2014-15 വർഷത്തെ LSS USS സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കേണ്ടത് Online
ആയാണ്. കഴിഞ്ഞ വർഷത്തേതു പോലെ ഈ വർഷവും
പരീക്ഷാഭവന്റെ LSSUSS
സ്കോളര്‍ഷിപ്പ് Data Entry വെബ്സൈറ്റ് തയ്യാറായിട്ടുണ്ട്. കൂടുതല്‍
വിവരങ്ങള്‍ താഴെ തന്നിരിക്കുന്നുഓണ്ലൈന് ഡാറ്റ എന്‍ട്രി 12-01-2015 ന്
ആരംഭിക്കുന്നതാണ്. അതിനു ശേഷം മാത്രമേ സ്കൂളുകള്‍ക്ക് ഡാറ്റ എന്‍ട്രി
ചെയ്യാന്‍ സാധിക്കു.
- LSS പരീക്ഷ 2015 ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ.
- USS പരീക്ഷ - 2015 ഫെബ്രുവരി 21 ശനിയാഴ്ച - പേപ്പര്‍ 1 രാവിലെ 10.15 മണി മുതല്‍ 12.00 മണി വരെ, പേപ്പര്‍ 2 - 1.15 മുതല്‍ 3 മണി വരെ.
- പരീക്ഷാ കേന്ദ്രമായ സ്കൂളിലെ HM ആയിരിക്കും ചീഫ് സൂപ്രണ്ട്.
- മെയ് 31 ന് അകം ഫലപ്രഖ്യാപനം നടത്തുന്നതാണ്.
- ഹാള്‍ ടിക്കറ്റ് പരിക്ഷാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യേണ്ടത് 09-02-2015 ന് മുമ്പ് ആണ്
LSS പരീക്ഷ
- മുന്നു ഭാഗങ്ങളിലും (വിഭാഗം A-50 മാർക്ക്, വിഭാഗം B-30 മാർക്ക്, വിഭാഗം C-20 മാർക്ക്) നേടുന്ന സ്കോറുകള്‍ പരിശോധിച്ചാണ് ഓവറോള്‍ കണക്കാക്കുന്നത്. 70ശതമാനത്തിനു മുകളില്‍ A ഗ്രേഡ്, 50-69 ശതമാനം B ഗ്രേഡ്, 50 ശതമാനത്തില്‍ താഴെ C ഗ്രേഡ് ആയിരിക്കും.
- SC ST OEC വിഭാഗക്കാര്‍ക്ക് ആര്‍ക്കും തന്നെ ഉപജില്ലാ തലത്തില്‍ എ ഗ്രേഡ് ലഭിക്കുന്നില്ലെങ്കില്‍ ഈ വിഭാഗത്തിലെ ഏറ്റവും കൂടിയ സ്കോര്‍ നേടിയ കുട്ടിയെ സ്കോളര്‍ഷിപ്പിനായി പരിഗണിക്കുന്നതാണ്(കുറഞ്ഞത് ബി ഗ്രേഡ് എങ്കിലും നേടിയിരിക്കണം)
- വിഭാഗം A - പ്രവര്‍ത്തനാധിഷ്ഠിത ചോദ്യങ്ങളായിരിക്കും.
- വിഭാഗം B യില്‍ ഉയര്‍ന്ന ചിന്താശേഷി വേണ്ട തരത്തിലുള്ള മള്‍ട്ടിപ്പിള്‍/ വസ്തു നിഷ്ഠ ചോദ്യങ്ങള്‍ ഉണ്ടായിരിക്കും.
- വിഭാഗം C പോര്‍ട്ട ഫോളിയോ വിലയിരുത്തല്‍ - മലയാളം നോട്ടു പുസ്തകം മാത്രം. പരിസരപഠനം : നോട്ടു പുസ്തകവും പാഠ പുസ്തകത്തിലെ രേഖപ്പെടുത്തലുകളും മാത്രം. ഗണിതം : നോട്ടു പുസ്തകം മാത്രം.
- ഈ വര്‍ഷത്തെ ഒന്നാം ടേം പരീക്ഷയില്‍ കുറഞ്ഞത് B ഗ്രേഡ് എങ്കിലും നേടിയവര്‍ക്ക് LSS പരീക്ഷയില്‍ പങ്കെടുക്കാം.
