> :

Anticipatory Income Statement 2020-21

2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി കണക്കാക്കി 12 ല്‍ ഒരു ഭാഗം 2020 മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ ഡിഡക്ട് ചെയ്യണം. പലരും ആന്‍റിസിപ്പേറ്ററി ടാക്സിനെ നിസാരമായി കാണുന്നവരുണ്ട്. ചില ആളുകളുടെ ധാരണ ഇപ്പോള്‍ നികുതി വേണ്ട വിധം അടയ്ക്കാതെ അവസാന മാസങ്ങളില്‍ കൂട്ടി അടച്ചാല്‍ മതി എന്നാണ്. കരുതുന്നവര്‍. ഇത്തരത്തിലുള്ളവര്‍ക്ക് ആദായ നികുതി വകുപ്പില്‍ നിന്നും 234(B), 234(C) എന്നീ വകുപ്പുകള്‍ പ്രകാരം പലിശ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് വരുമെന്ന് ഓര്‍ക്കുക.  നിങ്ങളുടെ ആകെ നികുതി 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ നിര്‍ബന്ധമായും ഓരോ മാസത്തിലും അഡ്വാന്‍സ് ടാക്സ് പിടിച്ചിരിക്കണം. നിശ്ചിത ഇടവേളകള്‍  വെച്ച് നിശ്ചിത ശതമാനം നികുതി അടവ് ചെന്നിരിക്കണം എന്ന് നിര്‍ബന്ധമാണ്. ഇതിന്‍റെ കണക്കുകള്‍ താഴെ കൊടുത്തിരിക്കുന്നു.

Due Dates of Advance TaxPayment

Due Date Advance tax Payable
On or before 15th June 15% of estimated Advance Tax
On or before 15th September 45% of estimated Advance Tax
On or before 15th December 75% of estimated Advance Tax
On or before 15th March 100% of estimated Advance Tax

മുകളില്‍ കൊടുത്ത നിരക്കില്‍ നികുതി അടവ് ചെന്നിട്ടില്ലെങ്കില്‍ വീഴ്ച വരുത്തിയ തുകയുടെ മുകളില്‍ ഒരു മാസത്തിന് ഒരു ശതമാനം എന്ന നിരക്കില്‍ ഫൈന്‍ ഈടാക്കുന്നതാണ്. നിശ്ചിത നിരക്കില്‍ നികുതി പിടിച്ച് അടക്കുക എന്നത് ഡിസ്ബേര്‍സിംഗ് ഓഫീസറുടെ കൂടി ഉത്തരവാദിത്തമാണ്


2020-21  ലെ പ്രധാന മാറ്റങ്ങള്‍

2020 ഫെബ്രുവരി 1ന് സാമ്പത്തിക മന്ത്രി ശ്രീമതി നിര്‍മ്മല സീതാറാം അവതരിപ്പിച്ച സാമ്പത്തിക ബജറ്റില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട് ചില സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
നികുതി നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും യാതൊരു മാറ്റവും വന്നിട്ടില്ല. എന്നാല്‍ NEW REGIME എന്ന പേരില്‍ ഓപ്ഷണലായി ഒരു പുതിയ നികുതി സ്കീമും കൂടി അവതരിപ്പിച്ചു. ഇതിലേക്ക് മാറണമെന്നുള്ളവര്‍ക്ക് മാറാം അതല്ലാത്തവര്‍ക്ക് കഴിഞ്ഞവര്‍ഷത്തെ രീതി തുടരുകയും ചെയ്യാം.



പഴയ രീതിയില്‍ സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറി ആക്കി തിരിച്ച് മൂന്ന് വിഭാഗത്തിനും വ്യത്യസ്ത നികുതി സ്ലാബുകളായിരുന്നു. ഈ നിരക്കുകള്‍ താഴെ കാണുക. ഈ രീതിയില്‍ ആകെ വരുമാനത്തില്‍ നിന്നും  വ്യത്യസ്ത തരത്തിലുള്ള കിഴിവുകള്‍ കഴിഞ്ഞതിന് ശേഷമാണ് ടാക്സബിള്‍ ഇന്‍കം (ടോട്ടല്‍ ഇന്‍കം) കണക്കാക്കുന്നത്. ഈ തുകയുടെ അടിസ്ഥാനത്തിലാണ് നികുതി കണക്കാക്കുന്നത്. ഈ രീതിയില്‍ നിക്ഷേപങ്ങള്‍ക്കും മറ്റും ഊന്നല്‍ നല്‍കി നികുതി കുറക്കുന്നതിനുള്ള ഒരു സാധ്യത നിലവിലുണ്ടായിരുന്നു.

പുതിയ നികുതി സമ്പ്രദായമനുസരിച്ച് വരുമാന പരിധികളെ 7 സ്ലാബുകളാക്കി തിരിച്ചാണ് നികുതി കണക്കാക്കുന്നത്.  രണ്ടര ലക്ഷം രൂപയുടെ ഇടവേളകളാക്കി തിരിച്ച് താരതമ്യേന പഴയ നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഇവിടെ നികുതി ഈടാക്കുന്നത്. എന്നാല്‍ ഇവിടെ ആകെ വരുമാനത്തില്‍ നിന്നും ഒരു തരത്തിലുള്ള ഡിഡക്ഷനുകളും അനുവദിക്കുന്നതല്ല എന്നതാണ് പ്രത്യേകത. Professional Tax, Entertainment Allowance, HRA, Staandard Deduction, NPS Contribution, Housing Loan Deductions, 80 C , Chapter VI-A യിലെ മറ്റു കിഴിവുകള്‍ തുടങ്ങിയവ ഒന്നും തന്നെ അനുവദിക്കുന്നതല്ല. ചുരുക്കിപ്പറഞ്ഞാല്‍ Gross Income തന്നെയാണ് ഇവിടെ ടാക്സബിള്‍ ഇന്‍കം ആയി പരിഗണിെക്കപ്പടുന്നത്.
എന്നാല്‍ ടാക്സബിള്‍ ഇന്‍കം 5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ പഴയ രീതിയിലെന്ന പോലെ തന്നെ 87(എ) എന്ന വകുപ്പ് പ്രകാരം 12,500 രൂപയുടെ റിബേറ്റ് ഈ സ്കീമിലും ലഭിക്കുന്നു.
പുതിയ രീതിയില്‍ സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെ വേര്‍തിരിവുകളൊന്നുമില്ല. എല്ലാ വ്യക്തികളെയും തുല്യരായി പരിഗണിച്ച് ഒറ്റ നികുതി സ്ലാബ് മാത്രമാണുള്ളത്.



പഴയ രീതിയാണോ പുതിയ രീതിയാണോ ലാഭകരം എന്ന് ചോദിച്ചാല്‍ അതിന് ഒറ്റയടിക്ക് മറുപടി പറയുക സാധ്യമല്ല. കാരണം അത് ഓരോ വ്യക്തികളുടെ ഡിഡക്ഷന്‍ സ്കീമുകള്‍ക്ക് അനുസരിച്ച് വ്യത്യാസം വരും.  അത് വേര്‍തിരിക്കുന്നതിന് ഒരു കട്ട് ഓഫ് പോയിന്‍റ് നിശ്ചയിക്കുക സാധ്യമല്ല. ചെറിയ രീതിയില്‍ പറയുകയാണെങ്കില്‍  ഡിഡക്ഷന്‍ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുള്ള ആളുകള്‍ക്ക് പഴയ രീതിയില്‍ തുടരുക തന്നെയാവും ലാഭകരം.

എന്തായാലും ഇതിനെക്കുറിച്ച് ചിന്തിച്ച് നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഈ ജോലി Anticipatory Income Tax സോഫ്റ്റ് വെയര്‍ ചെയ്തുകൊള്ളും. ഒറ്റ ഡാറ്റാ എന്‍ട്രിയില്‍ തന്നെ രണ്ട് രീതിയിലും സ്റ്റേറ്റ്മെന്റുകള്‍ ജനറേറ്റ് ചെയ്യുന്ന തരത്തിലാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുള്ളത്. ഡാറ്റ എന്റര്‍ ചെയ്തതിന് ശേഷം Old Regime, New Regime എന്ന രണ്ട് സ്റ്റേറ്റ്മെന്‍റുകളും ഓപ്പണ്‍ ചെയ്തു നോക്കുക. ഏതാണോ നികുതി കുറവ് വരുന്നത് അത് പ്രിന്‍റെടുത്ത് ഓഫീസില്‍ സമര്‍പ്പിക്കുക.

ഇപ്പോള്‍ ഒരു രീതി സ്വീകരിച്ചു എന്ന് വെച്ച് അതേ രീതി തന്നെ തുടരണമെന്നില്ല. ഏതു സമയത്ത് വേണമെങ്കിലും മറ്റേ രീതിയിലേക്ക് മാറാവുന്നതാണ്. ഇനി ഫെബ്രുവരി മാസത്തില്‍ ഫൈനല്‍ നികുതി അടച്ച് ജൂലൈ മാസത്തില്‍ ഇ-ഫയലിംഗ് ചെയ്യുന്ന സമയത്ത് മറ്റ് രീതിയാണ് അഭികാമ്യം എന്ന് തോന്നുകയാണെങ്കില്‍ അപ്പോള്‍ വേണമെങ്കിലും സ്കീം മാറി അധികമടച്ച നികുതി റീഫണ്ട് ആയി ക്ലെയിം ചെയ്യാവുന്നതാണ്.
  Download Anticipatory Income Tax Statement
For Access 32 Bit Systems
For Access 64 Bit Systems

Daily Wages Salary Table-Kerala

With Effect from HSST HSST(Jr) HST(HSA) LPST-UPST Order
01-02-2021 1455 1205 1100 955 Download
01-07-2019 1425 1180 1075 935 Download
01-07-2018 1395 1155 1050 915 Download
01-04-2017 1365 1130 1025 895 Download
01-04-2016 1300 1075 975 850 Download

How to update Pension Revision in Prism Portal

പെൻഷൻ റിവിഷൻ പ്രിസം വഴി അപ്ഡേറ്റ് ചെയ്തു അയക്കുന്നതിനായി അപ്ഡേഷന് വന്നിട്ടുണ്ട്.എന്നാൽ ഇത് എല്ലാ ലോഗിനിലും ചെയ്യാൻ കഴിയില്ല. അതാതു ഡിപ്പാർട്മെന്റ് കളിൽ department user എന്നൊരു ലോഗിൻ ഉണ്ടാകും.അത് മിക്കവാറും പെൻഷൻ സെക്ഷൻ കൈകാര്യം ചെയുന്ന ആൾ ആകും.പല ഡിപ്പാർട്മെന്റ് ലും ഇങ്ങനെ ഒരു ലോഗിൻ സെറ്റ് ചെയിതു കൊടുത്തിട്ടില്ല എന്നാണ് അറിവ്.നിങളുടെ ഓഫ്‌സിൽ അങ്ങനെ ഒരു ലോഗിൻ കിട്ടിയിട്ടുണ്ടെങ്കിൽ അത് വഴി ചെയാം..കിട്ടീട്ടില്ല എങ്കിൽ പ്രിസം പോർട്ടൽ വഴി രജിസ്റ്റർ ചെയിതു ലോഗിൻ ക്രീയേറ്റു ചെയുക.ആദ്യം രജിസ്റ്റർ ചെയുന്ന വിധം കൂടി പറഞ്ഞു പോകാം.

അതിനായി http://prism.kerala.gov.in/ എന്ന സൈറ്റ് ഓപ്പൺ ചെയുക. 

