വളരെ
പ്രതീക്ഷകളോടെയാണ് കേന്ദ്രബജറ്റിനെ കാത്തിരുന്നതെങ്കിലും 12,500 രൂപയുടെ
ആശ്വാസംമാത്രമാണ് വ്യക്തിഗത ആദായനിരക്കുകളിൽ ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി
നൽകിയത്. അടിസ്ഥാന ഒഴിവിൽ മാറ്റമില്ലാതെതന്നെ മൂന്നുലക്ഷം
രൂപവരെയുള്ളവർക്ക് നികുതിബാധ്യതയില്ലാത്ത രീതിയിലാണ് ബജറ്റിലൂടെ വരുത്തിയ
പരിഷ്കാരം. ഇത് എങ്ങനെയാണ് കണക്കാക്കിയിരിക്കുന്നതെന്ന് നോക്കാം.
നികുതിവിധേയവരുമാനം 3,00,000
പുതുക്കിയ നിരക്കിൽ (അഞ്ചുശതമാനം)
ആദായനികുതി
(3,00,000-2,50,000) x 5 ശതമാനം 2500
വകുപ്പ് 87A പ്രകാരം റിബേറ്റ് 2500
ബാക്കി നികുതിബാധ്യത 0
ആദായനികുതി നിയമത്തിലെ വകുപ്പ് 87A പ്രകാരമുള്ള റിബേറ്റിന്റെ കൂടിയ തുക 5000 രൂപയാക്കി 2016-ലെ ധനകാര്യ നിയമത്തിലൂടെ അന്നുണ്ടായിരുന്ന 2000 രൂപയിൽനിന്ന് വർധിപ്പിച്ചിരുന്നു (അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവർക്ക്). എന്നാൽ, ഈ ബജറ്റിൽ വകുപ്പിൽ ഭേദഗതി വന്നിട്ടുണ്ട്.
ദേഭഗതിമൂലം അഞ്ചുലക്ഷം രൂപയെന്ന വരുമാനപരിധി 3.5 ലക്ഷം രൂപയാക്കുകയും റിബേറ്റിന്റെ പരിധി 5000 രൂപയെന്നത് 2500 രൂപയാക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ 3,50,000 രൂപ വരുമാനമുള്ള ഒരു വ്യക്തി നൽകേണ്ടിവരുന്ന നികുതിയുടെ ഒരു താരതമ്യപഠനം താഴെ കൊടുക്കുന്നു.

മേൽപ്പറഞ്ഞ കേസിൽ നികുതി ലാഭം 2500 രൂപ മാത്രമാണെന്നുകാണാം. എന്നാൽ, 10,00,000 രൂപ വരുമാനമുള്ള ഒരു വ്യക്തിക്ക് റിബേറ്റ് ലഭ്യമല്ലാതെപോലും ലാഭിക്കാവുന്നത് 12,500 രൂപയാണെന്നുകാണാം.
നടപ്പിൽവരുത്തിയ ഭേദഗതിമൂലം ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള ബാധ്യതയിൽനിന്ന് മേൽപ്പറഞ്ഞ ഗണങ്ങളിലുള്ള ആരുംതന്നെ മോചിതരാകുന്നില്ല.
പുതുതായി റിട്ടേൺ സമർപ്പിക്കുന്ന, ബിസിനസിൽനിന്ന് വരുമാനമില്ലാത്ത വ്യക്തികൾക്കായി ലളിതമായ ഒറ്റപ്പേജ് റിട്ടേൺ ഫോം നടപ്പാക്കാൻ ബജറ്റിൽ നിർദേശമുണ്ട്. അതുപോലെത്തന്നെ ഇക്കൂട്ടർക്കെതിരെ വൻ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ സർക്കാരിന്റെ പക്കൽ ഇല്ലാത്തപക്ഷം സൂക്ഷ്മപരിശോധനയ്ക്ക് വിധേയരാക്കില്ല എന്ന വാഗ്ദാനവും ധനമന്ത്രി നൽകുന്നുണ്ട്.
ഇങ്ങനെയുള്ള ഭേദഗതിമൂലം സർക്കാരിനുവരുന്ന നഷ്ടം നികത്താനായി 50 ലക്ഷം രൂപയ്ക്കുമേൽ വരുമാനമുള്ളവരിൽനിന്ന് നികുതിയുടെ 10 ശതമാനം സർച്ചാർജായി ഈടാക്കാനും ബജറ്റ് നിർദേശമുണ്ട്.
ഇൻഷുറൻസ് ഏജന്റുമാരിൽനിന്ന് അഞ്ചുശതമാനം നിരക്കിൽ ഈടാക്കുന്ന സർച്ചാർജ് ഉപാധികൾക്കുവിധേയമായി നിർത്തലാക്കുക, മൂലധന ആസ്തികൾ ദീർഘകാല മൂലധനമായി പരിഗണിച്ച് കാപിറ്റൽ െഗയിൻസ് കണക്കാക്കുന്നതിനായി പരിഗണിക്കുന്ന ഹോൾഡിങ് പിരീയഡ് മൂന്നുവർഷത്തിൽനിന്ന് രണ്ടുവർഷമാക്കുക എന്നിങ്ങനെയുള്ള ഭേദഗതികളിലൂടെയും ചെറിയ രീതിയിലെങ്കിലും സാധാരണ നികുതിദായകർക്ക് നികുതിയാശ്വാസം നൽകുന്നുണ്ട്.
60 വയസ്സ് തികഞ്ഞ സീനിയർ സിറ്റിസൺസിന്റെയും 80 വയസ്സ് തികഞ്ഞ സൂപ്പർ സീനിയർ സിറ്റിസൺസിന്റെയും കാര്യത്തിലും അടിസ്ഥാന നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നു. 60 വയസ്സുതികഞ്ഞവർക്ക് അഞ്ചുശതമാനം എന്ന നിരക്കിന്റെ ആനുകൂല്യം 3,00,000 മുതൽ 5,00,000 വരെ എന്ന സ്ലാബിൽ മാത്രമാണ് ലഭ്യമാകുക. 80 വയസ്സ് തികഞ്ഞവർക്ക് ഇപ്പോഴുള്ള അടിസ്ഥാന ഒഴിവുതന്നെ തുടരുന്നതിനാൽ അഞ്ചുശതമാനം എന്ന നിരക്കുതന്നെ ബാധകമല്ല.
UNION BUDGET 2017-18
0 comments:
Post a Comment