മീനസൂര്യന്‍ മേലേനിന്ന് തിളയ്ക്കുമ്പോള്‍ താഴെ ഫാനിനുചുവട്ടില്പ്പോeലും നാം വിയര്ത്തൊ ഴുകുമ്പോള്‍ ഓര്ക്കുയക, മുറിക്കുന്ന ഓരോ മരത്തിനും വെളുപ്പിക്കുന്ന ഓരോ കാടുകള്ക്കും നാം കണക്കുപറയുകയാണ്.
ഒരു ലോക വനദിനം കൂടി കടന്നുപോകുമ്പോള്‍ അവശേഷിക്കുന്ന വനമെങ്കിലും നിലനിര്ത്തുോമെന്ന തീരുമാനം നമുക്കെടുക്കാനാവുമോ..
ഒറ്റവര്ഷംുകൊണ്ട് എല്ലാ ജില്ലകളിലും നാലും അഞ്ചും ഡിഗ്രി ചൂടാണ് കൂടിയത്. മരങ്ങള്‍ നല്കുന്ന കുളിരുന്ന തണലിന് പകരം കോണ്ക്രീ റ്റിന്റെ വിങ്ങുന്ന തണല്‍ തിരഞ്ഞെടുത്തതിന് നമുക്കുകിട്ടിയ ശിക്ഷ. വരാനിരിക്കുന്ന വിപത്തിന്റെ സൂചന ഇക്കൊല്ലംതന്നെ കിട്ടിക്കഴിഞ്ഞു. എന്നിട്ടും പരിഹാരത്തെക്കുറിച്ച് ഒരു ചര്ച്ച്പോലും എവിടെയും ഉയര്ന്നി ട്ടില്ല.
വികസനത്തിന്റെ പേരില്‍ ഓരോദിവസവും മരങ്ങളില്‍ മഴുവീഴുന്നു. പകരം, ഒരൊറ്റ ചെടിപോലും നടുന്നില്ല. കാട്ടുതീ ഓരോവര്ഷുവും പത്തുശതമാനത്തോളം കാടിനെ വിഴുങ്ങുന്നുവെന്ന കണക്ക് മറ്റൊരുതരത്തില്‍ നമ്മെ ഞെട്ടിപ്പിക്കുന്നു.
19239 ചതുരശ്ര കിലോമീറ്ററാണ് ഫോറസ്റ്റ് സര്വേb ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് കേരളത്തിന്റെ മൊത്തം വനപ്രദേശം. മുന്വ്ര്ഷ്ങ്ങളെ അപേക്ഷിച്ച് 1300-ഓളം ച. കി.മി. വനം കൂടിയതായും അവര്‍ റിപ്പോര്ട്ടു ചെയ്യുന്നു. എന്നാല്‍, ഉപഗ്രഹ സര്വേ പറയുന്നത് തോട്ടംമേഖലയെക്കൂടി ചേര്ത്താനണ് ഈ കണക്ക് കിട്ടിയതെന്നാണ്. കണക്കൊപ്പിച്ചതുകൊണ്ട് ദാഹംമാറില്ലെന്നും ചൂട് കുറയില്ലെന്നും ബോധ്യംവരാനെങ്കിലും ഈ ഉഷ്ണകാലം നമുക്ക് ഉപകരിക്കണം.
മരങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള വികസനപ്രവര്ത്തെനങ്ങളെ പ്രോത്സാഹിപ്പിക്കണം. വന്മ്രങ്ങളെ പിഴുതെടുത്ത് മാറ്റിസ്ഥാപിക്കുന്ന സംവിധാനം കേരളത്തിലും വരണം. ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും നിശ്ചിത അളവില്‍ വനമേഖലകളെ സൃഷ്ടിക്കണമെന്ന നിയമം വേണം. സര്ക്കാ്രിന്റെ തരിശുഭൂമികളെല്ലാം മരംനട്ട് ഹരിതമേഖലകളാക്കാന്‍ ശ്രമമുണ്ടാവണം. മരം നല്കുന്ന തണുപ്പിന് മറ്റൊന്നും പകരമല്ലെന്ന ബോധം ഈ വനദിനത്തിലെങ്കിലും നാം എടുക്കുക.