കേരളത്തിലെ നിലവിലെ വോട്ടര്‍ പട്ടികയില്‍
പേരുള്ള വോട്ടര്‍മാരുടെ കാര്‍ഡുകള്‍ പുതുക്കുന്നതിനവസരം. നിലവിലുള്ള
കാര്‍ഡിന് പകരംPVC Elector ID Card ആക്കി മാറ്റാവുന്നതാണ്. ഓണ്‍ലൈനായി ഈ
പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതോടൊപ്പം നിലവിലെ കാര്‍ഡുകളിലെ തെറ്റുകള്‍
തിരുത്തുന്നതിനും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനും അവസരം
ലഭിക്കും. കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരിയുടെ ഒദ്യോഗിക
വെബ്‌പോര്‍ട്ടലില്‍ ഇതിനുള്ള ലിങ്ക് ലഭ്യമാണ്. ഇതിനായി താഴെപ്പറയുന്നവ കയ്യില്‍ കരുതുക
- നിലവിലുള്ള കാര്‍ഡിന്റെ നമ്പര്‍
- ആധാര്‍ കാര്‍ഡിന്റെ നമ്പര്‍
- പുതിയ കളര്‍ പാസ്‌പോര്‍ട്ട് ഫോട്ടോ ഡിജിറ്റല്‍ ഫോര്‍മാറ്റിലുള്ളത്(ലൈറ്റ് ബാക്ക്ഗ്രൗണ്ടിലായിരിക്കണം)
- മൊബൈല്‍ നമ്പര്‍
- നിലവിലെ കാര്‍ഡില്‍ മറ്റെന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പ്
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ അപ്‌ലോഡ്
ചെയ്യുന്നതിന് ഡിജിറ്റല്‍ രൂപത്തിലില്ലെങ്കില്‍ അതിന്റെ കോപ്പി ബൂത്ത്
ലെവല്‍ ഓഫീസര്‍ തെളിവെടുപ്പിന് വരുന്ന അവസരത്തില്‍ സമര്‍പ്പിച്ചാലും മതി.
ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ അതിന്മേല്‍ തെളിവെടുപ്പിനായി ആ
പ്രദേശത്തെ ബൂത്തിന്റെ ചുമതലയിലുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍ നിങ്ങളുടെ
വീട്ടിലെത്തും . ബന്ധപ്പെട്ട രേഖകളുടെ ശരി പകര്‍പ്പ് അദ്ദേഹത്തിന്
സമര്‍പ്പിക്കണം. ഫോട്ടോ അപ്‌ലോഡ് ചെയ്യാത്തവര്‍ അതിന്റെ കോപ്പിയും
സമര്‍പ്പിക്കേണ്ടി വരും. പുതിയ കാര്‍ഡിന് പത്ത് രൂപ നല്‍കേണ്ടി വരും .
കമ്പ്യൂട്ടര്‍ പരിജ്ഞാനം കുറഞ്ഞവര്‍ക്കായി ജില്ലാ കളക്ട്രേറ്റുകളിലും
താലൂക്ക് ആസ്ഥാനങ്ങളിലും അക്ഷയകേന്ദ്രങ്ങള്‍ വഴിയോ രജിസ്റ്റര്‍
ചെയ്യാവുന്നതാണ്
ഫോട്ടോയുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം ഇവിടെ
ഇതോടൊപ്പം തന്നെ നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പുതുതായി പേരുകള്‍ ഉള്‍പ്പെടുത്തുന്നതിനും അവസരം ലഭിക്കുന്നതാണ്
നിലവിലുള്ള കാര്‍ഡ് പുതുക്കാനാഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