ഇവിടെ രെജിസ്ട്രേഷൻ  എന്ന് ഓപ്ഷനിൽ ക്ലിക്ക് ചെയുക 

ജീവനക്കാരന്റെ PEN ,ജനന തീയതി എന്നിവ കൊടുക്കുക (ജനന തീയതി കൊടുക്കുമ്പോൾ dd-mm-yyyy ഇതേ ഫോർമാറ്റിൽ തന്നെ കൊടുക്കുക ) Check  എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക .

പെൻഷൻ പോർട്ടൽ സ്പാർക്ക് മായി കണക്ടഡ് ആണ് ആയതിനാൽ ഡീറ്റെയിൽസ് ഓട്ടോമാറ്റിക് വരുന്നത് കാണാം.ഈ പേജിൽ മൊബൈൽ നമ്പർ,മെയിൽ ഐഡി ശരി ആണോ എന്ന് ചോദിക്കുന്നുണ്ട്.മൊബൈൽ നമ്പർ,മെയിൽ ഐഡി  അവിടെ വന്നിട്ടില്ല എങ്കിൽ ടൈപ്പ് ചെയിതു കൊടുക്കുക.മൊബൈൽ നമ്പർ,മെയിൽ ഐഡി ശരി ആണ് എന്നുള്ള കോളം ടിക്ക് രേഖപ്പെടുത്തി അപ്ഡേറ്റ് പറയുക

മൊബൈൽ നമ്പർ,മെയിൽ ഐഡി ശരി ആണ് എന്നുള്ള കോളം ടിക്ക് രേഖപ്പെടുത്തി Generate OTP ക്ലിക്ക് ചെയുക.

മൊബൈലിലേക്ക് ഒരു OTP (ഒൺ ടൈം പാസ്സ്‌വേർഡ് )വരുന്നതാണ്.Validate ക്ലിക്ക് ചെയുക  

ഈ പേജിൽ same as above spark info എന്ന ഓപ്ഷൻ ടിക്ക് ചെയുക.ഡീറ്റെയിൽസ് എല്ലാം ഓട്ടോ മാറ്റിക് ആയി വരും.  അതിനു താഴെ ആയി update Authority ഓപ്ഷനും അതിനു താഴെ ആയി Retiring employee, Receiving Authority ,Head of the Department, Pension sanctioning Authority,Department user എന്നിങ്ങനെ നാലു ഓപ്ഷൻ കാണാം.

  • Retiring employee:-എന്ന ഓപ്ഷൻ ജീവനക്കാരൻ പെൻഷൻ അപ്ലിക്കേഷൻ ഫിൽ ചെയിതു സമർപ്പിക്കാൻ ഉള്ള രെജിസ്ട്രേഷൻ ആണ്.
  • Receiving Authority:-എന്നുള്ളത് ആ ഓഫീസിലെ ഓഫീസറുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ ഉള്ള ഓപ്ഷനാണ്.ഡിഡിഒ യെ Head office ആയി രജിസ്റ്റർ ചെയ്യ്താൽ മാത്രമേ  ജീവനക്കാരൻ പെൻഷൻ അപ്ലിക്കേഷൻ സബ്മിറ്റ് ചെയുമ്പോൾ പരിശോധിച്ചു പെൻഷൻ സാങ്ക്ഷനിങ് അതോറിറ്റിക്ക്,Head of the Department നോ സുബ്മിറ്റ് ചെയ്യാൻ കഴിയുകയുള്ളു.
  • Pension sanctioning Authority:-ആയി രജിസ്റ്റർ ചെയ്യാൻ ഉള്ള ഓപ്ഷനാണ് 
  • Head of the Department:-ആയി രജിസ്റ്റർ ചെയ്യാൻ ഉള്ള ഓപ്ഷനാണ് .

