ഒന്നാം
വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലംwww.dhsekerala.gov.in, www.keralaresults.nic.in,
www.prd.kerala.gov.in എന്നീ സൈറ്റുകളില്‍ ലഭിക്കും. ഉത്തരക്കടലാസുകളുടെ
പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പി
ലഭിക്കുന്നതിനും നിശ്ചിത ഫോറത്തില്‍ അപേക്ഷ ഫീസ് സഹിതം മാര്‍ച്ചിലെ
പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പാലിന് ജൂലൈ 30-നകം
സമര്‍പ്പിക്കണം. ഫീസ് വിവരം : പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന്
500 രൂപ. ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിയ്ക്ക് പേപ്പര്‍ ഒന്നിന് 300
രൂപ. സൂക്ഷ്മപരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 100 രൂപ. യാതൊരു കാരണവശാലും
അപേക്ഷ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല.
അപേക്ഷാഫോറം സ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭിക്കും.
സ്‌കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷ പരീക്ഷാസെക്രട്ടറി നല്‍കുന്ന
സോഫ്ട്‌വെയര്‍ ഉപയോഗിച്ച് ഓഗസ്റ്റ് അഞ്ചിനകം പ്രിന്‍സിപ്പല്‍മാര്‍ അപ്‌ലോഡ്
ചെയ്യേണ്ടതാണ്.
സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ
ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ നോട്ടിഫിക്കേഷനും പ്രസിദ്ധീകരിച്ചു. പരീക്ഷാ
തീയതി സെപ്തംബര്‍ ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, എട്ട്. അപേക്ഷ
സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 27. ഫീസൊടുക്കേണ്ട അവസാന തീയതി ജൂലൈ
29. ഡേറ്റാ അപ്‌ലോഡ് ചെയ്യേണ്ട തീയതി ജൂലൈ 30 .
DOWNLOADS
1.First Year (Plus One) Results [Individual]-Link 1
5.Plus One Result Analyser (Offline Software)
6. Application for Scrutiny
7.Application for Revaluation
8.Application for Photocopy
9.Application for Migration
DOWNLOADS
1.First Year (Plus One) Results [Individual]-Link 1
5.Plus One Result Analyser (Offline Software)
6. Application for Scrutiny
7.Application for Revaluation
8.Application for Photocopy
9.Application for Migration