അധ്യാപക
പാക്കേജ് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ പുതിയ
ഉത്തരവ് ഇറക്കി. ഹൈക്കോടതി വിധിക്കും അതിനെതിരെ സർക്കാർ ഫയൽ ചെയ്യുന്ന
അപ്പീലിന്റെ അന്തിമ തീർപ്പിനും വിധേയമായിട്ടാവും ഇതു നടപ്പാക്കുക. പുതിയ
ഉത്തരവ് അനുസരിച്ച് 2011 മാർച്ച് 31നു നിയമനാംഗീകാരത്തോടെ റഗുലർ സർവീസിൽ
തുടർന്ന അധ്യാപക അനധ്യാപകർക്കു സംരക്ഷണം ലഭിക്കും.
അധ്യാപക പാക്കേജ് വഴി 2011 ജൂൺ ഒന്നു മുതൽ നിയമനാംഗീകാരം ലഭിച്ചവർ, മുൻകാല സംരക്ഷിത ഉത്തരവുകൾ വഴി സംരക്ഷണം ലഭിച്ച അധ്യാപകരും അനധ്യാപകരും, അധ്യാപക പാക്കേജ് വഴി ക്ലസ്റ്റർ കോ– ഓർഡിനേറ്റർമാരായി നിയമിക്കപ്പെട്ട സർവീസിൽ നിന്നു പുറത്തായ അധ്യാപകർ, തസ്തിക ഇല്ലാതെ അധ്യാപക പാക്കേജ് വഴി മറ്റു സ്കൂളുകളിലേക്കു പുനർവിന്യസിപ്പിക്കപ്പെട്ടു ശമ്പളം വാങ്ങുന്ന സ്പെഷലിസ്റ്റ് അധ്യാപകർ എന്നിവർക്കും സംരക്ഷണം ലഭിക്കും.
2011–12 മുതൽ 2014–15 അധ്യയനവർഷം വരെ രാജി, മരണം, വിരമിക്കൽ, പ്രമോഷൻ, സ്ഥലം മാറ്റം എന്നിവ മൂലമുണ്ടായ സ്ഥിരം തസ്തികയിൽ നിയമിക്കപ്പെട്ടവർക്കും പുതിയ ഉത്തരവ് അനുസരിച്ചു സംരക്ഷണം ലഭിക്കും. അതേസമയം, 2015–16 അധ്യയനവർഷം മുതലുള്ള നിയമനങ്ങൾക്ക് അംഗീകാരമോ സംരക്ഷണമോ ലഭിക്കില്ല. ഹെഡ് ടീച്ചറെ ക്ലാസ് ചുമതലയിൽ നിന്ന് ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന ഒഴിവ്, അതതു മാനേജ്മെന്റുകളുടെ കീഴിലുള്ള എല്ലാത്തരം ഒഴിവുകൾ എന്നിവയിൽ എയ്ഡഡ് സംരക്ഷിത അധ്യാപകരുടെ പട്ടികയിൽ നിന്ന് അധ്യാപകരെ നിയമിക്കേണ്ടതാണ്.
ഇതര മാനേജ്മെന്റുകളുടെ കീഴിൽ ഭാവിയിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് 1:1 അനുപാതത്തിൽ സംരക്ഷിത അധ്യാപകർ, പുതിയ അധ്യാപകർ എന്ന മുറയ്ക്കു നിയമനം നടത്തണം. എയ്ഡഡ് സ്കൂളുകളിൽ നിയമനം നടത്തേണ്ട ഒഴിവുകൾ മാനേജർമാർ ബന്ധപ്പെട്ട എഇഒയെയും ഡിഇഒയെയും അറിയിക്കണം. മാനേജർമാർ സംരക്ഷിത അധ്യാപക പട്ടികയിൽ നിന്നു സ്വമേധയാ നിയമനം നടത്തേണ്ടതും വിവരം വിദ്യാഭ്യാസ ഓഫിസറെ അറിയിക്കേണ്ടതുമാണ്.
നിയമന ഉത്തരവു ലഭിച്ചു 15 ദിവസത്തിനുള്ളിൽ സ്കൂളിൽ ജോലിയിൽ പ്രവേശിക്കാത്ത അധ്യാപകരെ സംരക്ഷിത പട്ടികയിൽ നിന്നു നീക്കം ചെയ്യും. വിദ്യാഭ്യാസ ഓഫിസർമാരുടെ അനുമതി ഇല്ലാതെ മാനേജർ നിയമനം നടത്തുകയോ തസ്തിക നിർണയ ഉത്തരവ് അനുസരിച്ച് അനുവദിച്ചതിൽ കൂടുതൽ അധ്യാപകർ ഉള്ളതായി കണ്ടെത്തുകയോ ചെയ്താൽ ഇത്തരം അധ്യാപകരെ തുടരാൻ അനുവദിക്കുന്ന മാനേജർക്കെതിരെ നടപടി സ്വീകരിക്കും.
യോഗ്യതയില്ലായ്മ, യുഐഡിയിലെ കൃത്രിമം, ജനനത്തീയതിയിലെ വ്യത്യാസം എന്നിവ മൂലം അധ്യാപകർക്കു നിയമിക്കപ്പെടാൻ അർഹതയില്ലെന്നു പിന്നീട് കണ്ടെത്തിയാൽ പിരിച്ചുവിടപ്പെടുമെന്ന സത്യപ്രസ്താവന മാനേജർമാർ നിയമിക്കുന്ന അധ്യാപകരിൽ നിന്ന് എഴുതി വാങ്ങണം. ഇതു വിദ്യാഭ്യാസ ഓഫിസർമാർ ഉറപ്പു വരുത്തണം. ഓരോ വർഷവും മാർച്ച് 31നു മുൻപ് സ്കൂളുകളിൽ നിലനിൽക്കുന്ന അധ്യാപകരുടെ പട്ടിക ഹെഡ്മാസ്റ്റർമാരോ മാനേജർമാരോ വിദ്യാഭ്യാസ ഓഫിസർമാർക്ക് സമർപ്പിക്കണം. അനുവദിച്ച തസ്തികകളിൽ അംഗീകാരമുള്ള അധ്യാപകർ മാത്രമേ തുടരുന്നുള്ളൂ എന്നു വിദ്യാഭ്യാസ ഓഫിസർമാർ ഉറപ്പു വരുത്തണം. എല്ലാ മാനേജ്മെന്റുകളും നിലവിലുള്ള 51 എ അവകാശികളുടെ പട്ടിക പുതുക്കി വിദ്യാഭ്യാസ ഓഫിസർമാർക്ക് സമർപ്പിക്കണം. ഇത് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ രണ്ടു മാസത്തിനകം പ്രസിദ്ധീകരിക്കേണ്ടതാണ്. കോർപറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിലെ സീനിയോറിറ്റി ലിസ്റ്റ് ഇപ്രകാരം തയാറാക്കി വിദ്യാഭ്യാസ ഓഫിസർമാർ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ രണ്ടു മാസത്തിനകം പ്രസിദ്ധീകരിക്കണം.
എല്ലാ മാനേജ്മെന്റുകളും അവർക്കു ലഭിച്ചിട്ടുള്ള 51 ബി അവകാശികളുടെ അപേക്ഷ അനുസരിച്ചുള്ള സീനിയോറിറ്റി ലിസ്റ്റും ഇതേ മാതൃകയിൽ പ്രസിദ്ധീകരിക്കണം. സ്കൂളുകളിൽ യുഐഡി പ്രകാരമുള്ള കുട്ടികൾ പഠിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി വിദ്യാഭ്യാസ ഓഫിസർമാർ പരിശോധന നടത്തണം. സൂപ്പർ ചെക്ക് ഓഫിസർ ഒരു പരിശോധന കൂടി നടത്തി വ്യത്യാസം ബോധ്യപ്പെടുകയോ വ്യാജ യുഐഡി ഉണ്ടെന്നു കണ്ടെത്തുകയോ ചെയ്താൽ ഈ യുഐഡിയുടെ അടിസ്ഥാനത്തിൽ നടത്തിയ നിയമനം റദ്ദാകും.
സ്പെഷലിസ്റ്റ് അധ്യാപക നിയമനം പിഎസ്‌സി മുഖേന നടത്തണമെന്ന ഉത്തരവു പിൻവലിച്ചു കെഇആർ അനുസരിച്ചു തന്നെ നടത്താൻ അനുമതി നൽകി. ഒരു സ്കൂളിൽ കെഇആറിൽ പറയുന്ന പ്രകാരമുള്ള കുട്ടികളോ പീരിയഡോ ഇല്ലെങ്കിൽ കോർപറേറ്റ് മാനേജ്മെന്റുകൾക്ക് അവരുടെ തൊട്ടടുത്ത സ്കൂളുമായി ക്ലബ് ചെയ്ത് അധ്യാപകരെ നിയമിക്കാം. വ്യക്തിഗത മാനേജ്മെന്റ് സ്കൂളുകളിൽ ആവശ്യത്തിനു കുട്ടികൾ ഇല്ലെങ്കിൽ അവ ക്ലബ് ചെയ്തു സ്പെഷലിസ്റ്റ് അധ്യാപകരെ സർക്കാർ നിയമിക്കും.
2012–13 മുതൽ മാനേജർമാർ നടത്തിയ സ്പെഷലിസ്റ്റ് അധ്യാപക നിയമനങ്ങൾ പരിശോധിച്ച് അർഹതയുള്ള തസ്തികയും നിർദിഷ്ട യോഗ്യതയുമുണ്ടെങ്കിൽ അംഗീകാരം നൽകും. എയ്ഡഡ് മേഖലയിൽ അവധി അനുവദിക്കുന്നതിനു നിയന്ത്രണം വരും. മൂന്നു മാസം വരെയുള്ള അവധി ഒഴിവുകളിലേക്കുള്ള നിയമനത്തിനു മാനേജ്മെന്റുകൾ തന്നെ പകരം സംവിധാനം ഏർപ്പെടുത്തണം. ഇത്തരം ഒഴിവുകളിൽ പകരം നിയമനം അംഗീകരിക്കില്ല. അധ്യാപകർക്കു കെ ടെറ്റ് യോഗ്യത നിർബന്ധമാക്കിയ വ്യവസ്ഥയും 2018നു മുൻപ് ഇതു പാസായാൽ മതിയെന്ന ഉത്തരവും തുടരും.
Implementation of Teacher's Package - Revised Order