എയ്ഡഡ്
സ്കൂള്‍ അധ്യാപക, അനധ്യാപക നിയമനങ്ങളില്‍ കര്‍ശന നിബന്ധനകള്‍
ഉള്‍പ്പെടുത്തി കേരള വിദ്യാഭ്യാസച്ചട്ടം പരിഷ്കരിച്ചു സര്‍ക്കാര്‍
ഉത്തരവിറങ്ങി. ഇനി സര്‍ക്കാര്‍ വിജ്ഞാപന ശേഷം മാത്രമേ ബന്ധപ്പെട്ട
തസ്തികകളില്‍ സ്കൂള്‍ മാനേജര്‍മാര്‍ക്കു നിയമനം നടത്താനാകൂ.
നിയമനത്തിനു യോഗ്യരായവരുടെ ലഭ്യത ഉറപ്പാക്കാനും ഒഴിവുകള്‍ നികത്താനും കാലാകാലങ്ങളില്‍ ഇക്കാര്യം സര്‍ക്കാരിലേക്കു റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ ചട്ടത്തിലെ 14-ാം അധ്യായത്തിലും ഭേദഗതി വരുത്തി. പ്രഥമാധ്യാപകന്‍ ക്ളാസ് ചുമതലയില്‍ നിന്നു മാറുമ്പോള്‍ ഉണ്ടാകുന്ന ഒഴിവ്, അവധി ഒഴിവ്, ഹ്രസ്വകാല ഒഴിവുകള്‍ എന്നിവയിലേക്കുള്ള നിയമനങ്ങള്‍ പൂര്‍ണമായും അധ്യാപക ബാങ്കില്‍ നിന്നായിരിക്കും. ചട്ടത്തില്‍ ഇതിനുള്ള ഭേദഗതിയും വരുത്തി.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമവും അധ്യാപക പാക്കേജും നടപ്പാക്കുന്നതിന്റെ ഭാഗമായി അധ്യാപക നിയമനം ഉള്‍പ്പെടെ കാര്യങ്ങളില്‍ ഇറക്കിയ ഗവ. ഉത്തരവുകളുടെ അടിസ്ഥാനത്തിലാണു കെഇആറില്‍ മാറ്റം വരുത്തിയത്. കുട്ടികളുടെ എണ്ണമനുസരിച്ച് അധിക തസ്തിക കണക്കാക്കി നിയമനം നടത്താന്‍ നിലവില്‍ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ക്ക് അവകാശമുണ്ടായിരുന്നു. നിയമന ഇന്റര്‍വ്യൂ ഉള്‍പ്പെടെ കാര്യങ്ങളില്‍ നിലവിലുള്ള ചട്ടങ്ങള്‍ പലപ്പോഴും പാലിച്ചിരുന്നുമില്ല. അതെല്ലാം അവസാനിപ്പിക്കാനാണു ഭേദഗതി. ഇനി ഒഴിവുകള്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് ചെയ്യുകയും അതനുസരിച്ചു സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുകയും ചെയ്യും.

സ്കൂളുകളില്‍
മേയ് 31ലെ കണക്കു പ്രകാരം സ്ഥിരം ഒഴിവോ, പ്രതീക്ഷിത ഒഴിവോ ഉണ്ടെങ്കില്‍
സ്കൂള്‍ മാനേജരും പ്രഥമാധ്യാപകനും വിദ്യാഭ്യാസ വകുപ്പില്‍ ഏഴു ദിവസത്തിനകം
റിപ്പോര്‍ട്ട് ചെയ്യണം. വിദ്യാഭ്യാസ ഓഫിസര്‍മാര്‍ പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ക്ക് ഇതു റിപ്പോര്‍ട്ട് ചെയ്യണം. ഡിപിഐ ജില്ല, കാറ്റഗറി
അടിസ്ഥാനത്തില്‍ ഒഴിവുകളുടെ പട്ടിക തയാറാക്കി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം
തൊട്ടടുത്ത വര്‍ഷം ഏപ്രില്‍ 30നു മുന്‍പു വിജ്ഞാപനം ചെയ്യണം. തുടര്‍ന്നു
ലഭിക്കുന്ന അപേക്ഷകളില്‍ നിന്നു യോഗ്യരായവരെ അധ്യയനവര്‍ഷാരംഭത്തില്‍
മാനേജര്‍ക്കു നിയമിക്കാം. ഇവര്‍ക്കു ജൂണ്‍ 30നകം ഓണ്‍ലൈനായി
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമനാംഗീകാരം നല്‍കും.
നിലവില്‍
ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ നല്‍കിയിരുന്ന നിയമനാംഗീകാരമാണ്
ഓണ്‍ലൈനായി ഡിപിഐ നല്‍കുക. അധ്യാപക ബാങ്കില്‍ നിന്നു നിയമനം
ലഭിക്കുന്നവര്‍ക്കു മാതൃവിദ്യാലയത്തിലല്ലാതെ താല്‍ക്കാലിക നിയമനം
ലഭിക്കുന്നിടങ്ങളില്‍ ഭാവിയില്‍ ജോലിക്ക് അവകാശമുണ്ടാകില്ലെന്നും
ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.