സിബിഎസ്ഇ,
ഐസിഎസ്ഇ സിലബസ് സ്കൂളുകള്‍ വിട്ട് കേരള സിലബസ് സ്കൂളുകളിലേക്ക്
വിദ്യാര്‍ഥികള്‍ തിരിച്ചുവരുന്ന പ്രവണതയേറി. പ്ളസ്ടുവിന് കണക്കിനും
ഊര്‍ജതന്ത്രത്തിനും രസതന്ത്രത്തിനും കൂടി ലഭിക്കുന്ന മാര്‍ക്കും പ്രവേശന
പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കും 50ഃ50 അനുപാതത്തില്‍ ചേര്‍ത്ത്
എന്‍ജിനിയറിങ് പ്രവേശനത്തിന് റാങ്ക് പട്ടിക തയാറാക്കാനും നഴ്സിങ്ങിനും
പാരമെഡിക്കല്‍ കോഴ്സുകള്‍ക്കും പ്രവേശന പരീക്ഷ ഒഴിവാക്കി യോഗ്യതാപരീക്ഷ
മാത്രം അടിസ്ഥാനമാക്കാനും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത
തീരുമാനത്തിന്റെ അനന്തരഫലമാണിത്. കേരള സിലബസ് സ്കൂളുകളില്‍ പ്ളസ് വണ്‍
പ്രവേശനത്തിന് കേരള സിലബസ് കുട്ടികള്‍ക്ക് വെയ്റ്റേജ് കൊടുക്കാനുള്ള കഴിഞ്ഞ
സര്‍ക്കാരിന്റെ തീരുമാനത്തിന്റെയും പ്രതിഫലനമാണിത്. പന്ത്രണ്ടാം ക്ളാസില്‍
മാര്‍ക്ക് നേടാന്‍ എളുപ്പം കേരള സിലബസ് ആണെന്നതിനാല്‍ കേന്ദ്ര സിലബസില്‍
പഠിക്കുന്നവര്‍ എന്‍ജിനിയറിങ് പ്രവേശന റാങ്കിങ്ങില്‍ പിന്നാക്കം പോവുകയാണ്.
നഴ്സിങ്, പാരമെഡിക്കല്‍ കോഴ്സുകളുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി.
പത്താം ക്ളാസ് വരെ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് സ്കൂളുകളില്‍ പഠിച്ച ശേഷം കേരള സിലബസ് സ്കൂളുകളില്‍ പ്ളസ് വണ്‍ പ്രവേശനത്തിന് ചേരാനെത്തുമ്പോള്‍ അവര്‍ പുറകിലാവും. കേരള സിലബസില്‍ എസ്എസ്എല്‍സി സമ്പൂര്‍ണ എ പ്ളസോടെ പാസാവുന്ന കുട്ടിക്കും കേന്ദ്ര സിലബസില്‍ പത്താം ക്ളാസ് സമ്പൂര്‍ണ എ വണ്ണില്‍ പാസാവുന്ന കുട്ടിക്കും പ്ളസ് വണ്‍ പ്രവേശനത്തിന് ഒന്‍പത് പോയിന്റാണ് കണക്കാക്കുന്നത്. എന്നാല്‍, കേരള സിലബസില്‍ പഠിച്ച കുട്ടികള്‍ക്ക് 0.1 വെയ്റ്റേജ് ലഭിക്കുമ്പോള്‍ അവര്‍ മുന്നിലെത്തുന്നു. പഠിച്ച അതേ സ്കൂളില്‍ തന്നെ പ്ളസ് വണ്ണിന് ചേരുമ്പോഴും 0.1 വെയ്റ്റേജ് ലഭിക്കും. ഈ ആനൂകൂല്യങ്ങള്‍ക്കൊന്നും അര്‍ഹരല്ലാത്ത കേന്ദ്ര സിലബസ് കുട്ടികള്‍ കേരള സിലബസുകാര്‍ക്കു പിന്നിലാവുകയാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസില്‍ പന്ത്രണ്ടാം ക്ളാസ് പഠിച്ചാലാവട്ടെ കേരള സിലബസിലെ പോലെ മാര്‍ക്ക് ലഭിക്കുകയുമില്ല.
