> DA Arrear Processing & Merging | :

DA Arrear Processing & Merging

Salary Matters - Processing - Arrear- DA- D.A Arrear എന്നതാണ്  അരിയേഴ്‌സ് പ്രോസസ് ചെയ്യുന്നതിനുള്ള ആദ്യ സ്‌റ്റെപ്പ്.

DDO Code, Bill Type എന്നിവ സെലക്ട് ചെയ്യുക .തുടർന്ന് select the relevant da order against which da arrear to be processed  എന്നതിന്  നേരെയുള്ള  ചെക്ക്  ബോക്സിൽ  ടിക്ക്  നൽകുക അപ്പോൾ താഴെ processing period കാണാൻ കഴിയും.ബില്ലിലെ മുഴുവന്‍ പേര്‍ക്കും അരിയേഴ് പ്രോസസ് ചെയ്യുവാനുദ്ദേശിക്കുന്നുവെങ്കില്‍ All Employees എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത്, Submit ബട്ടണ്‍ ക്ലിക്ക് ചെയ്യാം. അരിയേഴ്‌സ് പ്രോസസ് ചെയ്യേണ്ടത് മുഴുവന്‍ പേര്‍ക്കുമല്ലെങ്കില്‍ Select Employees എന്ന ബട്ടണ്‍ ആണ് ക്ലിക്ക് ചെയ്യേണ്ടത്.
Select Employees ക്ലിക്ക് ചെയ്യുമ്പോള്‍ എംപ്ലോയീസിന്റെ പേരുള്ള ലിസ്റ്റ് ഓരോ പേരിനൊപ്പവും ചെക്ക് ബോക്‌സ് സഹിതം പ്രത്യക്ഷപ്പെടും. അരിയേഴ്‌സ് പ്രോസസ് ചെയ്യേണ്ടവരുടെ പേരിന് നേരെയുള്ള ചെക്ക് ബോക്‌സില്‍ ക്ലിക്ക് ചെയ്ത് Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
അരിയേഴ്‌സ് ശരിയാണോ എന്നറിയുന്നതിനും സ്‌റ്റേറ്റ്‌മെന്റ് എടുക്കന്നതിനും
Salary Matters - Bills & Schedules - Arrear- DA Arrear bill എന്നതാണ്  ഇതിനുള്ള മാര്‍ഗ്ഗം ഇതില്‍ D.D.O Code, Processed Month എന്നിവ ചേര്‍ക്കുക. (Processed Month എന്നതില്‍ അരിയേഴ്‌സ് കണക്കു കൂട്ടേണ്ടതായ മാസമല്ല, പ്രോസസ് ചെയ്ത മാസമാണ് ചേര്‍ക്കേണ്ടത് എന്നത് ശ്രദ്ധിക്കുക. Bill Typeല്‍ Inner Bill എന്നതാണ് ക്ലിക്ക് ചെയ്യേണ്ടത്.  സ്‌റ്റേറ്റ്‌മെന്റിന്റെ പ്രിന്റ്
ഔട്ട്  ബില്ലിനോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്.
പ്രോസസ് ചെയ്ത അരിയേഴ്‌സ് ശമ്പളബില്ലിലൂടെ പി.എഫ് ല്‍ ലയിപ്പിക്കുന്നതിന്
( Merge Arrear  with Salary)
അരിയര്‍ സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍, പ്രോസസ് ചെയ്ത അരിയേഴ്‌സ് ശമ്പള ബില്ലിലൂടെ പി.എഫില്‍ ലയിപ്പിക്കേണ്ടതുണ്ട്. അതിനായി Salary Matters - Arrears- Merge Arrears with Salary എന്ന മാര്‍ഗ്ഗം സ്വീകരിക്കുക 

ഈ  പേജിൽ  DDO Code സെലക്ട് ചെയ്യണം. Arrear Processed Year എന്നതില്‍ അരിയേഴ്‌സ് പ്രോസസ് ചെയ്ത മാസവും (JANUARY) Arrear to be merged with Salary for the Yearഎന്നതില്‍ അരിയേഴ്‌സ് ഏത് മാസത്തെ (JANUARY) ശമ്പളത്തിലാണ് ലയിപ്പിക്കേണ്ടത് എന്നതും ചേര്‍ക്കുക. Arrear Processed Year എന്ന വരി ചേര്‍ക്കുമ്പോള്‍ വെള്ള കളങ്ങളില്‍ Bill Details തെളിയും.ഇതിന്റെ വലത് അറ്റത്തുള്ള ചെക്ക് ബോക്‌സില്‍ (Credit to GPF through salary Bill ) ടിക് ചെയ്ത് Proceed ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മെര്‍ജിംഗ് പൂര്‍ത്തിയായി.

 

ഇത് സംബന്ധിച്ച മെസ്സേജ് ഈ വിന്‍ഡോയില്‍ താഴെ ഇടത് ഭാഗത്ത് പ്രത്യക്ഷപ്പെടും. Arrear to be merged with Salary for the Year എന്ന വരിയില്‍ ചേര്‍ത്ത മാസത്തെ ബില്‍ പ്രോസസ് ചെയ്യുമ്പോള്‍ Allowance ലും Deductionsലും ഈ അരിയേഴ്‌സ് തുക കാണിക്കും
റിട്ടയർ / റിലിവ്  ചെയ്ത  ഒരാളുടെ DA Arrear  നമുക്ക്  Process ചെയ്യാം
സ്ക്രീൻ ഷോട്ട് നോക്കുക
                                                                       

                                                                                

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder