> SSLC RESULT ANALYSER (Offline Software) | :

SSLC RESULT ANALYSER (Offline Software)

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഫലം അറിയുന്നതിന് കുട്ടികളെപ്പോലെത്തന്നെ താത്പര്യം അവരെ പഠിപ്പിച്ച അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടാകും. തങ്ങളുടെ സ്കൂളിന്‍റെ വിജയശതമാനവും മറ്റും അറിയുന്നതിന് ഇനി ഒരു പാട് ബുദ്ധിമുട്ടേണ്ടതില്ല. റിസല്‍ട്ട് അനലൈസര്‍ അത് നിമിഷ നേരം കൊണ്ട് തെറ്റ് കൂടാതെ ചെയ്ത് തീര്‍ക്കും. നിങ്ങള്‍ ആകെ ചെയ്യേണ്ടത് വെബ് സൈറ്റില്‍ ലഭ്യമായ സ്കൂള്‍വൈസ് റിസര്‍ട്ടില്‍ നിന്നും നിങ്ങളുടെ സ്കൂളിന്‍റെ റിസല്‍ട്ട് കോപ്പി ചെയ്ത് റിസള്‍ട്ട് അനലൈസറിലേക്ക് പേസ്റ്റ് ചെയ്യുക മാത്രം. പിന്നെ നമുക്ക് വേണ്ട വിധത്തിലുള്ള വിവരങ്ങള്‍ ഇത് നല്‍കിക്കൊള്ളും.
റിസള്‍ട്ട് അനലൈസറില്‍ നിന്നും നിങ്ങള്‍ക്ക് ലഭ്യമാകുന്ന വിവരങ്ങള്‍
     നിങ്ങളുടെ സ്കൂളിന്‍റെ വിജയ ശതമാനം
    ഓരോ സബ്ജക്ടിനും ലഭിച്ച ഓരോ ഗ്രേഡുകളുടെയും എണ്ണം തിരിച്ചുള്ള കണക്ക്
    എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ച വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ്
    യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ റാങ്ക് അനുസരിച്ച ലിസ്റ്റ്
    യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികളുടെ യോഗ്യത നേടാത്ത വിഷയങ്ങള്‍ സൂചിപ്പിച്ചുകൊണ്ടുള്ള   ലിസ്റ്റ്
    സ്കൂളില്‍ സൂക്ഷിക്കുന്നതിന് വേണ്ടി മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഫലങ്ങള്‍ അടങ്ങുന്ന ലിസ്റ്റ്
    A+ ലഭിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചുകൊണ്ട് നോട്ടീസ് ബോര്‍ഡില്‍ പതിക്കുന്നതിനുള്ള ലിസ്റ്റ്
    ഇന്‍റര്‍നെറ്റ് സൗകര്യമില്ലാതെ തന്നെ താങ്ങളുടെ സ്കൂളിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും ഫലം അറിയുന്നതിനുള്ള സൗകര്യം

ഉപയോഗിക്കേണ്ട വിധം
റിസള്‍ട്ട് അനലൈസര്‍ മൈക്രോസോഫ്റ്റ് ആക്സസ്-2007/Microsoft Excel-2007 ല്‍ തയ്യാറാക്കിയതാണ്. ലിനക്സില്‍ ഇത് പ്രവര്‍ത്തിക്കുകയില്ല. പ്രധാന വിന്‍ഡോയിലെ Enter School Details/Basic Settings എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് സ്കൂളിന്‍റെ അടിസ്ഥാന വിവരങ്ങള്‍ നല്‍കി സേവ് ബട്ടണ്‍ അമര്‍ത്തുക.
രണ്ടാമത്തെ Paste Result from Website എന്ന ബട്ടണ്‍ ഇന്‍റര്‍നെറ്റില്‍ നിന്നും കോപ്പി ചെയ്യുന്ന സ്കൂള്‍വൈസ് റിസല്‍ട്ട് പേസ്റ്റ് ചെയ്യുന്നതിനുള്ളതാണ്. സ്കൂള്‍ വൈസ് റിസല്‍ട്ട് കോപ്പി ചെയ്യുന്നതിന്  SSLC Result 2015 എന്ന ലിങ്കിലാണ് പ്രവേശിക്കേണ്ടത്. ഈ ഫോര്‍മാറ്റിന് അനുസരിച്ചാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുള്ളത്. മറ്റ് വെബ്സൈറ്റുകളില്‍ നിന്നും ലഭിക്കുന്ന റിസല്‍ട്ട് ഇതിന് യോജിക്കുന്നതല്ല. ഈ വെബ് പേജ് തുറക്കുമ്പോള്‍ നിങ്ങളുടെ സ്കൂള്‍ കോഡ് നല്‍കി Get School Results എന്ന ബട്ടണ്‍ അമര്‍ത്തുക. ഇപ്പോള്‍ നിങ്ങളുടെ സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും റിസള്‍ട്ട് പ്രത്യക്ഷപ്പെടും ഈ ഡാറ്റയാണ് കോപ്പി ചെയ്യേണ്ടത്. കോപ്പി ചെയ്യുമ്പോള്‍ കോളത്തിന്‍റെ തലക്കെട്ട് ഉള്‍പ്പെടുത്തേണ്ടതില്ല. ആദ്യത്തെ വിദ്യാര്‍ത്ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ മുതല്‍ അവസാനത്തെ വിദ്യാര്‍ത്ഥിയുടെ അവസാനത്തെ കോളം വരെ കര്‍സര്‍ ഉപയോഗിച്ച് സെലക്ട് ചെയ്ത് സെലക്ഷനു മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് കോപ്പി ചെയ്യുക (അതല്ലെങ്കില്‍ Ctrl+C അമര്‍ത്തിയാലും മതി) എന്നിട്ട് സോഫ്റ്റ് വെയറിന്‍റെ രണ്ടാമത്തെ ബട്ടണ്‍ ക്ലിക്ക് (Paste Result from Website)ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ടേബിളിലേക്ക് ഈ ഡാറ്റാ പേസ്റ്റ് ചെയ്യുക. ഈ ടേബിള്‍ തുറക്കുമ്പോള്‍ തലക്കെട്ടും പിന്നെ പുതിയ ഡാറ്റാ ചേര്‍ക്കാനുള്ള ഒരു ഒഴിഞ്ഞ നിരയും മാത്രമേ കാണൂ. ഈ പേജിൽ പേസ്റ്റ്  ചെയ്യുക.(ഡാറ്റാ പേസ്റ്റ് ചെയ്യുന്നതിന് എക്സലിലെ പോലെ ഏതെങ്കിലും ഒരു സെല്ലില്‍ ക്ലിക്ക് ചെയ്താല്‍ പോര. ഒരു നിര മൊത്തത്തില്‍ സെലക്ട് ചെയ്യണം. അതിന് വേണ്ടി ഈ ഒഴിഞ്ഞ് കിടക്കുന്ന നിറയുടെ തുടക്കത്തില്‍ ഒരു '*' ചിഹ്നം കാണാം. അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പേസ്റ്റ് എന്നത് സെലക്ട് ചെയ്താല്‍ മതി. അല്ലെങ്കില്‍ ആ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്തതിന് ശേഷം Ctrl+v അമര്‍ത്തിയാല്‍ മതി-SSLC Result Analyser -II)
 ഇനി നിങ്ങള്‍ക്ക് വേണ്ട റിപ്പോര്‍ട്ടുകള്‍ ആവശ്യാനുസരണം ജനറേറ്റ് ചെയ്യാം.
 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder