> ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് | :

ഓള്‍ ഇന്ത്യ എന്‍ട്രന്‍സ്

ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍/ പ്രീ ഡെന്റല്‍ എന്‍ട്രന്‍സിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഇതാ, അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പ്രധാന കാര്യങ്ങള്‍.
പ്രധാന തീയതികള്‍
ഓണ്‍ലൈന്‍ അപേക്ഷ: ഡിസംബര്‍ 31 വരെ വെബ്സൈറ്റ്:  www.aipmt.nic.in ഫീസ് അടയ്ക്കേണ്ട അവസാന തീയതി: ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വഴി ജനുവരിഒന്ന്; ഇ-ചലാന്‍ വഴി ജനുവരി രണ്ട്.ലേറ്റ്ഫീസോടെ ഓണ്‍ലൈന്‍ അപേക്ഷ: ജനുവരി 31 വരെ (ഫീസ് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴി ഫെബ്രുവരി ഒന്ന് വരെയും ഇ-ചലാന്‍ വഴി ഫെബ്രുവരി രണ്ടുവരെയും)
അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകുന്ന തീയതി: ഏപ്രില്‍ ഒന്ന്പരീക്ഷ: മേയ് മൂന്ന് ഫലപ്രഖ്യാപനം: ജൂണ്‍ അഞ്ചിനകം
പരീക്ഷാ ഘടന
. 180 ഒബ്ജെക്ടീവ് ചോദ്യങ്ങള്‍; ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജിഎന്നീ വിഷയങ്ങളില്‍നിന്ന് 45 വീതം.
. സമയം മൂന്നു മണിക്കൂര്‍; രാവിലെ 10 മുതല്‍ ഒന്നു വരെ.
. ശരിയുത്തരത്തിനു നാലു മാര്‍ക്ക്; തെറ്റെങ്കില്‍ ഒരു നെഗറ്റീവ് മാര്‍ക്ക്.
. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ, ബെംഗളൂരു,മുംബൈ, ഡല്‍ഹി, റിയാദ് എന്നിവയടക്കം 53 പരീക്ഷാകേന്ദ്രങ്ങള്‍.
ഫീസ്
പൊതു/ഒബിസി വിഭാഗങ്ങള്‍ : 1200 രൂപ; ലേറ്റ് ഫീസോടെ 2,400 രൂപപട്ടിക വിഭാഗം, വികലാംഗര്‍ : 650 രൂപ; ലേറ്റ് ഫീസോടെ 1,850 രൂപഫീസ് രണ്ടു തരത്തില്‍ അടയ്ക്കാം.
.ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എസ്ബിഐ, സിന്‍ഡിക്കറ്റ് ബാങ്ക്,ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം വഴി.
.മേല്‍പ്പറഞ്ഞ ബാങ്കുകളുടെ ശാഖയില്‍ ഫീസ് അടച്ച ശേഷം ഇ-ചലാന്‍ വഴി.
കൈവശം സൂക്ഷിക്കേണ്ട രേഖകള്‍
. ഫീസ് അടച്ചതിന്റെ രേഖ.
. ഓണ്‍ലൈനില്‍ അപേക്ഷിച്ച ശേഷമുള്ള കണ്‍ഫര്‍മേഷന്‍ പേജിന്റെ പകര്‍പ്പ്. ഇതു മുന്‍വര്‍ഷങ്ങളിലെപ്പോലെ അയച്ചുകൊടുക്കേണ്ടതില്ല.
അപേക്ഷാ വേളയില്‍ ശ്രദ്ധിക്കാന്‍
. ഓണ്‍ലൈന്‍ അപേക്ഷാ വേളയില്‍ ഫോട്ടോ, ഒപ്പ്, ഇടതു തള്ളവിരലടയാളം എന്നിവ ജെപിജി ഫോര്‍മാറ്റില്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം.
. ഇമേജ് സൈസ്: ഫോട്ടോ: 10- 100 കെബി, ഒപ്പും വിരലടയാളവും: 3- 20 കെബി.
സിബിഎസ്ഇ സഹായ കേന്ദ്രങ്ങള്‍ (ഓണ്‍ലൈന്‍ സമര്‍പ്പണത്തിനു സഹായിക്കാന്‍)തിരുവനന്തപുരം പട്ടം ആര്യ സെന്‍ട്രല്‍ സ്കൂള്‍കൊല്ലം ലേക്ഫോര്‍ഡ് സ്കൂള്‍കോട്ടയം തെള്ളകം ഹോളി ക്രോസ് വിദ്യാ സദന്‍കൊച്ചി വടുതല ചിന്മയ വിദ്യാലയതൃശൂര്‍ പൂച്ചട്ടി ഭവന്‍സ് വിദ്യാമന്ദിര്‍കോഴിക്കോട് സില്‍വര്‍ഹില്‍സ് പബ്ലിക് സ്കൂള്‍കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയലക്ഷദ്വീപ് കവരത്തി കേന്ദ്രീയ വിദ്യാലയ

ടോള്‍ ഫ്രീ നമ്പര്‍ : 1800118002
ഫോണ്‍ : 011 2205 9683

GUEST  PAGE

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder