പെന്‍ഷന്‍കാല
ജീവിതത്തിന് പിഎഫ് നിക്ഷേപം നീക്കിവെച്ചിട്ടുള്ള ഒരുപാടുപേരുണ്ട്.
റിട്ടയര്‍മെന്റ് ജീവിതത്തിന് ഉപയോഗപ്പെടുത്താമെന്ന കണക്കുകൂട്ടലില്‍ പലരും
അത്യാവശ്യമുണ്ടായിട്ടുപോലും പിഎഫ് തുക ഇതുവരെ
പിന്‍വലിച്ചിട്ടുപോലുമില്ല. നിക്ഷേപിച്ച തുക പിന്‍വലിക്കാതെ
റിട്ടയര്‍മെന്റ് ജീവിതത്തിന് ഉപയോഗപ്പെടുത്താമെന്നാണ് ഇവരുടെ പ്രതീക്ഷ.
എന്നാല്‍ നിലവിലെ പണപ്പെരുപ്പനിരക്കുകളും ഉയര്‍ന്ന ജീവിതചെലവും
താങ്ങാന്‍പിഎഫ്നിക്ഷേപത്തിന് കഴിയുമോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
5560വയസ്സില്‍വിരമിക്കുന്നഒരാള്‍ക്ക്തുടര്‍ന്നുള്ള(20വര്‍ഷക്കാലത്തെയെങ്കിലും)
ജീവിതത്തിന്ഇപ്പോള്‍നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന തുക അപര്യാപ്തമാണ്.
ജോലിചെയ്യാന്‍
തുടങ്ങുന്നകാലംമുതലാണ് പിഎഫ് നിക്ഷേപവും തുടങ്ങുന്നത്. 25 വയസ്സില്‍
ജോലിതുടങ്ങുന്നയാള്‍ പ്രതിമാസം 5000 രൂപവെച്ച് പിഎഫില്‍
നിക്ഷേപിക്കുന്നുവെന്നിരിക്കട്ടെ. അതോടൊപ്പംതന്നെ തൊഴിലുടമയുടെ വിഹിതവും
ചേര്‍ത്ത് 35 വര്‍ഷത്തിന് ശേഷം റിട്ടയര്‍ചെയ്യുമ്പോള്‍ 6.9 കോടിയോളം
രൂപയാണ് ലഭിക്കുക. (ഓരോവര്‍ഷവും ശമ്പളത്തില്‍ ഉണ്ടാകുന്ന എട്ട് ശതമാനം
വര്‍ധനവും പിഎഫില്‍നിന്ന് ലഭിക്കുന്ന ശരാശരി 8.5 ശതമാനം നേട്ടവും കൂടി
കണക്കാക്കിയാണ് ഈ നിഗമനത്തിലെത്തിയിട്ടുള്ളത്).
6.9 കോടി രൂപയോ!6.9 കോടി രൂപയോ! ഇത് വലിയ തുകയല്ലേയെന്ന് വിചാരിച്ചേക്കാം. നിലവില്‍ പ്രതിമാസം 50,000 രൂപ ജീവിതചെലവുള്ള ഒരാള്‍ക്ക് ഏഴ് ശതമാനം പണപ്പെരുപ്പനിരക്ക് കൂടി ചേരുമ്പോള്‍ 35 വര്‍ഷത്തിന്‌ശേഷം മാസംതോറും വരുന്ന ചെലവ് 5.34 ലക്ഷം രൂപയാണ്. അതുകേട്ട് ഞെട്ടേണ്ട. കഴിഞ്ഞകാലത്തെയും ഇപ്പോഴത്തേയും ജീവിതചെലവുകള്‍ താരതമ്യം ചെയ്താല്‍ ഇക്കാര്യം ബോധ്യമാകും.
ഈ സാഹചര്യത്തില്‍ 10.5 കോടി രൂപയെങ്കിലും ഉണ്ടെങ്കിലേ വലിയ അല്ലലില്ലാതെ റിട്ടയര്‍മെന്റ് ജീവിതം മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂ. നിലവില്‍ ലഭിക്കുന്ന 6.9 കോടി തുക 12വര്‍ഷത്തെ ജീവിതത്തിനേ തികയൂ. 72 വയസ്സിനപ്പുറം ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് പണമുണ്ടാകില്ലെന്ന് ചുരുക്കം.
യഥാസമയം തുടര്‍ച്ചയായി നിക്ഷേപിക്കുന്ന പിഎഫില്‍നിന്നാണ് ഇത്രയും തുക ലഭിക്കുക. എന്നാല്‍, ജോലി മാറുന്നതുകൊണ്ടോ, മറ്റ് ആവശ്യങ്ങള്‍ക്ക് പണം പിന്‍വലിക്കുന്നതുകൊണ്ടോ പലരുടെയും നിക്ഷേപതുകയില്‍ കുറവ് വരാറുണ്ട്. ആഗോളവ്യാപകമായി 25 രാജ്യങ്ങളില്‍ നടത്തിയ സര്‍വേ പ്രകാരം റിട്ടയര്‍മെന്റ് നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും പിന്‍നിരയിലാണ്. അമേരിക്കന്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടിങ് സ്ഥാപനമായ മേഴ്‌സറാണ് സര്‍വേ നടത്തിയത്.
ബാങ്ക് റിക്കറിങ് ഡെപ്പോസിറ്റ്, ഉയര്‍ന്ന റേറ്റിങ് ഉള്ള മ്യൂച്വല്‍ ഫണ്ട്, നാഷ്ണല്‍ പെന്‍ഷന്‍ സ്‌കീം, പിപിഎഫ് തുടങ്ങിയ ഏതെങ്കിലും നിക്ഷേപസാധ്യതകള്‍ക്കൂടി വിലയിരുത്തി ദീര്‍ഘകാല ലക്ഷ്യത്തോടെ ഇപ്പോള്‍തന്നെ നിക്ഷേപം തുടങ്ങുന്നതാണ് ഉചിതം.