ഇതു മനസിലാക്കിയ രക്ഷിതാക്കള്‍ കുട്ടികളെ കേരള സിലബസ് സ്കൂളുകളില്‍ ചേര്‍ക്കുന്നതാണ് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഈ അധ്യയന വര്‍ഷം കുട്ടികള്‍ കൂടാന്‍ കാരണം. ഹയര്‍ സെക്കന്‍ഡറി തലത്തിലാണ് കേന്ദ്ര സിലബസ് വിട്ട് കുട്ടികള്‍ കൂടുതലായി കേരള സിലബസിലേക്കു മാറുന്നത്. ഒന്നാം ക്ളാസ് മുതലും ഈ പ്രവണത കണ്ടു തുടങ്ങിയിട്ടുണ്ട്.
ഈ അധ്യയന വര്‍ഷത്തിലെ ആറാം പ്രവൃത്തിദിനത്തിലെ കണക്ക് പ്രകാരം ഒന്നാം ക്ളാസില്‍ ആകെ ചേര്‍ന്ന കുട്ടികള്‍ 2,96,096 ആണ്. സര്‍ക്കാര്‍ സ്കൂളുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3747 കുട്ടികളാണ് കൂടിയത്. സംസ്ഥാന സിലബസ് അണ്‍എയ്എഡഡ് സ്കൂളുകളില്‍ ചേര്‍ന്നവരുടെ എണ്ണത്തില്‍ 198 പേരുടെ വര്‍ധനയേയുള്ളു. എന്നാല്‍, എയ്ഡഡ് സ്കൂളുകളില്‍ 1454 പേര്‍ അധികമായി ചേര്‍ന്നു. ഇതിനു പ്രധാന കാരണം ഹയര്‍ സെക്കന്‍ഡറി തലത്തില്‍ സ്കൂളുകള്‍ കൂടുതല്‍ സര്‍ക്കാര്‍ മേഖലയിലാണെന്നതാണ്. പഠിച്ച സ്കൂളിന് വെയ്റ്റേജ് ഉള്ളതിനാല്‍ കുട്ടികളെ ഒന്നാം ക്ളാസ് മുതല്‍ തന്നെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ ചേര്‍ക്കുകയാണ്.
കഴിഞ്ഞ വര്‍ഷം സിബിഎസ്ഇ സിലബസില്‍ പത്താം ക്ളാസ് വരെ പഠിച്ച കുട്ടികളില്‍ 50% വരെ പ്ളസ് വണ്ണിന് കേരള സിലബസ് സ്കൂളുകളാണ് തിരഞ്ഞെടുത്തത്. ഈ വര്‍ഷം എറണാകുളം ജില്ലയില്‍ സിബിഎസ്ഇ സിലബസ് സ്കൂളുകളില്‍ പത്താം ക്ളാസ് പാസായ 39% കുട്ടികളും പതിനൊന്നാം ക്ളാസില്‍ തുടര്‍ന്നു പഠിക്കാന്‍ ചേര്‍ന്നിട്ടില്ല. കൊച്ചി സഹോദയയുടെ കീഴിലുള്ള 84 സിബിഎസ്ഇ സ്കൂളുകളായി 6,832 കുട്ടികളാണ് പത്താം ക്ളാസ് പാസായത്. ഇതില്‍ 4,184 പേരെ ഇതേ സ്കൂളുകളില്‍ പതിനൊന്നാം ക്ളാസില്‍ ചേര്‍ന്നിട്ടുള്ളൂ. ചില കേന്ദ്ര സിലബസ് സ്കൂളുകള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നിര്‍ത്തലാക്കി കഴിഞ്ഞു.