ഇങ്ങനെ പ്രധാനമായും നാലു തരം രെജിസ്ട്രേഷൻ ആണ് ഉള്ളത്.അനുയോജ്യമായത് സെലക്ട് ചെയിതു അതിനു താഴെ ആയി കാണുന്ന Register എന്ന് ബട്ടണിൽ ക്ലിക്ക് ചെയുക 

രെജിസ്റ്ററേഷൻ success ആയെന്നും,യൂസർ ഐഡി,പാസ്സ്‌വേർഡ് മൊബൈൽ മെസ്സേജ് ആയി വരും എന്നും മെസ്സേജ് കാണിക്കും.ഒരു ദിവസം  സമയം  ഒക്കെ എടുക്കാറുണ്ട്.പാസ്സ്‌വേർഡ് വന്നില്ല എങ്കിൽ നിങളുടെ ഡിപ്പാർട്മെന്റ് നോഡൽ ഓഫീസർ നെ കോൺടാക്ട് ചെയുക.നോഡൽ ഓഫീസർ മാരുടെ ഫോൺ നമ്പർ സൈറ്റിൽ ലഭ്യമാണ്.

യൂസർ ഐഡി,പാസ്സ്‌വേർഡ് മൊബൈൽ മെസ്സേജ് ആയി വന്നു കഴിഞ്ഞാൽ അടുത്തായി ലോഗിൻ ചെയുക എന്നുള്ളതാണ്.യൂസർ ഐഡി എന്ന് പറയുന്നത് ജീവനക്കാരന്റെ PEN തന്നെ ആണ്.ലോഗിൻ ചെയ്യുന്നതിനായി സൈറ്റ് ഓപ്പൺ ചെയുക.ലോഗിൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക 

യൂസർ ഐഡി,പാസ്സ്‌വേർഡ് നൽകി ലോഗിൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുന്നത്.

ഈ പേജിൽ സെന്റർ ഭാഗത്തായി Revision/ Event/ Non event എന്നൊരു ഓപ്ഷൻ കാണാം.അതിൽ ക്ലിക്ക് ചെയുക.അപ്പോൾ ഇടത് സൈഡിൽ ആയി Event/ Non event /Revisionഎന്ന ഓപ്ഷൻ കാണാൻ കഴിയും.

 Event/NonEvent/Revision എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.

ഇവിടെ പെൻഷൻ ആയ ജീവനക്കാരന്റെ PPO NO , (pension payment order no) ,Date Of Birth എന്നിവ നൽകി താഴെ കാണുന്ന search ബട്ടൺ ക്ലിക്ക് ചെയുക.താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജ് ആകും വരുക .ഈ പേജിൽ ഏറ്റവും താഴെ ആയി മൂന്ന് ഓപ്ഷൻ കാണാം

ഇതിൽ Event എന്നത് കൊണ്ട് ഉദേശിക്കുന്നത്..ജീവനക്കാരൻ സർവീസ് ൽ നിന്നും വിരമിച്ചതിനു ശേഷം ഗ്രേഡ്,തടഞ്ഞു വെച്ചിട്ടുള്ള ഇൻക്രെമെന്റ് അങ്ങനെ ഉള്ള കാര്യേങ്ങളാൽ പേ യിൽ വ്യത്യാസം വന്നിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ ഈ ഓപ്ഷൻ ക്ലിക്ക് ചെയിതു അപ്ഡേറ്റ് ചെയിതു റിവിഷൻ ചെയാം,ഒരു ജീവനക്കാരന് ഒരേ സമയം Event ഉം ,Non event ഉം ചെയ്യാൻ കഴിയില്ല.അനുയോജ്യമായത് തെരഞ്ഞുഎടുക്കുക.Event ഓപ്ഷനിൽ ഒന്നും ചെയ്യാൻ ഇല്ല എങ്കിൽ Revision എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

അടുത്തതായി Last Ten Months’ Emoluments(Revised) കൊടുക്കുക .അതിനായി അതിനു താഴെ ആയി add എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക

പുതുതായി തുറന്നു വരുന്ന പേജിൽ ആവശ്യമായ ഡീറ്റെയിൽസ് ഫിൽ ചെയുക

Revised Scale of Pay:-Select ചെയുക.

Whether Service Satisfactory;-അനുയോജ്യമായത് സെലക്ട് ചെയുക

save ചെയുക.

അടുത്തതായി അഡ്രെസ്സ് ഡീറ്റെയിൽസ് ആണ് മാറ്റങ്ങൾ ഉണ്ടെങ്കിൽ മാറ്റം വരുത്തി അപ്ഡേറ്റ് ചെയുക

അടുത്തതായി Commutation,Revision ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയുക എന്നുള്ളതാണ്

Basic pay as on 30/06/2019:-type ചെയിതു കൊടുക്കുക.

ഡീറ്റെയിൽസ് എല്ലാം എൻട്രി ചെയിതു കഴിഞ്ഞാൽ പുതിയ നിരക്കിലുള്ള Total DCRG,Commuted Value of Pension.പെൻഷൻ എന്നിവ താഴെ കാണാവുന്നതാണ് .അടുത്തതായിPay regulation from 01-07-2014 to 01-07-2019 എന്റർ ചെയുക .(ഈ ജീവനക്കാരൻ ഈ പീരിയഡിൽ പേ change ആയിട്ടുള്ളതിന്റെ വിവരണം (ഉദാ .ഇൻക്രെമെന്റ്,പ്രൊമോഷൻ )കൊടുക്കുക

Date dd-mm-yyyy
Nature of Event :പേ change ആയതിന്റെ വിവരണം
Change in Basic Pay :-ടൈപ്പ് ചെയുക
Scale of Pay:- സെലക്ട് ചെയിതു കൊടുക്കുക

അടുത്തതായി Pay regulation from 01-07-2019 till Retirement (ഈ ജീവനക്കാരൻ ഈ പീരിയഡിൽ പേ change ആയിട്ടുള്ളതിന്റെ വിവരണം (ഉദാ .ഇൻക്രെമെന്റ്,പ്രൊമോഷൻ )കൊടുക്കുക

Date dd-mm-yyyy
Nature of Event :പേ change ആയതിന്റെ വിവരണം
Change in Basic Pay :-ടൈപ്പ് ചെയുക
Scale of Pay:- സെലക്ട് ചെയിതു കൊടുക്കുക

എല്ലാം ശരി ആണ് എന്ന് ഉറപ്പു വരുത്തി ഏറ്റവും താഴെ ആയി കാണുന്ന Procced ബട്ടൺ ക്ലിക്ക് ചെയുക.

താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് വരുക.ആ പേജിൽ മുകളിൽ ആയി Declarationന്റെ ഒരു ഫോം കാണാം അതിൽ ക്ലിക്ക് ചെയിതു ഡൌൺ ലോഡ് ഇപ്പോൾ വന്നിട്ടുള്ള പേജിൽ കാണുന്ന പോലെ ഫിൽ ചെയിതു പെൻഷൻ sanction അതോറിറ്റി സൈൻ ചെയിതു ഈ പേജിന്റെ Choose ഫയൽ എന്ന ഭാഗത്തു അപ്‌ലോഡ് ചെയേണ്ടതുണ്ട്

അതിനു ശേഷം View Draft Report എന്ന ഓപ്ഷൻ ക്ലിക്ക് ചെയിതു റിപ്പോർട്ട് കാണാവുന്നതാണ്.

നമ്മൾ അപ്‌ലോഡ് ചെയ്തതിന്റെ കോപ്പിയും,ഇതിൽ നിന്നും കിട്ടുന്ന പ്രിന്റ് ഔട്ട്,കവർ ലെറ്റർ ,(സർവീസ് ബുക്ക് അയക്കേണ്ടതില്ല) എന്നിവ സഹിതം AG ക്ക് അയച്ചു കൊടുക്കേണ്ടതാണ്

Declaration ടിക്ക് ചെയിതു താഴെ കാണുന്ന സാക്ഷ്യ പാത്രത്തിൽ സർവീസ് ബുക്കിന്റെ പേജ് നമ്പർ vol നമ്പർ എന്നിവ എന്റർ ചെയുക.റിമാർക്സ് രേഖപ്പെടുത്തി receiving അതോറിറ്റിക്ക് അയച്ചു കൊടുക്കാവുന്നതാണ്.അതിനു ശേഷം നമ്മൾ അപ്‌ലോഡ് ചെയ്തതിന്റെ കോപ്പിയും,ഇതിൽ നിന്നും കിട്ടുന്ന പെൻഷൻ sanctioning Authority അപ്പ്രൂവ് ചെയ്ത പ്രിന്റ് ഔട്ട്,കവർ ലെറ്റർ ,സർവീസ് ബുക്ക് എന്നിവ സഹിതം AG ക്ക് അയച്ചു കൊടുക്കേണ്ടതാണ്

Prepared by Sri .Gopakumarannair S

Class 2 Digital Signature Withdrawn

ഇന്ന് കേരളത്തിലെ എല്ലാ സ്ഥാപനങ്ങളും ട്രഷറി വഴി ബില്ലുകള്‍ മാറിയെടുക്കുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമാണെന്നുള്ള വിവരം നമുക്കറിയാം. നാം ഇപ്പോള്‍ ഉപയോഗിക്കുന്നത് ക്ലാസ്-2 വിഭാഗത്തിലുള്ള ഡിജിറ്റല്‍ സിഗ്നേച്ചറുകളാണ്. എന്നാല്‍ Controller of Certifying Authority (CCA) യുടെ 2020 നവംബര്‍ 26 ലെ നോട്ടിഫിക്കേഷന്‍ പ്രകാരം ക്ലാസ്സ് 2 ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ 2020 ഡിസംബര്‍ 31 ഓടു കൂടി പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നു. 

2020 ഡിസംബര്‍ 31 ന് മുമ്പ് നമ്മള്‍ എടുത്തിട്ടുള്ള ക്ലാസ് 2 ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ അതിന്‍റെ കാലാവധി തീരുന്നത് വരെ നമുക്ക് തടസ്സം കൂടാതെ ഉപയോഗിക്കാവുന്നതാണ്. 2020 ഡിസംബര്‍ 31 വരെ നമുക്ക് ക്ലാസ് 2 ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ തടസ്സം കൂടാതെ എടുക്കുകയും ചെയ്യാം. 

നേരത്തെ തന്നെ ക്ലാസ് 3 സിഗ്നേച്ചറുകള്‍ നിലവിലുണ്ടായിരുന്നുവെങ്കിലും കരാര്‍ ടെന്‍ഡറുകള്‍ നല്‍കുന്നതിന് കരാറുകാരും മറ്റ് ബിസിനസ് ആവശ്യങ്ങള്‍ക്കുമാണ് ഇത് ഉപയോഗിച്ചിരുന്നത്.

നേരത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ കെല്‍ട്രോണിന്‍റെ സഹായത്തോടെ സൗജന്യമായി രണ്ട് വര്‍ഷം കാലാവധിയുള്ള ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ നല്‍കിയിരുന്നു. ഇനി ഇങ്ങനെ സൗജന്യമായി പുതുക്കി നല്‍കുമോ എന്നറിയില്ല.

ക്ലാസ് 3 ‍ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ക്ക്  താരതമ്യേന ചെലവു കൂടുതലാണ്. ആയത് കൊണ്ട് ഡിസംബര്‍ 31 ന് മുമ്പ് നിലവിലുള്ള ക്ലാസ് 2 സിഗ്നേച്ചറുകള്‍ പുതുക്കുന്നത് നന്നായിരിക്കും. ഇനി നിലവില്‍ ഉപയോഗിക്കുന്ന സിഗ്നേച്ചറിന് നാലോ അഞ്ചോ മാസം വലിഡിറ്റി ബാക്കിയുണ്ടെങ്കില്‍ പോലും ഡിസംബര്‍ 31 ന് മുമ്പ് ക്ലാസ് 2 സിഗ്നേച്ചര്‍ പുതുക്കുന്നതായിരിക്കും ലാഭകരം. ഈ കാര്യങ്ങള്‍ ഓരോരുത്തരുടെയും യുക്തിപോലെ ചെയ്യുക.
 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder