ഗണിതശാസ്ത്ര
പ്രതിഭകളെ സ്കൂള്‍ തലത്തിലേ കണ്ടെത്താനുള്ള ഗണിതശാസ്ത്ര ഒളിംപ്യാഡില്‍
പങ്കെടുക്കാന്‍ ഇപ്പോള്‍ അവസരം. കേന്ദ്ര അണുശക്തിവകുപ്പിനു കീഴിലെ
നാഷനല്‍ബോര്‍ഡ് ഓഫ് ഹയര്‍ മാത്തമാറ്റിക്സ് (എന്‍ബിഎച്ച്എം) ഡിസംബര്‍ ഏഴിനു
നടത്തുന്ന മേഖലാതല മല്‍സരത്തിലേക്കു 10, 11 ക്ളാസ് വിദ്യാര്‍ഥികള്‍ക്ക്
അപേക്ഷിക്കാം.
തിരുവനന്തപുരം,
കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട,കോട്ടയം, ചങ്ങനാശേരി, ആലപ്പുഴ,എറണാകുളം,
കോതമംഗലം,ഇരിങ്ങാലക്കുട, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,
കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് ഒന്നുമുതല്‍ നാലുവരെയാണു പരീക്ഷ.
പുതിയ കേന്ദ്രങ്ങള്‍ക്കുള്ള അപേക്ഷകളും പരിഗണിക്കും. കൃത്യമായ സിലബസ്
ഇല്ലെങ്കിലും പ്ളസ് ടു തല ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം.
മുന്‍വര്‍ഷചോദ്യക്കടലാസുകള്‍ക്കു വെബ്സൈറ്റ്: www.hbcse.tifr.res.in/olympiads
മേഖലാ മല്‍സരത്തില്‍ മുന്നിലെത്തുന്ന ആദ്യ അഞ്ചുപേര്‍ക്കുകേരള ശാസ്ത്ര,
സാങ്കേതിക, പരിസ്ഥിതി കൌണ്‍സിലില്‍നിന്ന്5,000 രൂപ വീതം പാരിതോഷികവും പ്രഫ.
സി.എസ്. വെങ്കട്ടരാമന്‍മെമ്മോറിയല്‍ പ്രൈസും ലഭിക്കും. മേഖലാതല
മല്‍സരങ്ങളുടെ രജതജൂബിലി വര്‍ഷം പ്രമാണിച്ചുള്ള പ്രത്യേക
സമ്മാനങ്ങളുമുണ്ട്.
മേഖലാതലത്തിലെ
ആദ്യ 20 പേര്‍ക്കു ഫെബ്രുവരിയില്‍ കൊച്ചി സര്‍വകലാശാലയില്‍ നടക്കുന്ന
ദേശീയ ഗണിതശാസ്ത്ര ഒളിംപ്യാഡില്‍ പങ്കെടുക്കാം. മെറിറ്റ്
സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും.
ദേശീയതലത്തിലെ
ആദ്യ 30പേരെ ഉള്‍പ്പെടുത്തി പരിശീലനക്യാംപ് നടത്തി, അതില്‍
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു തായ്ലന്‍ഡില്‍ രാജ്യാന്തര ഗണിതശാസ്ത്ര
ഒളിംപ്യാഡില്‍ പങ്കെടുക്കാം. ദേശീയതല വിജയികള്‍ക്ക്ഉന്നതപഠനത്തിന്
എന്‍ബിഎച്ച്എം സ്കോളര്‍ഷിപ്പുമുണ്ട്.അപേക്ഷിക്കേണ്ട വിധം: നിശ്ചിത
അപേക്ഷാഫോമില്ല.സ്കൂള്‍ പ്രധാനാധ്യാപകര്‍ വിദ്യാര്‍ഥികളുടെ പേര്, ക്ളാസ്,
വീട്ടുമേല്‍വിലാസം, ഫോണ്‍ നമ്പര്‍,ഇ-മെയില്‍ വിലാസം, പരീക്ഷ എഴുതാന്‍
ആഗ്രഹിക്കുന്ന കേന്ദ്രം എന്നീ വിവരങ്ങളോടെ അപേക്ഷകള്‍ അയച്ചാല്‍ മതി.
Regional Co-ordinator,INMOഎന്ന പേരില്‍ എസ്ബിടികുസാറ്റ് (കൊച്ചി സര്‍വകലാശാല)ക്യാംപസ് ശാഖയില്‍ മാറാവുന്ന 50 രൂപയുടെ ഡിഡിയും ഒപ്പംവേണം. അവസാന തീയതി: ഒക്ടോബര്‍ 20. അപേക്ഷ അയയ്ക്കേണ്ട വിലാസം: Dr. P.M. Mathew, JointCo- ordinator (INMO), St.Joseph’s College, Devagiri,Calicut - 673 008. ഫോണ്‍:0495 6515011.
Regional Co-ordinator,INMOഎന്ന പേരില്‍ എസ്ബിടികുസാറ്റ് (കൊച്ചി സര്‍വകലാശാല)ക്യാംപസ് ശാഖയില്‍ മാറാവുന്ന 50 രൂപയുടെ ഡിഡിയും ഒപ്പംവേണം. അവസാന തീയതി: ഒക്ടോബര്‍ 20. അപേക്ഷ അയയ്ക്കേണ്ട വിലാസം: Dr. P.M. Mathew, JointCo- ordinator (INMO), St.Joseph’s College, Devagiri,Calicut - 673 008. ഫോണ്‍:0495 6515011.
ഇമെയില്‍:
mathew devagiri@gmail.com കൂടുതല്‍ വിവരങ്ങള്‍ക്ക്: Dr.A. Vijaykumar,
Regional Co- ordinator, INMO, DEPARTMENT of MATHEMATICS,Cochin
University of Science& Technology, kochin-682022ഫോണ്‍: 0484 2577518.
ഇമെയില്‍:vambat@gmail.com