USS പരീക്ഷ
- ഈ വര്‍ഷത്തെ ഒന്നാം ടേം പരീക്ഷയില്‍ ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിലാണ് USS പരീക്ഷയ്ക്ക് കുട്ടികളെ തെരെഞ്ഞെടുക്കുന്നത്. രണ്ട് മാനദണ്ഡങ്ങളനുസരിച്ചാണ് കുട്ടികളെ തെരെഞ്ഞെടുക്കേണ്ടത്. മാനദണ്ഡം 1. ഒന്നാം ടേം പരീക്ഷയില്‍ ഭാഷാ ശാസ്ത്ര വിഷയങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും A ഗ്രേഡ്. മാനദണ്ഡം 2 ഭാഷാ വിഷയങ്ങളില്‍ മൂന്ന് പേപ്പറുകള്‍ക്ക് A ഗ്രേഡും ഒന്നിന് B ഗ്രേഡും. ശാസ്ത്ര വിഷയങ്ങളില്‍ രണ്ടിന് A ഗ്രേഡും ഒന്നിന് B ഗ്രേഡും. (കലാ കായിക പ്രവൃത്തിപരിചയ വിദ്യാരംഗം മേളകളില്‍ സബ്ജില്ലാ തലത്തില്‍ എ ഗ്രേഡ്/ഒന്നാം സ്ഥാനം നേടിയവര്‍ക്ക് മാത്രമാണ് മാനദണ്ഡം 2 ബാധകമാവുക)
- USS പരീക്ഷ OMR രീതിയിലായിരിക്കും നടത്തുക
- USS പരീക്ഷയ്ക്ക് 2 പേപ്പറുകള്‍ ഉണ്ടായിരിക്കും
ശ്രദ്ധിക്കേണ്ടവ
- ഓണ്‍ലൈനായി കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യേണ്ടത് 12-01-2015 മുതല്‍ 17-01-2015 വരെ
- റിപ്പോര്‍ട്ടിന്റെ Print out എ ഇ ഒ ഓഫിസില്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി 19-01-2015
- LSS USS പരീക്ഷകള്‍ക്ക് ഫീസ് നല്‍കേണ്ടതില്ല.
- ആദ്യമായി സൈറ്റില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ User Name - S25457 (ക്യാപ്പിറ്റല്‍ S ടൈപ്പ് ചെയ്തതിനു ശേഷം സ്കൂള്‍ കോഡ് കൂടി ടൈപ്പ് ചെയ്യുന്നതാണ് User Name. പാസ്സ്വേഡും അതു തന്നെ)
- എല്ലാ ഡാറ്റയും എന്റര്‍ ചെയ്ത് Make Final Update ക്ലിക്ക് ചെയ്തു കഴിഞ്ഞതിനു ശേഷമാണ് ഹോം പേജിലെ ഇടതു വശത്തു കാണുന്ന Finish Report Submit Button ക്ലിക്ക് ചെയ്യേണ്ടത്.
- പാസ്സ്വേഡ് റീസെറ്റ് ചെയ്യല്‍, സെന്റര്‍ മാറ്റം തുടങ്ങിയവ AEO ഓഫീസുമായി ബന്ധപ്പെട്ടാണ് നടത്തേണ്ടത്.
- ഏതെങ്കിലും കുട്ടിയെ അഡ്മിഷന് നമ്പര്‍ മുതലായവ എഡിറ്റു ചെയ്യണമെങ്കില്‍ ആ കുട്ടിയെ പൂര്‍ണ്ണമായും Delete ചെയ്ത ശേഷം വീണ്ടും എന്റര്‍ ചെയ്യാവുന്നതാണ്.
- അഡ്മിഷന് നമ്പര്‍, പരീക്ഷ എന്നിവ ഒഴിച്ചുള്ള മറ്റ് ഡാറ്റ എഡിറ്റ് ചെയ്യണമെങ്കില്‍ Make Final ടിക്ക് ചെയ്യാതെ Update ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി
- Download ലെ ഫൈനല്‍ റിപ്പോര്‍ട്ട് പ്രിന്റ് എടുത്താണ് AEO ഓഫീസില്‍ സമര്‍പ്പിക്കേണ്ടത്.
LSS USS DATA ENTRY
LSS USS Login എന്ന
ലിങ്കില്‍ ക്ലിക്ക് ചെയ്താൽ Data Entry സൈറ്റിലേക്ക്
പ്രവേശിക്കാവുന്നതാണ്. താഴെ കാണുന്നതാണ് LSS USS ഡാറ്റ എന്‍ട്രി സൈറ്റിന്റെ
ലോഗിന്‍ പേജ്. ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ User Name - S25457
(ക്യാപ്പിറ്റല്‍ S ടൈപ്പ് ചെയ്തതിനു ശേഷം സ്കൂള്‍ കോഡ്
കൂടി ടൈപ്പ് ചെയ്യുന്നതാണ് User Name. പാസ്സ്വേഡും അതു തന്നെ) എന്ന
രീതിയിലാണ് നല്‍കേണ്ടത്.
ഇപ്രകാരം User Name, Password എന്നിവ നല്കി സൈറ്റില്‍ പ്രവേശിച്ചു
കഴിഞ്ഞാല്‍ പാസ്വേഡ് മാറ്റാനുള്ള പേജിലേക്കാണ് എത്തുന്നത്. താഴെ
കാണുന്നതാണ് പാസ്സ്വേഡ് Change ചെയ്യാനുള്ള പേജ്.
User Name : Login ചെയ്തപ്പോള്‍ നല്കിയ User Name (Example :S25401)
New Password : മാറ്റിക്കൊടുക്കുന്ന പുതിയ പാസ്വേഡ്
Verify New Password : മാറ്റിക്കൊടുക്കുന്ന പുതിയ പാസ്വേഡ് ഒന്നു കൂടി ടൈപ്പ് ചെയ്യുക.
Current Password : Login ചെയ്ത് കയറിയപ്പോള്‍ കൊടുത്ത പാസ്സ്വേഡ്(Example :S25401)
ഇത്രയും നല്കിയ ശേഷം Change Password എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
പാസ്സ്വേഡ് മാറ്റിക്കഴിഞ്ഞാല്‍ താഴെ കാണുന്നതു പോലുള്ള ഡാഷ് ബോഡ് പേജിലേക്ക് എത്തിച്ചേരുന്നു.
ഇവിടെ കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യാന്‍ Registration എന്ന പേജില്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്നതാണ് കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യാനുള്ള Data Entry പേജ്. ഈ പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്കി സേവ് ചെയ്യുക
- The Site Does NOT Accept Registration Now എന്നാണ് കാണുന്നതെങ്കില്‍ AEO ലെവലില്‍ നടത്തേണ്ട Admin Level Process ചെയ്തിട്ടില്ല എന്നുവേണം കരുതാന്‍. അങ്ങനെ വരുമ്പോള്‍ AEO Level Process കഴിയുന്നതു വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.
കുട്ടികളെ Save ചെയ്യാനുള്ള സ്റ്റെപ്പുകള്‍ താഴെ കൊടുത്തിരിക്കുന്നു.
Step -1- ഡാറ്റ എന്‍ട്രി പേജില്‍ കുട്ടിയുടെ Details ചേര്‍ക്കുന്നു
Step -1- ഡാറ്റ എന്‍ട്രി പേജില്‍ കുട്ടിയുടെ Details ചേര്‍ക്കുന്നു
Step 2- കുട്ടിയുടെ ഡാറ്റ സേവ് ചെയ്യാന്‍ Submit ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നു.
Step 3 - കുട്ടിയെ രജിസ്റ്റര്‍ ചെയ്യാനുള്ള മെസ്സേജില്‍ OK ക്ലിക്ക് ചെയ്യുന്നു
Step 4 - സബ്മിറ്റ് ചെയ്ത കുട്ടിയുടെ Details save ചെയ്തതായി
കാണാം. പുതിയ കുട്ടിയെ ചേര്‍ക്കാനും സേവ് ചെയ്ത കുട്ടികളുടെ പേരുകള്‍
ലിസ്റ്റായി കാണാനും Reload ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നു.
എല്ലാ കുട്ടികളുടേയും പേരുകള്‍ എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ പേജിന്റെ
താഴെയായി കാണുന്ന Get a Report ക്ലിക്ക് ചെയ്ത് PDF ഫോര്‍മാറ്റിലുള്ള
റിപ്പോര്‍ട്ടിന്റെ പ്രിന്റ് എടുത്ത് പരിശോധിക്കാം. എല്ലാം കൃത്യമായിട്ടാണ്
എന്റര്‍ ചെയ്തിട്ടുള്ളത് എങ്കില്‍ ഓരോ കുട്ടിയുടേയും പേരിനു നേരെയുള്ള Make
Final ടിക്ക് മാര്‍ക്ക് നല്കി വലതു വശത്തെ Update ബട്ടണില്‍ ക്ലിക്ക്
ചെയ്യാവുന്നതാണ്. Update ചെയ്തു കഴിഞ്ഞാല്‍ പിന്നീട് എഡിറ്റിങ് നടത്താന്‍
കഴിയില്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.
pdf ഫോര്‍മാറ്റിലാണ് റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്യപ്പെടുന്നത്.
എല്ലാ കുട്ടികളേയും ശരിയായ രീതിയില്‍ Make Final ടിക്ക് ചെയ്ത് Update ചെയ്ത ശേഷം ഹോം പേജിന്റെ ഇടതു വശത്തു കാണുന്ന Finish Report എന്ന ഭാഗത്തുള്ള ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്കി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇങ്ങനെ ഒരു സ്കൂളിന്റെ ഡാറ്റ എന്‍ട്രി കണ്‍ഫേം ചെയ്ത ശേഷം ഹോം പേജിലെ
Downloads ല്‍ ക്ലിക്ക് ചെയ്ത്Final List of All Candidate ഡൗണ്‍ലോഡ്
ചെയ്തെടുത്ത് AEO ഓഫീസില്‍ നല്‍കുക
പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യേണ്ട കുട്ടികളുടെ വിവരങ്ങള്രജിസ്ട്രേഷന് ആവശ്യമുള്ള ക്രമത്തില്‍ തെറ്റു കൂടാതെ ശേഖരിക്കുന്നതിന് ഉപയോഗിക്കാവുന്ന Data Capture Format
LSS/USS ON LINE REGISTRATION
LSS/USS HELP PAGE
LSS/USS Notification 2014- 2015
LSS/USS Examination 2014-15 Help File