ  നൽകി Forward for Approval കൊടുക്കുക.
Govt School : STEP -1 : Service matters >Promotion >Generate Promotion Order ഈ പേജിൽ വേണ്ട വിവരങ്ങൾ  നൽകി  കൺഫേം  ചെയ്യുക.STEP-2 : Service matters>Promotion >Relive on Promotion with Transfer.
Transfer 
Step-1 Service Matters -Transfer -Generate Transfer Order Step-2 Service Matters -Transfer-Relieve on Transfer 
സംശയങ്ങള്‍ Comment ആയി  ചോദിക്കുമല്ലോ ??
Downloads
spark form -3 ( Nomination/Change of DDO)
spark form -5 (Setting Controlling Officer)
Digital Signature(DSC) and Its Use
Digital Signature Installation in Ubuntu 18.04
spark all forms
info spark portal
spark login portal
Spark Help Desk Contact Details
Relieving Order -Malayalam Format

               SPARK LiVE- Whatsapp Broadcast (Total Members 630)
(i)Save the number 9495373360 in your mobile in the name of SPARK LiVE
(ii) Send a Whatsapp message ADD <Your Name-SL> to SPARK LiVE  from your mobile. (eg: ADD Nihara-SL )

3 comments:

Geetha. p.c said...

ജൂലായ് 23 ന് transfer ആകുന HM ആ മാസെത്തെ Bill E-Submit ചെയതതിനു ശേഷം transfer ആയാൽ മതിയോ

Unknown said...

How can update spark

gths chakkupallam said...

PLEASE INFORM THE STEPS TO GET FULL ADDITIONAL CHARGE OF HM

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder