അടിയന്തര
ഘട്ടങ്ങളില്‍ പണം ആവശ്യമായി വരുമ്പോള്‍ പലപ്പോഴും ആശ്വാസമാകുന്നത്
ക്രെഡിറ്റ് കാര്‍ഡുകളാണ്. എന്നാല്‍ ഇവ ഫലപ്രദമായി ഉപയോഗിച്ചില്ലെങ്കില്‍
ആശ്വാസം കടക്കെണിയ്ക്ക് വഴിമാറും. ചിലര്‍ ചോദിക്കും, 'എന്തിനാ ക്രെഡിറ്റ്
കാര്‍ഡ്; ഡെബിറ്റ് കാര്‍ഡ് പോരേ?' പക്ഷെ ഒരത്യാവശ്യ ഘട്ടത്തില്‍ ബാങ്ക്
അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് (എടിഎം കാര്‍ഡ്) കൊണ്ട്
എന്ത് പ്രയോജനം. ഇതുപോലുള്ള അവസരങ്ങളിലാണ് ക്രെഡിറ്റ് കാര്‍ഡിന്റെ
ശരിക്കുള്ള ഗുണം മനസ്സിലാകുന്നത്. ഇടപാട് (ഷോപ്പിങ്) നടന്ന് 45-50
ദിവസങ്ങള്‍ക്കുള്ള ക്രെഡിറ്റ് കാര്‍ഡ് കമ്പനിയ്ക്ക് തുക അടച്ചാല്‍
മതിയെന്നതാണ് ഏറ്റവും വലിയ ആശ്വാസം. ഉപയോഗിക്കുന്നതിന് അനുസരിച്ച് ബോണസ്
പോയന്റുകളും എയര്‍ലൈന്‍ മൈല്‍സുമൊക്കെ ലഭിക്കും. ഇതു ശേഖരിച്ച്
ഡിസ്‌കൗണ്ടും സൗജന്യ യാത്രയുമൊക്കെ നടത്താം. 45 ദിവസം പലിശ ഇല്ല
45 ദിവസത്തെ ക്രെഡിറ്റ് ലഭിക്കുമെന്ന് കരുതി കൈയില്‍ പണമില്ലെങ്കിലും കണ്ണില്‍കണ്ട എന്തു സാധനവും വാങ്ങിക്കൂട്ടരുത്. 45 ദിവസത്തിനുള്ളില്‍ പണം തിരിച്ചടയ്ക്കണമെന്ന കാര്യം ഓര്‍മയിലുണ്ടാവണം. 45 ദിവസത്തിനുള്ളില്‍ പണമടയ്ക്കാന്‍ നിര്‍ബന്ധമായും ശ്രമിക്കണം. അല്ലെങ്കില്‍ പലിശ കുമിഞ്ഞുകൂടും. പ്രതിമാസം 2.5 ശതമാനവും 3 ശതമാനവുമൊക്കെയാണ് പലിശ. അതായത് 36 ശതമാനത്തോളം വരും വാര്‍ഷിക പലിശ.
45 ദിവസത്തിനുള്ളില്‍ തിരിച്ചടവിന് സാധിക്കില്ലെന്ന് ഉറപ്പുള്ള അവസരങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാട് നടത്താതിരിക്കുന്നതാണ് ബുദ്ധി. ഇനി അഥവാ തിരിച്ചടവ് മുടങ്ങിയാല്‍, അത് അടച്ചുതീര്‍ക്കുന്നതു വരെ ആ കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിങ് ഒഴിവാക്കണം. അല്ലെങ്കില്‍ ആ തുകയ്ക്കും പലിശ ഈടാക്കും.
തിരിച്ചടവ്

ഏതെങ്കിലും
കാരണവശാല്‍ ക്രെഡിറ്റ് കാര്‍ഡിലെ തുക സമയപരിധിയ്ക്കുള്ളില്‍
തിരിച്ചടയ്ക്കാനായില്ലെങ്കില്‍ ബാങ്കുകളില്‍ നിന്ന് വ്യക്തിഗത
വായ്പയെടുത്താണെങ്കില്‍ പോലും ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് അടച്ചു
തീര്‍ക്കണം. ക്രെഡിറ്റ് കാര്‍ഡ് കമ്പനിയ്ക്ക് അടയ്ക്കാനുള്ള തുകയുടെ
പലിശയെക്കാള്‍ കുറവായിരിക്കും വ്യക്തിഗത വായ്പയ്ക്കുള്ള പലിശ.
കൃത്യമായ
തിരിച്ചടവ് നടത്തുന്നവര്‍ക്ക് ചില ബാങ്കുകള്‍ പലിശ നിരക്ക്
കുറച്ചുകൊടുക്കാറുണ്ട്. സാധാരണ 2.5-3 ശതമാനമാണ് പലിശയെങ്കില്‍
ഇത്തരക്കാര്‍ക്ക് 1.99 ശതമാനം മുതല്‍ 2.5 ശതമാനം വരെ മാത്രമാണ് നിരക്ക്.
പണമെടുക്കരുത്
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമെടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിന് 45 ദിവസത്തെ പലിശ രഹിത കാലാവധി ലഭിക്കുകയില്ല. പണമെടുത്ത ആ നിമിഷം മുതല്‍ പലിശ ഈടാക്കും. നേരത്തെ സൂചിപ്പിച്ച പോലെ 2.5 - 3 ശതമാനമാണ് പ്രതിമാസ പലിശ.

കൂടുതല്‍ കാര്‍ഡുകള്‍ വേണ്ട
പലരും അഞ്ചും ആറും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതു കാണാം. എന്നാല്‍ ഒന്നോ രണ്ടോ കാര്‍ഡില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാര്‍ഡുകളുടെ എണ്ണം കൂടുമ്പോള്‍ അവ ഉപയോഗിച്ചുള്ള ഇടപാടുകള്‍ വര്‍ധിക്കും. ഇതോടെ അക്കൗണ്ടുകള്‍ മാനേജ് ചെയ്യുന്നതു ദുഷ്‌ക്കരമാകും. ഒന്നില്‍ കൂടുതല്‍ കാര്‍ഡ് ഉപയോഗിച്ച് പണം മറിയ്ക്കുന്നവരാണ് പലപ്പോഴും കടക്കെണിയില്‍ പെടുന്നത്.

ക്രെഡിറ്റ് പരിധി
ക്രെഡിറ്റ് പരിധി കടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മിക്ക കാര്‍ഡ് കമ്പനികളും പരിധിയ്ക്ക് മുകളില്‍ പണം അനുവദിക്കാറില്ല. എന്നാല്‍ മുടക്കം കൂടാതെ തിരിച്ചടവ് നടത്തുന്ന ഇടപാടുകാര്‍ക്ക് ചില കമ്പനികള്‍ ക്രെഡിറ്റ് പരിധിയ്ക്ക് മുകളിലും പണം ഉപയോഗിക്കാന്‍ അവസരം നല്‍കും. അതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് പരിധി വിട്ട് ട്രാന്‍സാക്ഷന്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണം. പരിധിയ്ക്ക് മുകളിലുള്ള തുകയ്ക്ക്, ഇടപാട് നടക്കുന്ന അന്നു മുതല്‍ പലിശ നല്‍കേണ്ടിവരും.

ഉപയോഗം അനുസരിച്ച് തിരഞ്ഞെടുക്കുക
എന്താവശ്യത്തിനാണോ ക്രെഡിറ്റ് കാര്‍ഡ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ളതെന്ന് മനസ്സിലാക്കി വേണം കാര്‍ഡ് തിരഞ്ഞെടുക്കാന്‍. സ്ഥിരമായി വിദേശ യാത്ര നടത്തുന്ന ഒരാളിന് വിമാനക്കമ്പനികളും കാര്‍ഡ് കമ്പനികളും ചേര്‍ന്ന് അവതരിപ്പിച്ചിട്ടുള്ള ട്രാവല്‍ കാര്‍ഡുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇത്തരം കാര്‍ഡ് ഉപയോഗിച്ച് വിമാനടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഡിസ്‌കൗണ്ടും ബോണസ് പോയന്റുകളും എന്തിന് സൗജന്യ ടിക്കറ്റുകള്‍ വരെ ലഭിക്കാന്‍ അവസരമുണ്ട്.

സ്ഥിരമായി
പെട്രോള്‍/ഡീസല്‍ വാങ്ങാനാണ് കാര്‍ഡ് ഉപയോഗിക്കേണ്ടതെങ്കിലോ?
ഇത്തരക്കാര്‍ക്ക് ഫ്യുവല്‍ കാര്‍ഡുകള്‍ ലഭ്യമാണ്. രാജ്യത്തെ പ്രധാന
എണ്ണക്കമ്പനികളൊക്കെ ബാങ്കുകളുമായും ക്രെഡിറ്റ് കാര്‍ഡ് കമ്പനികളുമായും
ചേര്‍ന്ന് ഇത്തരം കാര്‍ഡുകള്‍ പുറത്തിറക്കിയിട്ടുണ്ട്.