> വിദ്യാഭ്യാസ അവകാശ നിയമം | :

വിദ്യാഭ്യാസ അവകാശ നിയമം

ഇന്ത്യയിൽ കുട്ടികളുടെ അവകാശ സംരക്ഷണത്തിലെ പുതിയ നാഴികക്കല്ലാണ് 2009 ഓഗസ്‌റ്റില്‍ ഇന്ത്യൻ പ്രസിഡന്റ് ഒപ്പുവച്ച ആർ ടി ഇ  2009
വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിക്കൊണ്ടുള്ള ഈ നിയമം കേന്ദ്രഗവൺമെന്റിന്റെ പ്രത്യേക വിജ്‌ഞാപനം വഴി 2010 ഏപ്രിൽ ഒന്നിന് നിലവിൽ വന്നു.
ആറു വയസ്സു മുതൽ 14 വയസ്സു വരെയുള്ളവർക്ക് സൗജന്യവിദ്യാഭ്യാസം.
കുട്ടിയുടെ താമസ സ്‌ഥലത്തുനിന്ന് ഒരു കിലോമീറ്ററിനുള്ളിൽ എൽപി സ്കൂളും മൂന്നു കിലോമീറ്ററിനുള്ളിൽ യുപി സ്‌കൂളും ഉണ്ടായിരിക്കണം.
പഠനത്തിനായി കുട്ടികളിൽനിന്ന് ഫീസ് ഈടാക്കാൻ പാടില്ല.
പ്രവേശന പരീക്ഷകളിലൂടെ തലവരിപ്പണം ഈടാക്കാൻ പാടില്ല.
കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ക്ലാസുകളിൽ പ്രവേശനം നൽകണം.
കുട്ടിയെ ശാരീരികമായോ മാനസികമായോ ബാധിക്കുന്ന ശിക്ഷ പാടില്ല.
വിദ്യാലയങ്ങൾക്ക് സർക്കാർ അംഗീകാരമുണ്ടായിരിക്കണം
സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാൻ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റികൾ രൂപീകരിക്കണം.
നിർദിഷ്‌ട യോഗ്യതയുള്ള അധ്യാപകർ മാത്രമേ ക്ലാസെടുക്കാവൂ.
അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തരുത്.
സർക്കാർ സഹായംപറ്റുന്ന വിദ്യാലയങ്ങൾ 254 സീറ്റുകൾ പിന്നാക്ക വിദ്യാർഥികൾക്കായി മാറ്റിവയ്‌ക്കണം.
ആറാം വയസ്സിലേ ഒന്നാം ക്ലാസ് പ്രവേശനം നൽകാവൂ. മൂന്നു വയസ്സു മുതൽ ആറു വയസ്സു വരെ പ്രീപ്രൈമറിയിൽ പ്രവേശിപ്പിക്കാവുന്നതാണ്.
പഠനവൈകല്യമുള്ള വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകി സ്‌കൂൾ പ്രവേശനം നൽകണം.
ദേശീയ ലക്ഷ്യങ്ങൾക്കിണങ്ങുന്ന അംഗീകൃത പാഠപുസ്‌തകങ്ങൾ മാത്രമേ വിദ്യാലയങ്ങളിൽ ഉപയോഗിക്കാവൂ.

 OLD POSTS
 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder