സംസ്ഥാന ജീവനക്കാര്‍ക്കും എയ്ഡസ്
സ്‌കൂള്‍ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്കും
അഡ്‌ഹോക്ക് ബോണസും സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സും അനുവദിച്ച്
ഉത്തരവായി. പ്രതിമാസം 18,150 രൂപയില്‍ കവിയാത്ത ശമ്പളം വാങ്ങുന്നവര്‍ക്ക്
ബോണസിന് അര്‍ഹത ഉണ്ടായിരിക്കും. 3,500 രൂപയായിരിക്കും ബോണസായി
നല്‍കുന്നത്. ബോണസിനര്‍ഹതയില്ലാത്തവര്‍ക്ക് 2200 രൂപ സ്‌പെഷ്യല്‍
ഫെസ്റ്റിവല്‍ അലവന്‍സായി നല്‍കും.
അടിസ്ഥാന ശമ്പളം, പേഴ്‌സണല്‍ പേ, സ്‌പെഷ്യല്‍ പേ, സ്‌പെഷ്യല്‍ അലവന്‍സ്,
ഡി.എ എന്നിവ ഉള്‍പ്പെടുന്നതാണ് ശമ്പളമായി കണക്കാക്കുന്നത്.
എച്ച്.ആര്‍.എയും കോമ്പന്‍സേറ്ററി അലന്‍സും ബോണസ് കണക്കാക്കുമ്പോള്‍ ശമ്പള
ഇനത്തില്‍ ഉള്‍പ്പെടുത്തുകയില്ല. ബോണസിനോ സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍
അലവന്‍സോ ലഭിക്കാത്ത പെന്‍ഷന്‍കാര്‍ക്ക് 670 രൂപയും പ്രോ റേറ്റാ
പെന്‍ഷന്‍കാര്‍ക്കും ഫാമിലി പെന്‍ഷന്‍കാര്‍ക്കും 600 രൂപ വീതവും ഫാമിലി,
എക്‌സ്‌ഗ്രേഷ്യാ, പേഴ്‌സണല്‍ സ്റ്റാഫ്, പാര്‍ട്ട്‌ടൈം കണ്ടിജന്റ്
പെന്‍ഷന്‍കാര്‍ക്ക് 550 രൂപാ നിരക്കിലും പാര്‍ട്ട് ടൈം കണ്ടിജന്റ് ഫാമിലി
പെന്‍ഷന്‍കാര്‍ക്കും കംപാഷണേറ്റ് അലവന്‍സ് പെന്‍ഷന്‍കാര്‍ക്ക് 480 രൂപാ
നിരക്കിലുമാണ് സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സ്. സ്‌കൂള്‍
കൗണ്‍സലേഴ്‌സ് - 840 രൂപ, ആശാ വര്‍ക്കേഴ്‌സ് - 900, അംഗന്‍വാടി/ബാലവാടി
അദ്ധ്യാപകര്‍, വര്‍ക്കര്‍മാര്‍ - 900, അംഗന്‍വാടി/ബാലവാടി
ഹെല്‍പ്പര്‍മാര്‍, ആയമാര്‍ - 900, അംഗന്‍വാടി/ബാലവാടി കണ്‍വീനര്‍മാര്‍ -
670, സ്വീപ്പേഴ്‌സ് - 670, ആയൂര്‍വേദ ഡിസ്‌പെന്‍സറികളിലെ കഷായ ജോലിക്കാര്‍
- 550, സ്‌പെഷ്യല്‍ മെസ്സഞ്ചേഴ്‌സ് - 900 രൂപ, ഏകാംഗ സ്‌കൂളുകളിലെ
അദ്ധ്യാപകന്‍/ആയ - 1000 രൂപ. പി.ടി.എ നടത്തുന്ന പ്രീ-പ്രൈമറി സ്‌കൂളിലെ
അദ്ധ്യാപകര്‍, ആയമാര്‍ - 800 രൂപ, പ്രീ-പ്രൈമറി സ്‌കൂളുകളിലെ
പാചകത്തൊഴിലാളികള്‍ - 1000 രൂപ, സ്‌പെഷ്യല്‍ സ്‌കൂളുകളിലെ
അദ്ധ്യാപകര്‍/അനദ്ധ്യാപകര്‍ - 500 രൂപ, ആഭ്യന്തര വകുപ്പില്‍
ദിവസവേതനത്തില്‍ പണിയെടുക്കുന്ന ഹോം ഗാര്‍ഡുകള്‍ക്കും വിവിധ വകുപ്പുകളില്‍
ദിവസവേതനത്തിന് ജോലി ചെയ്യുന്നവര്‍ക്കും എസ്.ടി.പ്രമോട്ടര്‍മാര്‍ക്കും
ടൂറിസം വകുപ്പിലെ ലൈഫ് ഗാര്‍ഡുകള്‍ക്കും 910 രൂപ നിരക്കിലും സ്‌പെഷ്യല്‍
ഫെസ്റ്റിവല്‍ അലവന്‍സ് ലഭിക്കും.
ഓണം അഡ്വാന്‍സ്
എല്ലാ സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പരമാവധി 10,000 രൂപ വരെ ഓണം അഡ്വാന്‍സായി
നല്‍കും. അഞ്ച് തുല്യ തവണകളായി തുക തിരിച്ചുപിടിക്കും. അഡ്വാന്‍സ് തുക
സെപ്തംബര്‍ മൂന്ന് മുതല്‍ വിതരണം ചെയ്യും. ചുവടെ പറയുന്ന വിഭാഗം
ജീവനക്കാര്‍ക്ക് 2000 രൂപ നിരക്കില്‍ ഓണം അഡ്വാന്‍സ് നല്‍കും.
പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍, അഗ്രിക്കള്‍ച്ചര്‍ ഫാമുകളിലെ
സ്ഥിരം തൊഴിലാളികള്‍, എന്‍.എം.ആര്‍.തൊഴിലാളികള്‍, എല്ലാ വകുപ്പുകളിലെയും
സീസണല്‍ തൊഴിലാളികള്‍, എല്ലാ വകുപ്പുകളിലെയും സ്ഥിരം തൊഴിലാളികള്‍,
ആലപ്പുഴയിലെ ഡ്രഡ്ജര്‍ തൊഴിലാളികളും പൊതുമരാമത്ത് വകുപ്പിലെ റീജിയണല്‍
വര്‍ക്ക്‌ഷോപ്പിലെ തൊഴിലാളികളും, കുടുംബാസൂത്രണ സന്നദ്ധ പ്രവര്‍ത്തകര്‍,
അംഗന്‍വാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും, സി.എല്‍.ആര്‍ തൊഴിലാളികള്‍,
കൃഷി, മൃഗസംരക്ഷണ, ഡയറി വകുപ്പുകളിലെ താത്കാലിക തൊഴിലാളികള്‍, മൗണ്ടഡ്
പോലീസ് വിങിലെ ഗ്രാസ് കട്ടേഴ്‌സ്.
Downloads
|
Adhoc Bonus and Special Festival Allowance.GO(P)No 367/2014/Fin Dated 25/08/2014 |
Onam Advance to Employees. GO(P) No.368/2014/Fin Dated 25/08 /2014 |
HELP FILE |