ഇൻറർനെറ്റിൽ
കൂടെ മാത്രം ഒരു വിഷയം പഠിക്കാം എന്ന് തീരുമാനിക്കുമ്പോൾ അതിന് ഒരു ശരാശരി
മലയാളിക്ക് പല പരിമിതികളും ഉണ്ട്. അതിൽ ഒന്ന് ഭാഷ തന്നെയാണ്. സാങ്കേതികമായ
വിഷയങ്ങളാണെങ്കിൽ ലഭ്യമായ മിക്ക വീഡിയോകളും ഇംഗ്ലീഷിലും ആയിരിക്കും. അത്
മാത്രമല്ല ഒരു വിഷയത്തിന്റേയും സമഗ്ര പഠനത്തിനുപകരിക്കുന്ന പഠന പദ്ധതികൾ
സൗജന്യമായി നെറ്റിലൂടെ ലഭ്യമാകുക അത്ര എളുപ്പവുമല്ല.എന്നാൽ കമ്പ്യൂട്ടർ
ഹാർഡ് വെയർ, നെറ്റ് വർക്കിംഗ് തലത്തിൽ ഉള്ള ഒരു സമ്പൂർണ്ണ പഠന പദ്ധതി ആയാലോ
മലയാളത്തിൽ, അതും സൗജന്യമായി? ഇങ്ങനെ ഒരു ആശയവുമായി എത്തുന്നത് കൊറോണ
ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ആലപ്പുഴ സ്വദേശിയും
ടെക്നോളജി എഴുത്തുകാരനും ആയ ശ്യാംലാൽ ആണ്. കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾ ആയി
സൗജന്യ ടെലിഫോണിക് സപ്പോർട്ട് അടക്കം ഐ.ടി. സമൂഹത്തിനു പരിചിതൻ ആണ്
ശ്യാംലാൽ. ഈ പ്രവർത്തനങ്ങൾക്ക് മൈക്രോസോഫ്ടിന്റെ MVP അവാർഡ് 7 തവണ
കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് ശ്യാം. ഓൺലൈൻ തലത്തിൽ ഉള്ള സപ്പോർട്ട്
ശ്യാം തുടങ്ങിയത് www .9847155469.com എന്ന പേരിൽ സ്വന്തം ഫോൺ നമ്പറിലുള്ള
ഒരു വെബ്സൈറ്റ് തുടങ്ങിക്കൊണ്ടാണ്.
ഈ വീഡിയോ പരിശീലന പദ്ധതി www.itfundamentals.in എന്ന സൈറ്റ് വഴി പൂർണ്ണമായും സൗജന്യമായി ലഭ്യമാണ്. വീഡിയോ ക്ലാസ്സ് കൂടാതെ അതിനനുബന്ധമായി മറ്റ് ആർട്ടിക്കിളുകളും സംശയ നിവാരണത്തിനുള്ള വേദിയുമൊക്കെ ഈ സൈറ്റ് നൽകുന്നുണ്ട്. അടിസ്ഥാന കമ്പ്യൂട്ടർ അസംബ്ലിംഗ് മുതൽ ട്രബിൾഷൂട്ടിംഗ് വരെയും നെറ്റ് വർക്ക് മാനേജ്മന്റ് തലത്തിലും ഉള്ള അറിവുകൾ ഈ വീഡിയോ പരമ്പര വഴി വിദ്യാർഥികൾക്ക് ലഭിക്കും. കമ്പ്യൂട്ടർ രംഗത്ത് താല്പര്യം ഉള്ള ആർക്കും ഒരു ഐ.ടി. പ്രൊഫഷണൽ ആകാൻ ഈ പരമ്പര വഴി സാധിക്കുന്നതാണ്. നിങ്ങളുടെ കമ്പ്യൂട്ടർ, ടാബ്ലെറ്റ്, മൊബൈൽ എന്നിവയിൽ ഏതു വഴിയും സൗജന്യം ആയി ഈ പരിശീലന പദ്ധതിയുടെ ഭാഗം ആകാം.